»   » നിശാൽ രക്ഷപെട്ടു, ജീവിതം സുന്ദരം!!! ജനപ്രിയ നായകനോ??? എന്നാലും എന്റെ കാവ്യേ!!!

നിശാൽ രക്ഷപെട്ടു, ജീവിതം സുന്ദരം!!! ജനപ്രിയ നായകനോ??? എന്നാലും എന്റെ കാവ്യേ!!!

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചില കാര്യങ്ങള്‍ അങ്ങനെയാണ് പ്രത്യേകിച്ച് വിവാഹക്കാര്യത്തില്‍. ജീവിതാവസാനം വരെ കൂടെയുണ്ടായിരിക്കേണ്ട പങ്കാളിയുമായി ചേര്‍ന്നു പോകാന്‍ കഴിയാത്തവര്‍ വഴി പിരിയുന്നത് സ്വാഭാവികമാണ്. വ്യത്യസ്ത സാഹചര്യത്തില്‍ വളര്‍ന്ന രണ്ടു പേര്‍വിവാഹമെന്ന ബന്ധത്തിലൂടെ ഒരുമിച്ച് ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പരസ്പര വിട്ടുവീഴ്ചയും വിട്ടു കൊടുക്കലുമില്ലാതെ ഒരു ബന്ധവും മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ല. എത്ര പ്രിയപ്പെട്ട ബന്ധമായാലും നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യമാണത്. സിനിമയിലായാലും ജീവിതത്തിലായാലും തുടരാന്‍ പറ്റുന്നില്ലെന്ന് തോന്നുന്ന ബന്ധത്തില്‍ നിന്ന് മോചനം നേടുന്നത് സ്വാഭാവികമായ കാര്യമാണ്.

  പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പല താരങ്ങളും ഇത്തരത്തില്‍ ബന്ധനത്തില്‍ നിന്ന് മോചിതരായവരാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ കാവ്യാ മാധവനും ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടിയതാണ്. കുവൈറ്റിലെ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയും കാവ്യാ മാധവനും വേര്‍പിരിഞ്ഞത് 2011 ലാണ്. ഇഷ്ടമല്ലാത്ത ബന്ധത്തില്‍ നിന്ന് മോചിതനായതോടെ നിശാലിന്റെ നല്ല കാലവും തെളിഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥയായ രമ്യാ നാഥ് നിസളാലിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. സംതൃപ്തമായ കുടുംബ ജീവിതം നയിക്കുകയാണ്. ജനപ്രിയ നായകനൊപ്പമുള്ള താരത്തിന്‍റെ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തെന്നൊക്കെയാണ് പാപ്പരാസികള്‍ പറയുന്നത്. എന്തായാലും നമുക്ക് നോക്കാം കാര്യങ്ങളൊക്കെ..

  പൊട്ടിത്തെറിയോടെ ആരംഭിച്ചു

  പുതിയ പ്രതീക്ഷകളോടെ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച അഭിനേത്രിയുടെ വൈവാഹിക ജീവിതത്തില്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത തുടക്കത്തിലേ തന്നെ പുറത്തു വന്നിരുന്നു. പുതുമോടി കഴിഞ്ഞതും ഇരുവരും തമ്മില്‍ പ്രശ്‌നം ആരംഭിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് പല കഥകളാണ് പ്രചരിച്ചത്.

  കഥകള്‍ക്ക് യാതൊരു കുറവുമില്ലായിരുന്നു

  കാവ്യാ മാധവന്‍ നിശാല്‍ ചന്ദ്ര വിവാഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. താരത്തിന് യാതൊരുവിധ സ്വാതന്ത്ര്യവും നല്‍കുന്നില്ലെന്നും കുടുംബാംഗങ്ങള്‍ മോശമായി പെരുമാറിയെന്നൊക്കെയാണ് പ്രചരിച്ചിരുന്നത്.

  ഓഡിയോ ക്ലിപ്പുകളും പ്രചരിച്ചു

  നിശാലുമായുള്ള വിവാഹ ശേഷവും കാവ്യാ മാധവന്‍ മറ്റാരുമായോ ബന്ധം തുടര്‍ന്നിരുന്നുവെന്നും അതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും വിശാലിന്റെ അമ്മ പറയുന്നുവെന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും പ്രചരിച്ചിരുന്നു. കാവ്യാ ദിലീപ് വിവാഹ ശേഷം ഇത് വീണ്ടും വൈറലായിരുന്നു.

