നയന്‍സിന്റെ പണം പ്രഭു എന്തു ചെയ്തു?

പ്രണയം തകര്‍ന്നതിന്റ നിരാശയില്‍ കൊച്ചിയിലേക്ക് മടങ്ങിയ നയന്‍സ് വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. തെലുങ്കില്‍ നാഗാര്‍ജ്ജുന ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ട നടി തമിഴിലും സജീവമാകാനൊരുങ്ങുന്നു.
പ്രഭുവാണെങ്കില്‍ തമിഴ്-ബോളിവുഡ് സിനിമകളുടെ തിരിക്കിലാണ്. ആദ്യഭാര്യയിലുണ്ടായ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാനും പ്രഭു സമയം കണ്ടെത്തുന്നു.
{13176}
അതേസമയം ഇവരുടെ വേര്‍പിരിയിലിന് പിന്നിലുള്ള കാരണമെന്തെന്ന് ചികഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ് കോളിവുഡിലെ പരദൂഷണക്കാര്‍. തമിഴിലെ പുതിയ സെന്‍സേഷനായ ഹന്‍സികയാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്ന് ആദ്യം പറഞ്ഞുകേട്ടിരുന്നെങ്കിലും ഹന്‍സിക ചുട്ടമറുപടി നല്‍കിയതോടെ ഈ ഗോസിപ്പിന് അന്ത്യമായി. പ്രഭുവിനെ സഹോദരതുല്യനായാണ് കാണുന്നതെന്നായിരുന്നു ഹന്‍സിക ട്വിറ്ററിലൂടെ ഗോസിപ്പുകാര്‍ക്ക് നല്‍കിയ മറുപടി.
വിവാഹത്തീയതി പ്രഖ്യാപിയ്ക്കുന്നതു വരെയെത്തിയ ബന്ധം തകരാനുള്ള കാരണത്തെപ്പറ്റി പുതിയ തിയറികളാണ് ഇപ്പോള്‍ കോടമ്പാക്കത്തു നിന്ന് പുറത്തുവരുന്നത്.
അടുത്ത പേജില്‍


Click it and Unblock the Notifications