ഇനി തെലുങ്കിലേക്കില്ല?; കൈ നിറയെ അവസരങ്ങൾ ഉള്ളപ്പോൾ നയൻതാര; തീരുമാനത്തിന് പിന്നിൽ

ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമാ ലോകത്തും നയൻതാര ചർച്ചയായിരിക്കുകയാണ്. നടിയുടെ സ്ക്രീൻ പ്രസൻസാണ് ഏവരും എടുത്ത് പറയുന്നത്. അർജുൻ കപൂർ ഉൾപ്പെടെയുള്ള താരങ്ങൾ നയൻതാരയെ പ്രശംസിച്ച് കൊണ്ട് ഇതിനകം രം​ഗത്ത് വന്നു. അടിമുടി ഷാരൂഖ് ഖാന്റെ മാസ് രം​ഗങ്ങളാൽ നിറഞ്ഞ ജവാനിൽ നയൻതാരയ്ക്കും എടുത്ത് പറയത്തക്ക കഥാപാത്രം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.

കരിയർ ​ഗ്രാഫ് പരിശോധിച്ചാൽ ഒരു സൂപ്പർഹിറ്റ് സിനിമ നയൻതാരയെ സംബന്ധിച്ച് ഇപ്പോൾ അനിവാര്യമായിരുന്നു. ‌
ജവാന് മുമ്പിറങ്ങിയ നടിയുടെ മിക്ക ചിത്രങ്ങളും പരാജയപ്പെടുകയാണുണ്ടായത്. കണക്ട്, ​ഗോൾഡ്, ഒ2 തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. തുടരെയുള്ള പരാജയങ്ങൾ സിനിമാ ലോകത്ത് ചർച്ചയായിരിക്കെയാണ് ഇന്ത്യയിലൊട്ടുക്കും റെക്കോഡ് കലക്ഷനുമായി മുന്നേറുന്ന ജവാനിലൂടെ നയൻതാര മറുപടി നൽകിയത്.

Nayanthara

കരിയറിൽ വീഴ്ചകളുണ്ടാകുമ്പോൾ വൻ ഹിറ്റിലൂടെ ശക്തമായി തിരിച്ച് വരാൻ നയൻതാരയ്ക്ക് മിക്കപ്പോഴും കഴിഞ്ഞിട്ടുണ്ട്. നയൻതാരയെക്കുറിച്ചുള്ള പുതിയൊരു ചർച്ചയാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലിപ്പോൾ. നയൻതാരയെ ഇനി തെലുങ്ക് സിനിമകളിൽ കണ്ടേക്കില്ലെന്നാണ് അഭ്യൂഹങ്ങൾ. വൻ ഹിറ്റായ നിരവധി സിനിമകൾ ടോളിവുഡ് നയൻതാരയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ നടിയെ ഇനി തെലുങ്ക് സിനിമാ ലോകത്ത് കാണില്ലെന്ന അഭ്യൂഹം വാർത്താ പ്രാധാന്യം നേടുന്നു.

തമിഴ് സിനിമകൾക്കാണ് നയൻതാര എന്നും പ്രാധാന്യം നൽകിയത്. തിരക്കൊഴിഞ്ഞ് കിട്ടിയാൽ തെലുങ്ക്, മലയാളം സിനിമകൾ ചെയ്യും. എന്നാൽ ഇനി തെലുങ്ക് സിനിമകൾക്ക് ഡേറ്റ് നൽകാൻ നയൻതാരയ്ക്ക് കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ജവാന്റെ വിജയത്തിന് ശേഷം നയൻതാരയ്ക്ക് ബോളിവുഡിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ടോളിവുഡ് സിനിമകൾക്ക് ഡേറ്റ് നൽകാൻ താരം ബുദ്ധിമുട്ടും. മാത്രവുമല്ല ടോളിവുഡിൽ നിന്നും എടുത്ത് പറയത്തക്ക നല്ല അവസരങ്ങളൊന്നും നയൻതാരയ്ക്ക് ഇപ്പോൾ ലഭിക്കാറുമില്ല.

Nayanthara

​ഗോഡ്ഫാദറാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴകത്ത് അജിത്ത്, വിജയ് ഉൾപ്പെടെയുള്ളവരുടെ നായികമാരായി നയൻതാരയ്ക്ക് ഇപ്പോഴും അവസരം ലഭിക്കുന്നുണ്ട്. എന്നാൽ തെലുങ്കിൽ അതല്ല സാഹചര്യം. ചിരഞ്ജീവി, ബാലയ്യ തുടങ്ങിയ മുതിർന്ന താരങ്ങളുടെ നായികയാണ് നടിക്ക് അവസരങ്ങൾ വരാറ്.

പ്രഭാസ്, രാം ചരൺ, അല്ലു അർജുൻ തുടങ്ങിയവരുടെ നായികമാരായി താരതമ്യേന ചെറുപ്പക്കാരായ നായികമാരാണ് എത്തുന്നത്. തമിഴിലേത് പോലെ നയൻതാരയെ മാത്രം കേന്ദ്ര കഥാപാത്രമാക്കി വന്ന തെലുങ്ക് സിനിമകളും വിരളമാണ്. തെലുങ്ക് സിനിമാ ലോകത്തെക്കുറിച്ച് മുമ്പൊരിക്കൽ നടി അമല പോൾ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.

കരിയറിന്റെ തുടക്ക കാലത്ത് താൻ തെലുങ്കിലേക്ക് വന്നപ്പോൾ ലഭിച്ച അവസരങ്ങൾ ​അത്ര നല്ലതായിരുന്നില്ലെന്ന് അമല തുറന്ന് പറഞ്ഞു. ലവ് സീനുകൾക്കായി എപ്പോഴും രണ്ട് നായികമാർ ഉണ്ടാകും. അത്തരം സിനിമകളുമായി കണക്ട് ചെയ്യാൻ പറ്റിയില്ല. അതിനാൽ കുറച്ച് സിനിമകൾ മാത്രമേ ചെയ്തുള്ളൂയെന്നും അമല പോൾ വ്യക്തമാക്കി.

തൃഷ, നയൻതാര, അമല പോൾ തുടങ്ങിയ നടിമാരൊക്കെ തെലുങ്കിനേക്കാൾ കൂടുതൽ സജീവം തമിഴകത്താണ്. അതേസമയം തെലുങ്കിൽ സജീവമായി നായിക നടിമാരും ഉണ്ട്. അനുഷ്ക ഷെട്ടി, സമാന്ത, സായ് പല്ലവി തുടങ്ങിയവരൊക്കെ ഇതിന് ഉദാഹരണം ആണ്. അടുത്ത കാലത്താണ് നായികാ പ്രാധാന്യമുള്ള സിനിമകൾ തെലുങ്കിൽ തുടരെ വരാൻ തുടങ്ങിയത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X