'രാജകുടുംബാംഗം... കോടികളുടെ സ്വത്ത്... അദിതിയെ വിട്ടുകളയില്ലെന്ന് ഉറപ്പായിരുന്നു, ജയംരവിയുടെ അവസ്ഥ വരും'
ലളിതം സുന്ദരം... തെന്നിന്ത്യൻ താരജോഡികളായ സിദ്ധാർത്ഥിന്റെയും അദിതി റാവു ഹൈദരിയുടേയും വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആരാധകർ അടക്കം എല്ലാവരും ഒന്നടങ്കം പറഞ്ഞ കമന്റ് ഇതായിരുന്നു. തെലങ്കാനയിലെ പ്രശസ്തമായ വനപർത്തി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾക്കൊപ്പം തന്നെ ശ്രദ്ധനേടിയിരുന്നു അദിതിയുടെ സിംപിൾ വെഡ്ഡിങ് ലുക്കും. 2021ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സിദ്ധാർത്ഥും അദിതിയും തമ്മിൽ അടുത്തത്.
ഇപ്പോഴിതാ അദിതി-സിദ്ധാർത്ഥ് വിവാഹത്തെ കുറിച്ച് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഭാവിയിൽ ജയംരവിയെപ്പോലെ ഭാര്യയ്ക്ക് കീഴടങ്ങി സിദ്ധാർത്ഥും കുടുംബസ്ഥനായി മാറിയേക്കുമെന്ന് ബയൽവാൻ രംഗനാഥൻ പറയുന്നു. നടന്റെ മുൻകാല പ്രണയങ്ങളെ കുറിച്ചും ബയൽവാൻ രംഗനാഥൻ സംസാരിച്ചു.

സിദ്ധാർത്ഥിന്റെയും അതിഥിയുടെയും വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ തമിഴിൽ നിരന്തരമായി ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് ഓർമ വന്നത്. ഞാനും യോഗ്യനല്ല. നീയും യോഗ്യയല്ല എന്നതാണ് അത്. കാരണം രണ്ടുപേരും വിവാഹമോചിതരാണല്ലോ. സിദ്ധാർത്ഥ് പിന്തുടരുന്നത് ജെമിനി ഗണേശന്റെയും കമൽ ഹാസന്റെയും പാതയാണ്. സിദ്ധാർത്ഥിനൊപ്പം ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ കഴിഞ്ഞവരുടെ ലിസ്റ്റെടുത്താൽ അത് നീണ്ടുപോകും.
വിവാഹമോചനത്തിന് പിന്നാലെ ശ്രുതി ഹാസനുമായി പ്രണയത്തിലായി സിദ്ധാർത്ഥ് ഏറെക്കാലം ലിവിങ് ടുഗെതർ ജീവിതം നയിച്ചു. ശ്രുതി ഹാസനും അതുപോലെയാണ്. വഴക്ക് വന്നാൽ ഉടൻ ബ്രേക്ക് പറഞ്ഞ് പിരിയും. കല്യാണത്തിനൊന്നും സമ്മതിക്കുന്ന കൂട്ടത്തിലുള്ളതല്ല ശ്രുതി. സിദ്ധാർത്ഥും ശ്രുതിയും ഹൈദരാബാദിൽ ഒരു ഫ്ലാറ്റിലായിരുന്നു ലിവിങ് റിലേഷൻഷിപ്പ് നയിച്ചത്. പെട്ടന്ന് ഒരു ദിവസം ഒരു കാരണവുമില്ലാതെ പിരിഞ്ഞു.
അതുപോലെ തന്നെ സാമന്തയുമായും പ്രണയത്തിലായിരുന്നു നടൻ. ശേഷം സാമന്ത നാഗചൈതന്യയെ വിവാഹം ചെയ്തു. പിന്നീടാണ് സിദ്ധാർത്ഥ് അദിതിയുമായി പ്രണയത്തിലായതും ലിവിങ് ടുഗെതർ ലൈഫ് ആരംഭിച്ചതും. അദിതിയെ സിദ്ധാർത്ഥ് വിവാഹം ചെയ്യാൻ കാരണമുണ്ട്... സിദ്ധാർത്ഥിനേക്കാൾ പലമടങ്ങ് കോടീശ്വരിയാണ് അദിതി. കൂടാതെ രാജപരമ്പരയാണ് നടിയുടേത്. ഇവരുടെ രാജകുടുംബത്തിന് അവകാശമുള്ള ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹവും.
ഇനിയെങ്കിലും അദിതിക്ക് സിദ്ധാർത്ഥ് നല്ലൊരു ഭർത്താവാകുമെന്ന് കരുതുന്നു. രാജകുടുംബാംഗവും കോടിക്കണക്കിന് സ്വത്തും ക്ഷേത്രം അടക്കം സ്വന്തമായുള്ള അദിതിയെ ഭാര്യയായി കിട്ടാൻ സിദ്ധാർത്ഥ് ഭാഗ്യം ചെയ്തിരിക്കും. ഭാവിയിൽ സിദ്ധാർത്ഥിന് സ്വത്ത് ഉപയോഗിച്ച് സ്വന്തമായി സിനിമ ചെയ്യാനും അതിൽ ഭാര്യയെ അഭിനയിപ്പിക്കാനുമെല്ലാം സാധിക്കും.

സിദ്ധാർത്ഥ് അരവിന്ദ് സ്വാമിയെപ്പോലെ സുന്ദരനും സുമുഖനും ചെറുപ്പക്കാനുമാണെന്നത് അദിതിയേയും ആകർഷിച്ചിട്ടുണ്ടാവും. രണ്ടുപേരും ആദ്യത്തെ വിവാഹം ആർഭാടമാക്കി നടത്തിയതുകൊണ്ടാവും രണ്ടാം വിവാഹം സിംപിളാക്കിയത്. പ്രണയ വിവാഹമായതുകൊണ്ട് സ്ത്രീധനം സിദ്ധാർത്ഥിന് ലഭിച്ചിട്ടുണ്ടാവാൻ സാധ്യതയില്ല.
പക്ഷെ ഭാവിയിൽ അദിതിയുടെ സ്വത്തിൽ സിദ്ധാർത്ഥിനും അവകാശം വരും. സിനിമയിൽ തന്റെ മാർക്കറ്റ് കുറഞ്ഞുവെന്ന് തോന്നുമ്പോൾ ജയംരവിയെപ്പോലെ ഭാര്യയ്ക്ക് കീഴടങ്ങി സിദ്ധാർത്ഥും കുടുംബസ്ഥനായി മാറിയേക്കുമെന്നും ബയൽവാൻ രംഗനാഥൻ പറയുന്നു.
സഹസംവിധായകനായി സിനിമയിൽ തുടക്കം കുറിച്ച സിദ്ധാർത്ഥിന്റെ സിനിമാ ജീവിതം മാറി മറിഞ്ഞത് ബോയ്സ് സിനിമയുടെ റിലീസോടെയാണ്. നാൽപ്പതുകളിൽ എത്തി നിൽക്കുന്ന നടൻ നല്ലൊരു ഗായകൻ കൂടിയാണ്. അദിതി പ്രജാപതി, സൂഫിയും സുജാതയും പോലുള്ള സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയാണ്.
തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. കമൽ ഹാസൻ-ശങ്കർ ചിത്രം ഇന്ത്യൻ 2ആണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിദ്ധാർത്ഥ് സിനിമ. പക്ഷെ സിനിമ വേണ്ടത്ര വിജയം നേടിയില്ല.


Click it and Unblock the Notifications











