»   » വിജയ് യുടെ പുലിക്ക് വേണ്ടി ശ്രീദേവി ബാഹുബലി ഉപേക്ഷിച്ചെന്ന്, എന്തൊരു വിഡ്ഡിത്തം

വിജയ് യുടെ പുലിക്ക് വേണ്ടി ശ്രീദേവി ബാഹുബലി ഉപേക്ഷിച്ചെന്ന്, എന്തൊരു വിഡ്ഡിത്തം

Posted By:
Subscribe to Filmibeat Malayalam

ഗോസിപ്പുകള്‍ പടച്ചിറക്കുമ്പോള്‍ കുറച്ചൊക്കെ യുക്തിക്കടിസ്ഥാനമായിരിക്കേണ്ടതല്ലെ. ബോളിവുഡ് താരം ശ്രീദേവി, എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ഉപേക്ഷിച്ചത് തമിഴില്‍ വിജയ് നായകനാകുന്ന പുലിയില്‍ അഭിനയിക്കാന്‍ വേണ്ടിയാണെന്ന് കേട്ടിരുന്നു. ബാഹുബലിയുടെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ ചിമ്പു ദേവന്‍ ന്‍ പുലിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയോ എന്നന്വേഷിക്കണം

ബാഹുബലിയില്‍ രമ്യാ കഷ്ണന്‍ അവതരിപ്പിച്ച വേഷത്തിന് വേണ്ടിയായിരുന്നത്രെ ശ്രീദേവിയെ എസ് എസ് രാജമൗലി ക്ഷണിച്ചത്. എന്നാല്‍ വിജയ് യുടെ പുലിയില്‍ അഭിനയിക്കുന്ന കാര്യം പറഞ്ഞ് ശ്രീദേവി പിന്മാറുകയായിരുന്നത്രെ.

sridevi-in-puli

ബാഹുബലിയ്ക്ക് വേണ്ടി ശ്രീദേവിയെ വിളിച്ചിരുന്നു എന്ന കാര്യം സത്യമാണ്. എന്നാല്‍ അത് രണ്ട് വര്‍ഷം മുമ്പായിരുന്നു. പുലിയുടെ ഭാഗമാകാന്‍ ശ്രീദേവി തീരുമാനിച്ചത് ഒരു വര്‍ഷം മുമ്പാണ്.

അതേസമയം ശ്രീദേവി വന്‍ പ്രതിഫലം ചോദിച്ചതുകൊണ്ടാണ് നടിയെ ഒഴിവാക്കിയതെന്ന വാര്‍ത്തയുമുണ്ട്. അത് വിശ്വാസിക്കാതിരിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. ആറ് കോടി രൂപയായിരുന്നത്രെ ശ്രീദേവി പ്രതിഫലമായി ചോദിച്ചത്.

English summary
Apparently, if sources are to be believed, Sridevi was Rajamouli’s first choice for the character Shivagami played by Ramya Krishnan. Sridevi quoted for 6 crores which was indeed a hefty budget for the film and hence Ramya Krishnan was chosen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam