വിജയുടെ സമ്പത്തില്ലെങ്കിലും പ്രശ്നമില്ല, സം​ഗീതയ്ക്ക് കോടികളുടെ ആസ്തി; ശരിക്കും അകൽച്ചയിലോ

നടൻ വിജയുടെ സ്വകാര്യ ജീവിതം കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ഭാര്യ സം​ഗീതയുമായി വിജയ് അകന്നെന്ന ​ഗോസിപ്പുകൾക്കിടെ നടി തൃഷയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും സംസാരമുണ്ട്. ഏറെക്കാലമായി വിജയ്ക്കൊപ്പം സം​ഗീതയെ പ്രേക്ഷകർ കാണാറില്ല. അഭ്യൂഹങ്ങൾ തള്ളിക്കളയാൻ വിജയോ നടന്റെ പിതാവ് എസ്എ ചന്ദ്രശേഖറോ തയ്യാറായതുമില്ല. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പാണ് ഇത്തരം ​ഗോസിപ്പുകൾ പ്രചരിക്കുന്നതും. എന്താണ് വിജയ്ക്കും സം​ഗീതയ്ക്കും ഇടയിൽ പ്രശ്നമായതെന്ന് വ്യക്തമല്ല. റിപ്പോർട്ടുകൾ പ്രകാരം സം​ഗീത ലണ്ടനിൽ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയിട്ടുണ്ട്.

കോടികളുടെ ആസ്തിയുള്ള നടനാണ് വജയ്. ഒരു സിനിമയ്ക്ക് നൂറ് കോടി രൂപയോളമാണ് വിജയ് വാങ്ങുന്ന പ്രതിഫലം. അതേസമയം സം​ഗീതയും ധനികയാണ്. ലണ്ടനിലെ പ്രമുഖ വ്യവസായിയായണ് സം​ഗീതയുടെ പിതാവ് സൊർണലിം​ഗം. വിജയുടെ ബിസിനസുകളും സാമ്പത്തിക കാര്യങ്ങളും നോക്കി നടത്തിയിരുന്നത് സം​ഗീതയാണ്. കോടികളുടെ ആസ്തി സം​ഗീതയ്ക്കുണ്ടെന്നാണ് വിവരം. ശ്രീലങ്കൻ തമിഴരായ സം​ഗീതയുടെ കുടുംബം ഏറെ വർഷങ്ങൾക്ക് മുമ്പ് ലണ്ടനിലേക്ക് കുടിയേറിയതാണ്.

Vijay s Wife Sangeetha

വിജയുമായി അകന്നാലും ഇത് സം​ഗീതയുടെ ലെെഫ് സ്റ്റെെലിനെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിക്കില്ല. കാരണം ചെറുപ്പം തൊട്ട് ധനിക കുടുംബത്തിൽ ജനിച്ച് വളർന്നയാളാണ് സം​ഗീത. താരപത്നിയെന്ന പേരില്ലെങ്കിലും സം​ഗീതയുടെ ജീവിതത്തിന് വലിയ കോട്ടമൊന്നും വരില്ല. വിജയുടെ സിനിമകളുടെ ഓഡിയോ ലോഞ്ചിലും മറ്റുമാണ് സം​ഗീതയെ കൂടുതലും കണ്ടിരുന്നത്. വാരിസ് എന്ന വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സം​ഗീത എത്തിയിരുന്നില്ല. പിന്നീടിങ്ങോട്ട് എവിടെയും വിജയിനെയും സം​ഗീതയെയും ആരാധകർ ഒരുമിച്ച് കണ്ടിട്ടില്ല.

വിജയുടെ ആരാധികയായിരുന്നു സം​ഗീത. ലണ്ടനിൽ നിന്നും ചെന്നെെയിലെത്തി നടനെ നേരിൽ കാണുകയും ചെയ്തു. ഈ പരിചയമാണ് പിന്നീട് പ്രണയത്തിലെത്തിയത്. വിജയ് ഒരിക്കൽ സം​ഗീതയെ വീട്ടിലേക്ക് ക്ഷണിച്ച് മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. രണ്ട് പേരുടെയും വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹവും നടന്നു. രണ്ട് മക്കളാണ് വിജയ്ക്കും സം​ഗീതയ്ക്കും പിറന്നത്. മകൻ ജേസൺ സഞ്ജയ് സംവിധാന രം​ഗത്തേക്ക് കടന്ന് വരുന്നു. മകനും വിജയിൽ നിന്ന് അകലം കാണിക്കുന്നെന്ന് അഭ്യൂഹമുണ്ട്.

Vijay s Wife Sangeetha

ഇക്കഴിഞ്ഞ ജൂൺ 22 നായിരുന്നു വിജയുടെ 51ാം പിറന്നാൾ ദിനം. നിരവധി പേർ വിജയ്ക്ക് ആശംസകൾ അറിയിച്ചു. ഇത്തവണ അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് സം​ഗീതയ്ക്കൊപ്പമുള്ള കുടുംബ ഫോട്ടോ വിജയുടെ ആരാധകർ പ്രതീക്ഷിച്ചതാണ്. എന്നാൽ അതുണ്ടായില്ല. അതേസമയം പിറന്നാൾ ആശംസയറിയിച്ച് കൊണ്ട് തൃഷ പങ്കുവെച്ച ഫോ‌ട്ടോ വലിയ ചർച്ചയായി. ​ഗോസിപ്പുകൾക്ക് ഇത് ആക്കം കൂട്ടി. ഗോസിപ്പുകൾക്ക് വിജയ് മറുപടി നൽകാറില്ല.ഗോസിപ്പുകൾ അവ​ഗണിക്കുന്നതാണ് പണ്ട് മുതലേ വിജയു‌ടെ രീതി. തമിഴകത്തെ ഹിറ്റ് ജോഡിയായിരുന്നു വിജയും തൃഷയും.

2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇവർ ഒരുമിച്ച് കുറേക്കാലം സിനിമകൾ ചെയ്യാതിരുന്നു. സം​ഗീത വിജയിൽ നിന്നും അകന്നു എന്ന ​ഗോസിപ്പുകൾക്ക് പിന്നാലെയാണ് ലിയോയിൽ തൃഷ വിജയുടെ നായികയായത്. ഈ സൗഹൃദം ഇന്നും ശക്തമായി തുടരുന്നു. വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ സം​ഗീതയെക്കുറിച്ച് ഒരു അഭിമുഖത്തിൽ മരുമകളെക്കുറിച്ച് ചോദ്യം വന്നപ്പോൾ നടത്തിയ പ്രതികരണം വാർത്തയായി.. ആ ചോദ്യം വേണ്ടെന്നാണ് എസ്എ ചന്ദ്രശേഖർ പറഞ്ഞത്. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടാനിടയാക്കി. ​പുറത്ത് വരുന്ന ​ഗോസിപ്പുകൾ സത്യമല്ലെന്ന് വിജയ് ആരാധകർ വാദിക്കുന്നുണ്ട്. വിജയുടെ അവസാന സിനിമയായ ജനനായകന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X