For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരേ സമയം യുവ നടനുമായും സം​ഗീത സംവിധായകനുമായും പ്രണയം'; അന്ന് ആൻഡ്രിയ ജെറമിയ നേരിടേണ്ടി വന്നത്!

  |

  മ‌ൾട്ടി ടാലന്റ‍ഡായിട്ടുള്ള വളരെ കുറച്ച് നായികമാർ മാത്രമെ ഇന്ന് തമിഴ് സിനിമാ മേഖലയിൽ ഉള്ളൂ. അവരിൽ ഒരാളാണ് ആൻഡ്രിയ ജെറമിയ. ​പിന്നണി ​ഗായികയാകാനുള്ള ആ​ഗ്രഹത്തിന്റെ പുറത്ത് സിനിമയിലെത്തിയ താരം പിന്നീട് നായികയായിട്ടാണ് കൂടുതലും ശോഭിച്ചിട്ടുള്ളത്.

  നായകന് പ്രണയിക്കാനുള്ള ഉപകരണമായി മാത്രം സിനിമകളിൽ പ്രത്യക്ഷപ്പെടാതെ ഒട്ടനവധി കലാമൂല്യമുള്ള സിനിമകളും കഥാപാത്രങ്ങളും അവതരിപ്പിക്കാൻ ആൻഡ്രിയയ്ക്ക് ഭാ​ഗ്യം ലഭിച്ചു.

  Also Read: മകന്റെ ഭാര്യയെ ഇഷ്ടമുള്ളത് ധരിപ്പിക്കും; എന്നെ ഇഷ്ടമില്ലാത്തവരാണ് വരുന്നതെങ്കിലും കുഴപ്പമില്ലെന്ന് രേഖ രതീഷ്

  തമിഴ് സിനിമാ മേഖലയിലെ ആൺമേൽക്കോയ്മയ്ക്കെതിരെ ശക്തമായ ഭാഷയിൽ തുറന്നടിച്ചിട്ടുള്ള നടി കൂടിയാണ് ആൻഡ്രിയ. 'സൂപ്പർസ്റ്റാറുകൾ എല്ലാം തന്നെ പുരുഷന്മാരായിരിക്കും.'

  'ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾ ആരാണെന്ന ചോദ്യത്തിന് ഷാരൂഖ് ഖാൻ, സൽമാൻഖാൻ, ആമിർഖാൻ, അമിതാഭ് ബച്ചൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയ പേരുകളൊക്കെ ആയിരിക്കും ഉത്തരം. ഒരാൾ പോലും ഒരു നടിയുടെ പേര് പറയണമെന്നില്ല.'

  'വിജയ്ക്കൊപ്പമോ മറ്റ് സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുടെ ഭാഗമാകുകയും ചിത്രത്തിൽ അവരുടെ നിഴലായി ഒതുങ്ങുകയും ചെയ്യുന്നവർക്കുപോലും നിരവധി സിനിമകൾ ലഭിക്കുന്നുണ്ട്.'

  'ഏത് നായകനൊപ്പമാണ് അഭിനയിച്ചത് എന്നത് അനുസരിച്ചാണ് ഒരു നായികയുടെ സക്‌സസ് വിലയിരുത്തുന്നതെന്നും സ്വന്തമായി അവള്‍ ചെയ്യുന്ന ജോലിക്ക് ആരും വിലമതിക്കുന്നില്ലെന്നുമാണ് കുറച്ച് നാൾ മുമ്പ് ആന്‍ഡ്രിയ പറഞ്ഞത്. അരക്കെട്ട് ഇളക്കാനും നൃത്തമാടാനും മാത്രമുളളതല്ല നായിക. ഞാൻ സെക്സിയാണ് പക്ഷെ എനിക്ക് അഭിനയിക്കാനും അറിയാം.'

  'ദയവായി എനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കൂവെന്നും' ആൻഡ്രിയ പറഞ്ഞത് വലിയ വിവാദങ്ങളും ചർച്ചകളും തമിഴ്കത്ത് ഉണ്ടാകാൻ കാരണമായി. മുപ്പത്തിയേഴുകാരിയായ ആൻഡ്രിയ ആ​ഗ്ലോ-ഇന്ത്യനാണ്. താരത്തിന്റെ കുടുംബത്തിൽ നിന്നും ആരും തന്നെ സിനിമയിൽ പ്രവർത്തിക്കുന്നില്ല.

  നാടകത്തിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധനേടിയ ശേഷമാണ് ആൻഡ്രിയയ്ക്ക് തമിഴ് സിനിമയിൽ‌ നിന്ന് അവസരം ലഭിച്ചത്. ആദ്യത്തെ സിനിമ ​ഗൗതം വാസുദേവ് മേനോന്റെ പച്ചൈക്കിളി മുത്തുച്ചരം ആയിരുന്നു.

  Also Read: 'ട്യൂമർ‌ ഉള്ളിലേക്ക് വളർന്നാൽ സ്ട്രോക്ക് വന്നേക്കും, വീടിന്റെ ജപ്തി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്'; റോബിൻ

  നിരവധി തമിഴ് സിനിമ ചെയ്ത ശേഷമാണ് ഫഹദ് ഫാസിൽ നായക വേഷം ചെയ്ത അന്നയും റസൂലും ചെയ്യാനായി ആൻഡ്രിയ മലയാളത്തിൽ എത്തിയത്. ഇന്നും മലയാളികൾ ആൻഡ്രിയയെ ഓർമിക്കുന്നത് അന്നയും റസൂലും സിനിമയുടെ പേരിലാണ്.

  ബോളിവുഡിലും ഇതിനോടകം അരങ്ങേറിയിട്ടുണ്ട് ആൻ‌ഡ്രിയ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ​ഗോസിപ്പുകളും വാർത്തകളും വന്നിട്ടുള്ളത് നടി ആൻഡ്രിയയെ കുറിച്ചാണ്.

  താരം ഒരേ സമയം യുവ നടനേയും സം​ഗീത സംവിധായകനേയും പ്രണയിച്ചുവെന്ന തരത്തിലായിരുന്നു ​ഗോസിപ്പുകൾ വന്നത്. അതിന്റെ പേരിൽ അന്ന് പ്രചരിച്ച വാർത്തകൾ ആൻഡ്രിയയുടെ കരിയറിലും ചെറിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. സം​ഗീത സംവിധായകനും ​ഗായകനുമായ അനിരുദ്ധും ആൻ‌ഡ്രിയയും ഒരു കാലത്ത് പ്രണയത്തിലായിരുന്നു.

  അന്ന് ഇരുവരും ഒരുമിച്ചുള്ള ഇൻ്റിമേറ്റ് ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. അന്ന് ആൻ‍ഡ്രിയ അനിരുദ്ധിനേക്കാൾ പ്രായത്തിൽ മൂത്തതാണെന്ന വിഷയവും ആരാധകർ വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു.

  ആൻഡ്രിയയുമൊത്തുള്ള അനിരുദ്ധിന്റെ ചിത്രങ്ങൾ വൈറലാകുമ്പോൾ അനിരുദ്ധിന് പ്രായം വെറും പത്തൊമ്പത് വയസ് മാത്രമായിരുന്നു. ഇരുവരും ബ്രേക്കപ്പായശേഷം ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. ബാച്ചിലർ ലൈഫുമായി മുന്നോട്ട് പോവുകയാണ്.

  കുറച്ച് വർഷങ്ങളായി ആൻഡ്രിയയുടെ പേരിലോ അനിരുദ്ധിന്റെ പേരിലോ ഇത്തരത്തിലുള്ള ​ഗോസിപ്പുകളൊന്നും വന്നിട്ടില്ല. ഇരുവരും തങ്ങളുടെ കരിയറിന് പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നത്.

  പിസാസ് 2വാണ് ഇനി റിലീസിനെത്താനുള്ള ആൻ‌ഡ്രിയയുടെ സിനിമ. അഭിനയത്തിന് പുറമെ മോഡലിങിലും ആൻഡ്രിയ സജീവമാണ്.

  Read more about: andrea jeremiah
  English summary
  Did You Know? Once Andrea Jeremiah Faced Criticism For Dating Two Persons-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X