ദിലീപും ജയസൂര്യയും വീണ്ടും! ഒപ്പം തമിഴ് സൂപ്പര്‍താരവും! ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍

By Prashant V R

ജനപ്രിയ നായകന്‍ ദീലിപിന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പാണ് ആരാധകരുളളത്. രാമലീല,കമ്മാരസംഭവം ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവായിരുന്നു നടന്‍ നടത്തിയിരുന്നത്. ദിലീപിന്റെ മുന്‍ചിത്രങ്ങള്‍ പോലെ വലിയ പ്രേക്ഷക സ്വീകാര്യത ഈ രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ചിരുന്നു. ദീലീപിന്റെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിട്ടായിരുന്നു രാമലീല നേരത്തെ മാറിയിരുന്നത്.

80 കോടി ക്ലബില്‍ ഇടംപിടിച്ചായിരുന്നു ചിത്രത്തിന്റെ മുന്നേറ്റം. രാമലീലയ്ക്കു ശേഷമുളള കമ്മാരസംഭവവും ഹിറ്റായതോടെ പുതിയ ദിലീപ് ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് പ്രേക്ഷകരുളളത്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ജനപ്രിയ നായകന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍,പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയവയെല്ലാം ദിലിപീന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. ഇവയ്ക്കു പുറമെ ദിലീപിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.

ദിലീപിന്റെ പുതിയ സിനിമ

ദിലീപിന്റെ പുതിയ സിനിമ

ദിലീപിന്റെ തന്നെ സ്പീഡ് ട്രാക്ക് എന്ന സിനിമ സംവിധാനം ചെയ്ത ജയസൂര്യയാണ് ജനപ്രിയ നായകന്റെ പുതിയ ചിത്രവുമായി എത്തുന്നത്. 2007ല്‍ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് നടന്റെ കരിയറില്‍ ഇറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ദിലീപിനൊപ്പം മധു വാര്യര്‍,റിയാസ് ഖാന്‍,ജഗതി, ഗജാല തുടങ്ങിയവരും അഭിനയിച്ച ചിത്രമായിരുന്നു സ്പീഡ് ട്രാക്ക്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. സ്പീഡ് ട്രാക്കിനു ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്.

ജാക്ക് ഡാനിയേല്‍

ജാക്ക് ഡാനിയേല്‍

ജാക്ക് ഡാനിയേല്‍ എന്നാണ് ജയസൂര്യയുടെ ദീലിപ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നാണറിയുന്നത്. സിനിമ പ്രഖ്യാപിച്ചതായുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ഷിബു തമീന്‍ ആണ് ദിലീപിന്റെ പുതിയ ചിതം നിര്‍മ്മിക്കുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്നൊരു ചിത്രമായിരിക്കും ജാക്ക് ഡാനിയേല്‍ എന്നാണറിയുന്നത്.

ആക്ഷന്‍ കിംഗ് അര്‍ജുനും

ആക്ഷന്‍ കിംഗ് അര്‍ജുനും

തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാകും അര്‍ജുനും ചിത്രത്തില്‍ എത്തുക. അര്‍ജുന്‍ കൂടി എത്തുന്നതോടെ വലിയ ക്യാന്‍വാസിലായിരിക്കും ചിത്രമൊരുക്കുക. സന്‍തന കൃഷ്ണനാണ് സിനിമയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ടും സമീറ സനീഷ് ചിത്രത്തിനു വേണ്ടി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.

ഗോപി സുന്ദര്‍

ഗോപി സുന്ദര്‍

തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ഗോപി സുന്ദറായിരിക്കും ദീലിപ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുക. ദിലീപിന്റെ മുന്‍ചിത്രങ്ങളായ രാമലീല, കമ്മാരസംഭവം തുടങ്ങിയ സിനിമകള്‍ക്കും ഗോപി സുന്ദറായിരുന്നു പാട്ടുകള്‍ ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗോപി സുന്ദര്‍ തന്നെയാണ് ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

പ്രൊഫസര്‍ ഡിങ്കന്‍

പ്രൊഫസര്‍ ഡിങ്കന്‍

പ്രശസ്ത ചായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. കമ്മാരസംഭവത്തിനു ശേഷം ദിലീപിന്റെ നായികയായി നമിതാ പ്രമോദ് എത്തുന്ന ചിത്രം കൂടിയാണിത്. റാഫിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഒരു മാജിക്കുകാരന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രം കൂടിയായിരിക്കും പ്രൊഫസര്‍ ഡിങ്കന്‍

പിക്ക് പോക്കറ്റ്

പിക്ക് പോക്കറ്റ്

പ്രൊഫസര്‍ ഡിങ്കനു പുറമെ പിക്ക് പോക്കറ്റ് എന്ന ചിത്രവും ദിലീപ് റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണ്. പി ബാലചന്ദ്ര കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ്ങിനു ശേഷമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. റാഫിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. ബിഗ് ബഡ്ജറ്റിലായിരിക്കും ചിത്രം അണിയിച്ചൊരുക്കുക. ചിത്രത്തില്‍ ഒരു പോക്കറ്റടിക്കാരന്റെ വേഷത്തിലായിരിക്കും ദിലീപ് എത്തുകയെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X