  വ്യാജ പ്രചരണം നടത്തി

  നിശാല്‍ ലഹരി മരുന്നിവന് അടിമയാണെന്നും വിവാഹത്തിന് മുന്‍പ് പറഞ്ഞിരുന്ന വിദ്യാഭ്യാസ യോഗ്യതയോ ജോലിയോ ഒന്നുമല്ല ഉണ്ടായിരുന്നതെന്നുമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. മറ്റേതൊരു ബന്ധത്തിലേയും പോലെ വേര്‍പിരിയലിനു മുന്‍പ് ഇരുവരും അനോന്യം നന്നായി ചെളി വാരിയെറിഞ്ഞിരുന്നു. ഒരാള്‍ മറ്റൊരാളെക്കുറിച്ച് വളരെ മോശമായ തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെയാണല്ലോ വഴി പിരിയല്‍ എളുപ്പമാകുന്നത്. അത് തന്നെയാണ് ഇവിടെയും അരങ്ങേറിയത്.

  മാധ്യമങ്ങള്‍ ആഘോഷിച്ച വിവാഹം

  2008 ഡിസംബറില്‍ നടന്ന കാവ്യാ നിശാല്‍ വിവാഹം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. താരവിവാഹങ്ങള്‍ ആഘോഷിക്കുന്നത് സ്വാഭാവികമായ പ്രതിഭാസമാണ്. പ്രിയ അഭിനേത്രിയുടെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കാത്ത പ്രേക്ഷകര്‍ തന്നെ വിരളമാണ്. അതിനാല്‍ത്തന്നെ മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള സെലിബ്രിറ്റി വിവാഹങ്ങള്‍ കൊണ്ടാടാറുണ്ട്.

  ബന്ധനത്തില്‍ നിന്നും മോചിതരായി

  ബന്ധനമായിത്തീര്‍ന്ന വിവാഹത്തില്‍ നിന്ന് ഇരുവരും മോചിതരായി. കോടതി വഴി നേടിയ വിവാഹ മോചനത്തോടെ ഇരുവരും രണ്ടു വഴിയിലേക്ക്. ഇതോടെ ഇരുവരെയും ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും അവസാനിച്ചു. അടുത്ത വിവാഹം എപ്പോഴാണെന്നാണ് പിന്നീട് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. നിശാലാണ് ഇക്കാര്യത്തില്‍ ആദ്യം തീരുമാനമെടുത്തത്.

  രണ്ടാം വിവാഹം ഗുരുവായൂരില്‍ വെച്ച്

  അധികമാരെയും അറിയിക്കാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നിശാല്‍ രമ്യ എസ് നാഥിനെ ജീവിത പങ്കാളിയായി സ്വീകരിച്ചു. മൈക്രോബയോളജിയില്‍ പിജിയുള്ള രമ്യ ബാംഗ്ലൂരില്‍ സിവില്‍ സര്‍വീസ് പരിശീലനം നടത്തുകയായിരുന്നു.

  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ

  വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ രമ്യാ ആര്‍ നാഥ് ഇപ്പോള്‍ കര്‍ണ്ണാടക കേഡറിലാണ് ജോലി ചെയ്യുന്നത്. കാര്യങ്ങള്‍ക്കെല്ലാം പൂര്‍ണ്ണ പിന്തുണയുമായി നിശാലും ഇവര്‍ക്കൊപ്പമുണ്ട്. ആദ്യ വിവാഹം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടിയ വിശാല്‍ ഇപ്പോള്‍ സംതൃപ്തമായ കുടംബ ജീവിതം നയിക്കുകയാണ്.

  വിവാഹ മോചനത്തിനു ശേഷം താരത്തിന്‍റെ ജീവിതം

  വിവാഹ മോചനത്തിനു ശേഷം കാവ്യാ മാധവന്റെ ഭാവി പരിപാടിയെക്കുറിച്ചറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയായിരുന്നു. എന്നാല്‍ പുനര്‍ വിവാഹത്തെക്കുറിച്ച് യാതൊരുവിധ പ്രതികരണവും താരം നടത്തിയിരുന്നില്ല. ആദ്യ വിവാഹം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും മോചിതയായതിനു ശേഷം സിനിമയിലേക്കും സ്വന്തം ബിസിനസ്സിലേക്കുമാണ് അഭിനേത്രി ശ്രദ്ധ കേന്ദ്രീകരിച്ചത്.

  ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം നായിക

  വിവാഹ മോചനത്തിനു ശേഷം ദിലീപുമായി ചേര്‍ത്താണ് കാവ്യയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത ചടങ്ങില്‍ നിന്നും ദിലീപ് മാറി നിന്നതും മറ്റും ഇത്തരം കാര്യങ്ങള്‍ക്ക് മൂര്‍ച്ചയേകി. എന്നാല്‍ അതൊക്കെ ലാഘവത്തോടെ തട്ടിക്കളയുകയാണ് ഇരുവരും ചെയ്തത്.

  പെട്ടെന്നൊരു സുപ്രഭാതത്തില്‍ അതു സംഭവിച്ചു

  കാവ്യയുടെ വിവാഹമോചനത്തിന് ദുബായ് മലയാളിയായ നിശാല്‍ ചന്ദ്രയുമായി വളരെക്കുറച്ച് കാലത്തെ ദാമ്പത്യ ബന്ധത്തില്‍ നിന്നും പിരിഞ്ഞ കാവ്യാ മാധവനും മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞ ദിലീപും വിവാഹിതരാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായത്. വനംബര്‍ 25 ന് കൊച്ചിയില്‍ വേദാന്ത ഹോട്ടലില്‍ വെച്ച് ഇരുവരും വിവാഹിതരായി. സഹപ്രവര്‍ത്തകര്‍ പോലും വിവാഹത്തിന് തൊട്ടുമുന്‍പാണ് കാര്യങ്ങള്‍ അറിഞ്ഞത്. അത്രയും രഹസ്യമായാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്.

  സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഒന്നിച്ചു

  ഇരുപതോളം സിനിമകളില്‍ പ്രണയ ജോഡികളായി വേഷമിട്ട ദിലീപും കാവ്യയും ജീവിത്തിലും ഒന്നിച്ചു. കലോത്സവ വേദികളില്‍ നിന്നാണ് കാവ്യാ മാധവന്‍ സിനിമയിലേക്കെത്തിയത്. അഴകിയ രാവണനില്‍ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരം പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചു കയറിയത് വളരെ പെട്ടെന്നായിരുന്നു. സിനിമാ മോഹവുമായി നടന്നിരുന്ന ഹോപാലകൃഷ്ണന്‍ മിമിക്രി വേദിയില്‍ നിന്നുമാണ് സിനിമയിലേക്കെത്തിയ്ത. ആദ്യകാലത്ത് ക്യാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച താരം ആദ്യമായി നായകവേഷത്തിലത്തെിയത് മാനത്തെ കൊട്ടാരത്തിലാണ്.

  വിവാഹശേഷം അപ്രത്യക്ഷമായി

  വിവാഹ ശേഷം കാവ്യയെ പൊതുപരിപാടികളിലൊന്നും കാണാനില്ലെന്നാണ് ആരാധകരുടെ പരാതി. പൊതു വേദികളിലെല്ലാം തന്റെ സാന്നിധ്യം കൃത്യമായി ഉറപ്പു വരുത്തുന്നുണ്ട് ജനപ്രിയ നായകന്‍. എന്നാല്‍ എവിടെയും കാവ്യയെ കാണാനില്ല. ഫേസ്ബുക്കില്‍ നിന്നും പാടേ അപ്രത്യക്ഷമായെന്നാണ് ആരാധകരുടെ പരാതി.

  പൊരുത്തപ്പെടാന്‍ പറ്റുന്നില്ലെന്ന്

  വിവാഹത്തിനു ശേഷം ദിലീപ് മകളോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത് കാവ്യയ്ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ഇതില്‍ പ്രതിഷേധിച്ച് വീടു വിട്ട് ഇറങ്ങിപ്പോയെന്നുമുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. പാപ്പരാസികള്‍ ഇവരെ വിടാതെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

  English summary
  Kavya Madhavan was earlier married to Nishal Chandra, who was working as a Technical Advisor in Kuwait National Bank. Later, they both got separated in 2011. Now Nishal Chandra, is happily married to Remya Nath. Remya is said to be a post-graduate in microbiology and also an IAS officer of the Karnataka Cadre.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more