തുടക്കത്തിൽ പ്രശ്നമില്ല; പിന്നീട് ശന്തനുവിന് വന്ന മാറ്റം; ശ്രുതി ഹാസനുമായി പിരിയാൻ കാരണം ഇതോ?

സിനിമാ കരിയറിനേക്കാളും നടി ശ്രുതി ഹാസന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. കമൽ ഹാസന്റെ മകളായ ശ്രുതി അച്ഛനെ പോലെ തന്നെ തുറന്ന ചിന്താ​ഗതിയോട് ജീവിതത്തെ കാണുന്നയാളാണ്. അച്ഛനും അമ്മ സരികയും വേർപിരിഞ്ഞത് നല്ല തീരുമാനമാണെന്ന് ശ്രുതി നേരത്തെ പറഞ്ഞിട്ടുണ്ട്. ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കാൻ പറ്റാത്തവർ പിരിയുന്നതാണ് നല്ലതെന്നും ശ്രുതി ചൂണ്ടിക്കാട്ടി. കമൽ ഹാസനെ പോലെ തന്നെ ഒന്നിലേറെ പ്രണയ ബന്ധങ്ങൾ ശ്രുതി ഹാസന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷത്തോളമായി ഡ‍ൂഡിൽ ആർട്ടിസ്റ്റ് ശന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു ശ്രുതി. എന്നാൽ കഴിഞ്ഞ ദിവസം വന്ന വാർത്തകൾ പ്രകാരം ശന്തനുവും ശ്രുതിയും വേർപിരിഞ്ഞു. താരത്തിന്റെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാർത്തകളോട് ശ്രുതി ഹാസൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സോഷ്യൽ മീഡിയയിൽ നിന്നും ശന്തനുവിനൊപ്പമുള്ള ഫോട്ടോകൾ ശ്രുതി നീക്കം ചെയ്തിട്ടുണ്ട്.

Shruti Haasan   Santhanu Hazarika

ഇവർ ബ്രേക്കപ്പായതിന്റെ കാരണം സംബന്ധിച്ചുള്ള ചില സൂചനകളാണിപ്പോൾ പുറത്ത് വരുന്നത്. കമ്മിറ്റ്മെന്റ് പ്രശ്നങ്ങളാണ് ഇവർ തമ്മിൽ പിരിയാൻ കാരണമായതെന്നാണ് പുറത്ത് വരുന്ന വിവരം. പ്രണയം തുടങ്ങിയ കാലത്ത് അവർ കരുതിയത് പരസ്പരം നല്ല ഒത്തൊരുമ ഉണ്ടെന്നാണ്. എന്നാൽ പതിയെ മാറ്റങ്ങൾ വന്നു. ബന്ധത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ശ്രുതി ഹാസൻ ശ്രമിച്ചു. എന്നാൽ ഒരു കമ്മിറ്റ്മെന്റിന് ശന്തനു തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.

വിവാഹ ബന്ധം പോലെ ഒരു കമ്മിറ്റ്മെന്റാണ് ശ്രുതിക്ക് വേണ്ടിയിരുന്നത്. എന്നാൽ ശന്തനുവിൽ നിന്നും അതുണ്ടായില്ല. പിരിയുന്നതാണ് നല്ലതെന്ന് മനസിലാക്കി രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയായിരുന്നെന്ന് ശ്രുതി ഹാസന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. ലിവ് ഇൻ റിലേഷനിലായിരുന്നു ശന്തനുവും ശ്രുതി ഹാസനും. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുമ്പൊരിക്കൽ ശ്രുതി ഹാസൻ മറുപടി നൽകിയിട്ടുണ്ട്.

Shruti Haasan   Santhanu Hazarika


വിവാഹം ചെയ്തേക്കാം, ചിലപ്പോൾ ചെയ്യില്ലായിരിക്കും. എന്റെ അജണ്ടയിൽ വിവാഹമില്ല. നല്ല പങ്കാളിയെ കണ്ടെത്തുകയെന്നതായിരുന്നു എന്നും എന്റെ അജണ്ട. ഒരു സാരി സെലക്ഷൻ ആയാലും സാമ്പാറുണ്ടാക്കിയാലും ആദ്യ ശ്രമത്തിൽ ശരിയാകില്ലെന്ന് ശ്രുതി ഹാസൻ തമാശ രൂപേണ പറഞ്ഞു. ശ്രുതിയുടെ നേരത്തെയുണ്ടായ പ്രണയങ്ങളും ബ്രേക്കപ്പുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

നടൻ സി​ദ്ധാർത്ഥും ശ്രുതിയും തമ്മിൽ ഒരു കാലത്ത് കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീടിവർ രണ്ട് വഴിക്ക് പിരിഞ്ഞു. ഇതിന് ശേഷം ഇറ്റലിക്കാരനായ മൈക്കൽ കോർസലുമായി നടി അടുത്തു. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ശ്രുതിയു‌ടെ കുടുംബത്തിനും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു.

എന്നാൽ 2019 ൽ മൈക്കലും ശ്രുതിയും ബ്രേക്കപ്പായി. 38 കാരിയായ ശ്രുതി ഹാസന് നേരെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖങ്ങളിൽ വരാറുണ്ട്. സലാർ എന്ന ചിത്രത്തിലാണ് ശ്രുതിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X