ഒറ്റയടിയ്ക്ക് ഒരു കോടി രൂപ പ്രതിഫലം ഉയര്‍ത്തി സമാന്ത, എന്താ കാര്യം
കൈ വയ്ക്കുന്നതെല്ലാം വിജയം എന്ന സ്റ്റേജിലാണ് ഇപ്പോള്‍ സമാന്ത അക്കിനേനി. യൂ ടേണ്‍, സൂപ്പര്‍ ഡ്യൂലക്‌സ്, എന്നീ ചിത്രങ്ങളുടെ വിജയത്തിലൂടെ ഹാട്രിക് നേടിയ സാമിന്റെ ഏറ്റവും പുതിയ വന്‍ ഹിറ്റാണ് ഓ ബേബി. ചിത്രത്തിന് വേണ്ടി സാം വന്‍ തുകയാണ് പ്രതിഫലം വാങ്ങിയത് എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നു ഓ ബേബിയ്ക്ക് ശേഷം സമാന്ത പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്ന്.
രണ്ട് കോടിയാണ് ഇതുവരെ സമാന്ത വാങ്ങിയ പ്രതിഫലം. ഓ ബേബിയുടെ വന്‍ വിജയത്തിന് ശേഷം അത് മൂന്ന് കോടിയായി ഉയര്‍ത്തി എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഓ ബേബി ഇതിനോടകം അന്‍പത് കോടി കടന്നു. മൂന്ന് കോടി പ്രതിഫലം വാങ്ങാനുള്ള അര്‍ഹത സമാന്തയ്ക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അത്രയേറെ സമാന്തയുടെ അഭിനയം മികച്ചുനില്‍ക്കുന്നുവത്രെ.

നിലിവില്‍ സൗത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് നയന്‍കാരയാണ്. അഞ്ച് കോടിയാണ് നയന്റെ പ്രതിഫലം. എന്നാല്‍ മലാളത്തിലെത്തുമ്പോള്‍ നയന്‍ പ്രതിഫലം നോക്കാറില്ല


Click it and Unblock the Notifications