'വിജയിയുടെ വീട് തന്നെ... എന്നാണ് ഓഫീഷ്യലാക്കുന്നത്?'; രശ്മിക ദീപാവലി ആഘോഷിച്ചത് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം?

ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിൽ അടക്കം താരമൂല്യമുണ്ടാക്കിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രശ്മിക ബോളിവുഡിലും ചുവടുറപ്പിച്ചതോടെ ആരാധകരും വർധിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടിയുടെ ഡീപ്ഫേക്ക് വീഡിയോകളിലൊന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനാൽ രശ്മികയാണ് അടുത്തിടെയായി മാധ്യമങ്ങളിലേയും സോഷ്യൽമീഡിയയിലേയും പ്രധാന ചർച്ചാ വിഷയം. നടിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ രശ്മികയും തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയും ഡേറ്റിങിലാണെന്ന കിംവദന്തി കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന കിംവദന്തികളിലെ സത്യമെന്തെന്ന് ഇരുവരും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ​ഗീതാ ​ഗോവിന്ദം മുതൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡിയാണ് രശ്മികയും വിജയിയും. ഇരുവരും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ച് കാണണമെന്ന ആ​ഗ്രഹം ആരാധകർക്കുണ്ട്.

Rashmika Mandanna, Vijay Devarakonda

വിജയിയും രശ്മികയും ലിവിങ് റിലേഷൻഷിപ്പിലാണെന്ന തരത്തിലും അടുത്തിടെ ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതേസമയം രശ്മികയും വിജയിയും പ്രണയത്തിലാണെന്നതിന് കൂടുതൽ തെളിവുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.

ഇരുവരും കഴിഞ്ഞ ദിവസം ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചശേഷമാണ് താരങ്ങൾ പ്രണയത്തിലാണെന്ന ​ഗോസിപ്പ് ശരിയാണെന്ന് വെക്കുന്ന തെളിവുകൾ ആരാധകർ കണ്ടെത്തിയത്. രശ്മികയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം വിജയ്ക്കും കുടുംബത്തിനൊപ്പമായിരുന്നുവെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. ദീപാവലി ആശംസകൾ നേർന്ന് കഴിഞ്ഞ ദിവസം രശ്മിക ഒരു ഫോട്ടോ പങ്കിട്ടിരുന്നു.

നീല നിറത്തിലുള്ള ഷിമറി സാരിയിൽ അതീവ സുന്ദരിയായി ചാരുബെഞ്ചിൽ പുഞ്ചിരി തൂകി ഇരിക്കുന്ന രശ്മികയാണ് ചിത്രത്തിലുള്ളത്. അതുപോലെ തന്നെ വിജയ് ദേവരകൊണ്ടയും തന്റെ വീട്ടിലെ ദീപാവലി ആഘോഷത്തിന്റെ ഒരു കൂട്ടം ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. ഒരു മഞ്ഞ ഷേർവാണി ധരിച്ച് പടക്കങ്ങൾ പൊട്ടിക്കുന്ന വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലുള്ളത്.

രണ്ടുപേരും അവരവരുടെ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെച്ച ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ ഒരേ ക്യപ്ഷനുമാണ് നൽകിയത് എന്നതാണ് മറ്റൊരു പ്രത്യേകത. ഹാപ്പി ദീവാലി മൈ ലവ്സ് എന്നായിരുന്നു ഇരുവരും നൽകിയ ക്യാപ്ഷൻ. ഇത് കൂടിയായതോടെ ഇരുവരും പ്രണയത്തിലാണെന്നത് ആരാധകരും ഉറപ്പിച്ചു.

Rashmika Mandanna, Vijay Devarakonda

രശ്മികയുടെയും വിജയ്‌യുടെയും ഫോട്ടോകളിൽ സമാനമായ മഞ്ഞ പശ്ചാത്തലം ഉണ്ടായിരുന്നു. ഇരുവരുടെയും ദീപാവലി ആഘോഷങ്ങൾക്ക് ഒരുപാട് സാമ്യതകൾ ഉണ്ടായിരുന്നു. നിരവധി പേരാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയത്. രശ്മിക വിജയ് ദേവരകൊണ്ടയുടെ വീട്ടിൽ ഉണ്ടെന്ന് എത്രപേർക്ക് തോന്നി?, വിജയ് ദേവരകൊണ്ടയുടെ വീടിന്റെ ചുമരുകളാണ് രശ്മികയുടെ ഫോട്ടോയിലുള്ളത്.

മുമ്പ് വിജയ് തന്നെ ഇതേ പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിട്ടുണ്ട് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അതുപോലെ തന്നെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ രശ്മിക ഒരു ഫോട്ടോ പങ്കുവെച്ചപ്പോഴും അതും വിജയ് ദേവരകൊണ്ടയുടെ വീടിന്റെ ടെറസാണെന്ന് ആരാധകർ തെളിവ് സഹിതം കണ്ടെത്തിയിരുന്നു. കാരണം അന്ന് രശ്മിക പങ്കുവെച്ച ചിത്രത്തിലേതിന് സമാനമായ പശ്ചാത്തലത്തിൽ ഇരുന്നുള്ള ചിത്രങ്ങൾ നേരത്തെ വിജയിയും പോസ്റ്റ് ചെയ്തിരുന്നു.

ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ പ്രചരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് രശ്മികയുടെയും വിജയ്‌യുടെയും ഒരു ക്ലിപ്പ് വൈറലായിരുന്നു. അതിൽ അവർ അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നത് കാണാമായിരുന്നു. ദീപാവലി ഫോട്ടോകൾ കൂടി വൈറലായതോടെ എപ്പോഴാണ് റിലേഷൻഷിപ്പ് ഒഫീഷ്യലാക്കുന്നത് എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. രശ്മിക മന്ദാനയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ആനിമലാണ്. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X