ഹൻസികയ്ക്ക് വേണ്ടി ചിമ്പു ചെലവഴിച്ചത് കോടികൾ; ബ്രേക്കപ്പായി പിറ്റേ ദിവസം മുതൽ സാധാരണ പോലെയെന്ന് നടൻ

തമിഴകത്ത് മിക്കപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടനാണ് ചിമ്പു. ഒരു കാലത്ത് തമിഴക്തത് തരം​ഗം സൃഷ്ടിച്ച ചിമ്പു പലപ്പോഴും ഒപ്പം അഭിനയിക്കുന്ന നടിമാരുമായി പ്രണയത്തിലായി. എന്നാൽ ഈ പ്രണയങ്ങളെല്ലാം ബ്രേക്കപ്പിൽ അവസാനിക്കുകയാണുണ്ടായത്. 41 കാരനായ ചിമ്പു ഇപ്പോഴും അവിവാഹിതനായി തുടരുന്നു. നയൻതാര, ഹൻ‌സിക എന്നീ നടിമാരുമായി ചിമ്പുവിനുണ്ടായ ബന്ധം ഏറെ ചർച്ചയായതാണ്. കരിയറിലെ തുടക്ക കാലത്താണ് നടനും നയൻതാരയും തമ്മിൽ പ്രണയത്തിലാവുന്നത്.

മന്മദൻ എന്ന സിനിമയിൽ അക്കാലത്ത് ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ​ഗോസിപ്പ് കോളങ്ങളിൽ സജീവ ചർച്ചയായിരുന്നു ഇവരുടെ ബന്ധം. എന്നാൽ ഒരു ഘ‌ട്ടത്തിൽ രണ്ട് പേരും ബന്ധം പിരിഞ്ഞു. രമ്യമായാണ് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞത്. ബ്രേക്കപ്പ് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഇത് നമ്മ ആള് എന്ന സിനിമയിൽ ഇവർ ഒരുമിച്ച് അഭിനയിക്കുകയുമുണ്ടായി. 2008 ൽ പുറത്തിറങ്ങിയ വാല് എന്ന സിനിമയ്ക്കിടെയാണ് ചിമ്പുവും നടി ഹൻസിക മോട്വാണിയും പ്രണയത്തിലാവുന്നത്.

Simbu

പ്രണയത്തിലാണെന്ന കാര്യം താരം തുറന്ന് പറയുകയുമുണ്ടായി. എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ രണ്ട് പേരും പിരിയുകയാണുണ്ടായത്. ഇരുവരുടെയും പ്രണയകാലമാണ് കോളിവുഡിൽ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഹൻസികയുമായി കടുത്ത പ്രണയത്തിലായിരുന്ന ചിമ്പു ന‌ടിക്ക് വേണ്ടി കോടികൾ ചെലവിട്ടു എന്നാണ് വിവരം. ആറ് കോടി രൂപ നടൻ ഹൻസികയ്ക്ക് വേണ്ടി ചെലവഴിച്ചു എന്നാണ് തമിഴ് മീഡിയകളിൽ‌ പ്രചരിക്കുന്ന വാർത്ത.

ഇന്ന് വിവാഹ ജീവിതം നയിക്കുകയാണ് ഹൻസിക. ബിസിനസുകാരനായ സുഹൈൽ കതൂര്യ ആണ് ഹൻസികയുടെ ഭർത്താവ്. ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. സുഹൃത്തുക്കളായ ഇരുവരും പിന്നീട് പ്രണയത്തിലായി.

Simbu  Hansika

ഹൻസികയുമായി ബ്രേക്കപ്പായതിനെക്കുറിച്ച് ചിമ്പു തുറന്ന് സംസാരിച്ചിട്ടുണ്ട്. ആർക്കും റിലേഷൻഷിപ്പിലാകാം. എന്നാൽ വിവാഹത്തിലേക്ക് വരുമ്പോൾ ചില കാര്യങ്ങൾ പരി​ഗണിക്കേണ്ടതുണ്ട്. പുറത്ത് പറയേണ്ടാത്ത ചില പ്രശ്നങ്ങളുണ്ടായി. ​ഹൻസികയുമായി പിരിഞ്ഞത് തന്നെ വലിയ തോതിൽ ബാധിച്ചിട്ടില്ലെന്നും ചിമ്പു വ്യക്തമാക്കി. മുമ്പ് ബ്രേക്കപ്പുകൾ ഉണ്ടാകുമ്പോൾ മനസ് തകരുന്ന താൻ യാത്രകൾ പോകുമായിരുന്നു. ആ ബ്രേക്കപ്പുകൾ എന്നെ ഏറെ ബാധിച്ചു.

എന്നാൽ ഹൻസികയുമായുള്ള ബ്രേക്കപ്പിന് ശേഷം തനിക്ക് ആദ്യ ദിവസം മുതൽ സാധാരണ പോലെ തന്നെയായിരുന്നു. അപ്പോഴേക്കും തനിക്ക് കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള പക്വത വന്നെന്നും ചിമ്പു വ്യക്തമാക്കി. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മിക്കപ്പോഴും ചിമ്പുവിന് നേരെ വരാറുണ്ട്. എന്നാൽ വിവാഹം ചെയ്ത് പിന്നീട് ബന്ധം വേർപിരിയാൻ താൽപര്യമില്ലെന്നാണ് ചിമ്പു പറയുന്നത്.

കരിയറിലും നടനിത് മോശം കാലമാണ്. പഴയ താരത്തിളക്കം നഷ്ടപ്പെടാൻ പ്രധാന കാരണമായത് വിവാദങ്ങളാണ്. ഷൂട്ടിം​ഗിന് കൃത്യ സമയത്ത് എത്തി സഹകരിക്കുന്നില്ലെന്ന പരാതി ചിമ്പുവിനെതിരെ ഒന്നിലേറെ തവണ വന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ നടന് വിലക്കും നേരി‌‌ടേണ്ടി വന്നു. ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നടൻ ഇന്ന്.

More from Filmibeat

Read more about: simbu hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X