»   » ഞായറാഴ്ച ജയിലില്‍ പ്രദര്‍ശിപ്പിച്ച മമ്മൂട്ടി ചിത്രം ദിലീപിനെ കാണിക്കാന്‍ അനുവദിച്ചില്ല, കാരണം

ഞായറാഴ്ച ജയിലില്‍ പ്രദര്‍ശിപ്പിച്ച മമ്മൂട്ടി ചിത്രം ദിലീപിനെ കാണിക്കാന്‍ അനുവദിച്ചില്ല, കാരണം

By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ തടഞ്ഞതോടെ ജൂലൈ 15ന് നടനെ ആലുവ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ഈ മാസം 25 വരെയാണ് ദിലീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുന്നത്.

ജയിലില്‍ ദിലീപിനെയും മറ്റ് പ്രതികളെയും ജയിലിലെ ചില കാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് തടവുകാരുമായി ആശയവിനിമയം നടത്താന്‍ സാധ്യതയുള്ളതുകൊണ്ട് തന്നെയായിരുന്നു ഇതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സിനിമാ കാണാന്‍ അനുവദിച്ചില്ല

ഞായറാഴ്ച സബ് ജയിലില്‍ നടത്തിയ സിനിമാ പ്രദര്‍ശനം കാണാന്‍ ദിലീപിനെയും കേസിലെ മറ്റ് നാലു പ്രതികളെയും അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാറ്റി നിര്‍ത്തിയത്

മറ്റ് തടവുകാരുമായി ആശയവിനിമയം നടത്താന്‍ സാധ്യതയുള്ളതുക്കൊണ്ടായിരുന്നു ദിലീപിനെയും മറ്റ് പ്രതികളെയും ജയില്‍ അധികൃതകര്‍ മാറ്റി നിര്‍ത്തിയത്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറായിരുന്നു ആ ദിവസം ജയിലില്‍ പ്രദര്‍ശിപ്പിച്ചത്.

സിനിമാ പ്രദര്‍ശനം

ദിലീപ് കഴിയുന്ന രണ്ടാം സെല്ലിനോട് ചേര്‍ന്നുള്ള വരാന്തയിലാണ് ടിവി വെച്ചിരിക്കുന്നത്. രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷമായിരുന്നു മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിച്ചത്.

അനുകൂലമായ പ്രചരണങ്ങള്‍

കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ദിലീപിന് അനുകൂലമായ പ്രചരണങ്ങള്‍ നടന്നിരുന്നു. ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പൈസ നല്‍കിയായിരുന്നു ദിലീപിന് അനുകൂലമായ പ്രചരണങ്ങള്‍ നടന്നത്. ഇതിന് പിന്നില്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്.

ജാമ്യാപേക്ഷ തടഞ്ഞു

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച തടഞ്ഞിരുന്നു. മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ദിലീപിനും ജാമ്യം ലഭിക്കരുതെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു.

English summary
Dileep arrest actress attack in Kochi.
Please Wait while comments are loading...

Malayalam Photos

Go to : More Photos