»   » തെറി ഓഡിയോ ലോഞ്ച്; തനിക്ക് സംഭവിച്ച തെറ്റിന് വിജയ് മാപ്പ് പറഞ്ഞു!!

തെറി ഓഡിയോ ലോഞ്ച്; തനിക്ക് സംഭവിച്ച തെറ്റിന് വിജയ് മാപ്പ് പറഞ്ഞു!!

Posted By: Sanviya
Subscribe to Filmibeat Malayalam


വിജയ് യുടെ പുതിയ ചിത്രമായ തെറിയുടെ ഓഡിയോ ലോഞ്ച് നടന്നത് ഞായറാഴ്ചയായിരുന്നു. ചടങ്ങില്‍ വിജയ് സിനിമയെ കുറിച്ച് സംസാരിക്കാതെ എല്ലാവര്‍ക്കും ആവേശം പകരുന്ന ഒരു പ്രസംഗം നടത്തി. ഇപ്പോള്‍ ഓഡിയോ ലോഞ്ചില്‍ തന്റെ ഭാഗത്തു നിന്ന് സംഭവിച്ച തെറ്റിന് വിജയ് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍.

ചൈനീസ് നേതാവായ മാവോ സേ തുങിനെ കുറിച്ചാണ് വിജയ് ചടങ്ങില്‍ സംസാരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ അറ്റ്‌ലീ, ജിവി പ്രകാശ്, നായികമാരായ സമാന്ത, എമി ജാക്‌സണ്‍ തുടങ്ങിയവരാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത്.

vijay

ഏപ്രില്‍ 14നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെറി റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 20ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

ചിത്രത്തിലെ വേഷങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. ജോസഫ് കുരുവിളയും വിജയ് കുമാറും. ജോസഫ് കുരുവിള കോട്ടയം അച്ചയാനാണോ എന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍.

English summary
Did Vijay apologize for the mistake in his 'Theri' audio launch?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam