മോഹൻലാൽ ഉൾപ്പെടെയുള്ള വൻ താരനിര; എന്നാൽ പിന്മാറി നയൻതാര?; എന്തുകൊണ്ടെന്ന് ആരാധകർ

തെന്നിന്ത്യയിലെ നാല് ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴകത്താണ് നയൻതാര അന്നും ഇന്നും സജീവം. നയൻതാരയെ ഇന്നത്തെ താരമാക്കി മാറ്റിയതും തമിഴ് സിനിമാ ലോകമാണ്. കോളിവുഡിന്റെ ചരിത്രത്തിൽ നയൻതാരയെ പോലൊരു താരം ഇവർക്ക് മുമ്പോ ശേഷമോ വന്നിട്ടില്ല. രണ്ട് പതിറ്റാണ്ടായി മുൻനിര നായികാ സ്ഥാനത്ത് തുടരുന്ന നയൻതാരയ്ക്ക് ഇന്ന് ബോളിവു‍ഡിൽ നിന്നുൾപ്പെടെ അവസരങ്ങൾ ലഭിക്കുന്നു. തെലുങ്ക് സിനിമാ രം​ഗത്ത് നയൻതാരയിപ്പോൾ‌ സജീവമല്ല. ​ഗോഡ്ഫാദർ ആണ് അവസാനമായി ചെയ്ത സിനിമ.

ഒരു കാലത്ത് തെലുങ്കിൽ തു‌ടരെ സിനിമകൾ നയൻതാര ചെയ്തിരുന്നു, എന്നാൽ പിന്നീ‌ട് തമിഴ് സിനിമകളിലേക്ക് താരം കൂടുതൽ ശ്രദ്ധ നൽകി. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. പ്രഭാസ് നായകനാകുന്ന കണ്ണപ്പ എന്ന സിനിമയിൽ നയൻതാരയെ നായികയായി തീരുമാനിച്ചിരുന്നു. 16 വർഷങ്ങൾക്ക് ശേഷം പ്രഭാസും നയൻതാരയും ഒരുമിച്ചെത്തുന്ന സിനിമയായേനെ ഇത്.

Nayanthara

എന്നാൽ ചിത്രത്തിൽ നിന്നും നയൻതാര പിന്മാറിയെന്നാണ് പുറത്ത് വരുന്ന വിവരം. തെലുങ്ക് സിനിമാ മാധ്യമങ്ങളിലാണ് ഇതേക്കുറിച്ച് റിപ്പോർട്ട് വന്നിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരോ താരങ്ങളോ ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് താരം സിനിമയിൽ നിന്ന് പിന്മാറിയതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വരുന്നുണ്ട്. മറ്റ് സിനിമകളുടെ തിരക്കാണ് പിന്മാറാൻ കാരണമെന്ന് സൂചനയുണ്ട്. പകരം കങ്കണ റണൗത്ത് ചിത്രത്തിൽ നായികയായേക്കുമെന്നും റിപ്പോർട്ടുകളിൽ‌ പറയുന്നു.

കരിയറിലെ തുടക്ക കാലത്ത് തെലുങ്ക് സിനിമകളിൽ അഭിനയിച്ചെങ്കിലും ഏറെക്കാലമായി കങ്കണ ടോളിവുഡിൽ നിന്നും മാറി നിൽക്കുകയാണ്. പ്രഭാസ് ശിവനും നയൻതാര പാർവതിയുമായാണ് നേരത്തെ തീരുമാനിച്ചത്. നയൻതാരയ്ക്ക് പകരം കങ്കണ പാർവതിയായി എത്തിയേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മോഹൻലാൽ, അക്ഷയ് കുമാർ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന സിനിമയാണ് കണ്ണപ്പ.

Nayanthara

തെലുങ്ക് സിനിമാ ലോകത്ത് നയൻതാര സജീവമാകാൻ മടിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം ആരാധകർക്കുണ്ട്. ബോളിവുഡ് ചിത്രം ജവാന്റെ വിജയത്തിന് ശേഷം തെലുങ്കിലെ വലിയ പ്രൊഡക്ഷൻ കമ്പനികൾ നയൻതാരയെ സമീപിച്ചിരുന്നു. എന്നാൽ ഈ സിനിമകൾ നടി വേണ്ടെന്ന് വെച്ചെന്നാണ് പുറത്ത് വന്ന അഭ്യൂഹങ്ങൾ. സൂപ്പർതാര ചിത്രങ്ങൾക്കപ്പുറം മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് നടിയെന്നും സൂചനയുണ്ട്.

കണ്ണപ്പയിൽ നിന്നും നയൻതാര പിന്മാറിയോ എന്നാണ് ആരാധകർക്കിപ്പോൾ അറിയേണ്ടത്. വരും ​ദിവസങ്ങളിൽ ഇതേക്കുറിച്ചുള്ള ഔദ്യോ​ഗിക വിവരങ്ങൾ പുറത്ത് വന്നേക്കും. അന്നപൂരണി എന്ന തമിഴ് ചിത്രമാണ് താരത്തിന്റെ ഒടുവിലത്തെ റിലീസ്. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ ​ഗോൾഡ് ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥിരാജാണ് നായകനായത്. വൻ ഹൈപ്പിൽ വന്ന സിനിമ പക്ഷെ പ്രേക്ഷകരെ നിരാശപ്പെടുത്തി. ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ അടുത്ത മലയാള സിനിമ. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. നേരത്തെ ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X