»   » ഇതിലും വലുത് വരാനില്ല, ദിലീപിന്റെ പ്രവര്‍ത്തി ഇഷ്ടപ്പെട്ടില്ല, അങ്ങേര് കോപിച്ചത് തന്നെ!!

ഇതിലും വലുത് വരാനില്ല, ദിലീപിന്റെ പ്രവര്‍ത്തി ഇഷ്ടപ്പെട്ടില്ല, അങ്ങേര് കോപിച്ചത് തന്നെ!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അറസ്റ്റാണ് സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്. ദിലീപ് എന്ന നടനില്‍ നിന്ന് ഒരിക്കലും ഇതു പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടന്റെ എതിരാളികള്‍ പോലും പറയുന്നത്. ദിലീപിന് ഇതിലും വലുതൊന്നും വരാനില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

ഇങ്ങനെയൊക്കെ ദിലീപ് അനുഭവിക്കുന്നത് മുമ്പ് ചെയ്ത പ്രവര്‍ത്തികളും ഡിങ്ക ഭഗവാന്റെ കോപവുമാണെന്നാണ് ഡിങ്കഭക്തന്മാര്‍. സോഷ്യല്‍ മീഡിയയിലാണ് ഇത്തരത്തിലുള്ള പ്രചരണം നടക്കുന്നത്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതാണ് ദിലീപിന് പ്രതികൂലമായി വരാന്‍ കാരണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ഡിങ്കമത ഭക്തന്മാര്‍ പറയുന്നത്.

അറസ്റ്റിന് കാരണം ഇതൊന്നുമല്ല

ഞങ്ങളുടെ ആരാധ്യ പുരുഷനെ അവഹേളിക്കുന്ന തരത്തില്‍ പേരിട്ട പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രം നടക്കാതിരിക്കാനാണ് ദിലീപിന്റെ അറസ്റ്റെന്ന് ഡിങ്കഭക്തര്‍ പറയുന്നു.

ചിത്രം പാതിവഴിയില്‍

ദിലീപിനെ നായകനാക്കി ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പാതിവഴിയിലാണ്. ഇനി ചിത്രം പൂര്‍ത്തിയാകുമോ കുറിച്ച് കണ്ട് അറിയേണ്ടി വരും.

ഇത്തരം പ്രവര്‍ത്തികള്‍

ഡിങ്കമതത്തെ അവഹേളിക്കുന്ന തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഡിങ്കകോപം ഇനിയുമുണ്ടാകുമെന്നും ഡിങ്കമത വിശ്വാസികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പ്രതിഷേധം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കൊച്ചിയിലെ ദിലീപിന്റെ ദേ പുട്ടുകടയിലേക്ക് പ്രതിഷേധ ജാഥ നടത്തുകയും സ്ഥാപനം തല്ലി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വ്യക്തമായ തെളിവ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ നിന്ന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

English summary
Dileep arrest social media reaction.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam