Don't Miss!
- Sports
കോലിക്കും ബാബറും ശേഷം അടുത്ത ഇതിഹാസം അവന്! ഇന്ത്യക്കാരനല്ല-ലത്തീഫ് പറയുന്നു
- News
ബജറ്റ് 2023: വമ്പന്‍ പ്രഖ്യാപനം; ആനുകൂല്യം ലക്ഷങ്ങള്‍ക്ക്. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി
- Lifestyle
ശനി-ശുക്ര സംയോഗത്തില്‍ രാജയോഗം: ജോലി, വിവാഹം, കരിയര്‍ വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
- Automobiles
ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
സ്വത്തുക്കൾ പണയം വെച്ച് ലോൺ എടുത്ത് പ്രഭാസ്? നടന് സംഭവിക്കുന്നതെന്തെന്ന് ആരാധകർ
തെലുങ്ക് സിനിമയിൽ നിന്നും ഉയർന്ന് വന്ന പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. ബാഹുബലി എന്ന രാജമൗലി ചിത്രത്തിലൂടെ ആണ് പ്രഭാസിന്റെ കരിയർ മാറി മറിയുന്നത്. അതിന് മുമ്പ് തെലുങ്കിൽ മാത്രം അറിയപ്പെട്ടിരുന്ന നടനായിരുന്നു പ്രഭാസ്.
അല്ലു അർജുൻ, രാം ചരൺ തുടങ്ങിയ തെലുങ്ക് താരങ്ങൾ കേരളത്തിലും പ്രശസ്തർ ആയിരുന്നെങ്കിലും ബാഹുബലിക്ക് മുമ്പ് പ്രഭാസിന്റെ പേര് വലിയ രീതിയിൽ കേട്ടിട്ടില്ല. ബാഹുബലിക്ക് ശേഷം രാജ്യാന്തര തലത്തിൽ പ്രഭാസ് പ്രശസ്തനായി.

പ്രഭാസിന്റെ താരമൂല്യവും പ്രതിഫലവും കരിയർ ഗ്രാഫും കുത്തനെ ഉയർന്നു. ഇന്ന് തെലുങ്കിൽ ഏറ്റവും വില പിടിപ്പുള്ള നായക നടൻ ആണ് പ്രഭാസ്. പ്രൊജക്ട് കെ, സലാർ തുടങ്ങിയവ ആണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകൾ. ബിഗ് ബജറ്റ് സിനിമകളിൽ ഇതുവരെ കാണാത്ത വേഷത്തിലാണ് പ്രഭാസ് എത്തുന്നതെന്നാണ് വിവരം.

അതേസമയം ബാഹുബലിക്ക് ശേഷം അതേ പോലൊരു ഹിറ്റ് പ്രഭാസിന് ലഭിച്ചിട്ടില്ല. ഇതും വലിയ ചർച്ചാ വിഷയമാവാറുണ്ട്. ബാഹുബലിയിലൂടെ ലഭിച്ച താരമൂല്യമാണ് നടനെ ഇന്നും ഈ പ്രശസ്തിയിൽ നിലനിർത്തുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതിന് ശേഷം ഇറങ്ങിയ നടന്റെ ഒരു സിനിമയ്ക്കും വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല.
രാധേ ശ്യാം എന്ന സിനിമ വൻ പരാജയം ആയിരുന്നു. സാഹോയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. വരാനിരിക്കുന്ന ആദിപുരുഷ് എന്ന സിനിമയ്ക്ക് നേരെയും വ്യാപക വിമർശനം വന്നു. കാർട്ടൂണിന് സമാനമായ വിഎഫ്എക്സ് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ടീസർ കണ്ട ശേഷം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് പുതിയാെരു വിവരമാണ് തെലുങ്ക് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. തന്റെ സ്വത്തുക്കളിൽ ചിലത് വെച്ച് ലോൺ എടുത്തിരിക്കുകയാണത്രെ പ്രഭാസ്. 21 കോടിയുടെ ലോൺ ആണ് എടുത്തതെന്നാണ് റിപ്പോർട്ട്.
പ്രഭാസിനെ പോലെ വലിയൊരു താരം എന്തിനാണ് 21 കോടിയുടെ ലോൺ എടുക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. നടൻ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം നൂറ് കോടിയോളമാണ്. നടൻ ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യുകയാണെന്നും അഭ്യൂഹമുണ്ട്. രാധേ ശ്യാം എന്ന സിനിമയുടെ പരാജയത്തിന് ശേഷം പ്രഭാസിന്റെ മാർക്കറ്റിൽ ഇടിവ് വന്നിരുന്നു.

പൊതുവെ വാണിജ്യ സിനിമകളുടെ വിളനിലമായ തെലുങ്ക് സിനിമയിൽ പ്രഭാസിന്റെ ഒരു സിനിമയ്ക്ക് വരുന്ന മുടക്കു മുതൽ കോടികളാണ്. 500 കോടി ആണത്രെ പ്രൊജക്ട് കെ എന്ന സിനിമയുടെ ബജറ്റ്. തുടരെ വന്ന സിനിമകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഒരു വിജയം പ്രഭാസിനെ സംബന്ധിച്ച് അനിവാര്യമാണ്.
ആദിപുരുഷ് പരാജയപ്പെട്ടാൽ നടന്റെ കരിയറിനെ വലിയ തോതിൽ ബാധിച്ചേക്കും. രാമായണ കഥ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ സെയ്ഫ് അലി ഖാൻ, കൃതി സനോൻ തുടങ്ങിയവരും അഭിനയിക്കുന്നു.

ഓം റൗത്ത് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രൊജക്ട് കെയിൽ ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവരും പ്രഭാസിനൊപ്പം അഭിനയിക്കുന്നു. മലയാള നടൻ പൃഥിരാജ് ആണ് സലാറിൽ പ്രഭാസിനൊപ്പം എത്തുന്നത്. പ്രഭാസിന്റെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
-
തോളിലിട്ട കൈ പിന്നിലേക്ക് ഇറക്കി, രാത്രി മൂന്നരയ്ക്ക് വാതിലില്‍ മുട്ടി; ദുരനുഭവം വെളിപ്പെടുത്തി ആര്യ
-
'ഞങ്ങളുടെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്, അതിന് കാരണമുണ്ട്!': ശ്രീവിദ്യയുടെ വരൻ
-
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