»   » സംവിധായകന്‍ വിനയന്റെ മകളുടെ കല്യാണത്തിന് വന്നപ്പോഴും ദിലീപ് കാവ്യയെ കൂടെ കൂട്ടിയില്ല, കഷ്ടം!

സംവിധായകന്‍ വിനയന്റെ മകളുടെ കല്യാണത്തിന് വന്നപ്പോഴും ദിലീപ് കാവ്യയെ കൂടെ കൂട്ടിയില്ല, കഷ്ടം!

By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെ കാര്യത്തില്‍ പാപ്പരാസികള്‍ പറയുന്നത് മാത്രമേ നടക്കുന്നുള്ളൂ എന്ന് തോന്നിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തില്‍ പാപ്പരാസികള്‍ക്ക് വലിയ പങ്കുണ്ട്. കാവ്യയുമായുള്ള വിവാഹത്തിന് കാരണം തന്നെ പാപ്പരാസികളാണ്.

കാവ്യയുടെ അമ്മയ്ക്ക് ഞങ്ങളുടെ വിവാഹത്തില്‍ ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് ദിലീപ്

ഇപ്പോള്‍ പാപ്പരാസികള്‍ പറയുന്നത് കാവ്യയെ ദിലീപ് വീട്ടില്‍ അടച്ചിട്ടിരിയ്ക്കുകയാണെന്നാണ്. ഏറെ കുറേ അത് ശരിയാണെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയ പരിശോധിയ്ക്കുമ്പോള്‍ വ്യക്തമാകുന്നത്. ഒരു മംഗളകരമായ ചടങ്ങിനും ദിലീപ് കാവ്യയെ കൂട്ടുന്നില്ല...

എവിടെയും കണ്ടില്ല

കാവ്യ - ദിലീപ് വിവാഹത്തിന് ശേഷം സിനിമാ ലോകത്ത് ഒത്തിരി താരങ്ങളും താരപുത്രന്മാരും പുത്രിമാരുമൊക്കെ വിവാഹിതരായി. കഴിയുന്നിടത്തൊക്കെ ദിലീപ് സാന്നിധ്യം അറിയിച്ചു. പക്ഷെ എവിടെയും കാവ്യയെ കണ്ടില്ല. അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസയ്ക്ക് മകള്‍ മീനാക്ഷിയെ കൂട്ടിയെങ്കിലും അവിടെയും കാവ്യ വന്നില്ല.

വിനയന്റെ മകളുടെ കല്യാണം

ഇപ്പോള്‍ ഏറ്റവുമൊടുവില്‍ സംവിധായകന്‍ വിനയന്റെ മകളുടെ വിവാഹം നടന്നു. സിനിമാക്കാരുമായുള്ള വിനയന്റെ അകല്‍ച്ചകാരണം അധികം താരങ്ങളൊന്നും വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല. പക്ഷെ ദിലീപ് എത്തി വധൂവരന്മാരെ അനുഗ്രഹിച്ചു. അവിടെയും കാവ്യയെ കൂട്ടിയില്ല.

ഫേസ്ബുക്കിലില്ല

ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഫേസ്ബുക്കിന്റെ പരിസരത്ത് പോലും കാവ്യയെ കണ്ടിട്ടില്ല. നവംബര്‍ 23 നാണ് കാവ്യ ഏറ്റവുമൊടുവില്‍ ഫേസ്ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്തത്. 25 ന് വിവാഹം നടന്നു. വേണ്ടപ്പെട്ടവരുടെ പിറന്നാളും ചരമ വാര്‍ഷികവും മരണവും വിവാഹവുമൊക്കെ ഓര്‍ത്ത് വച്ച് ഫേസ്ബുക്കില്‍ എഴുതുകയും സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത കാവ്യ എന്തുകൊണ്ട് വിവാഹ ശേഷം ഫേസ്ബുക്കില്‍ എത്തിയില്ല എന്നാണ് ആരാധകരുടെ ചോദ്യം.

ദിലീപിനൊപ്പം പോകുന്നത്..

എന്നാല്‍ കാവ്യ കാവ്യയുടേതായ ലോകത്ത് തിരക്കിലാണെന്നാണ് കേള്‍ക്കുന്നത്. വിവാഹ ശേഷവും ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം വിജയകരമായി തന്നെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. മാത്രമല്ല, ദിലീപിനൊപ്പം വിദേശത്തും മറ്റും സ്റ്റേജ് ഷോകളിലും കാവ്യ പങ്കെടുക്കാറുണ്ട്. പക്ഷെ അതൊക്കെ വളരെ സ്വകാര്യമാണ്..

വിദേശത്ത് ഷൂട്ടിങ്

വിദേശത്ത് വച്ച് നടക്കുന്ന പരിപാടിയ്ക്ക് മാത്രമല്ല, ഷൂട്ടിങുകള്‍ക്ക് പോകുമ്പോഴും ദിലീപ് കാവ്യയെ കൂടെ കൂട്ടാറുണ്ട്. രാംലീലയുടെ ഷൂട്ടിങ് വിദേശത്ത് വച്ചായിരുന്നു. കുടുംബത്തോടൊപ്പമാണ് ദിലീപ് വിദേശത്ത് പോയത്. സ്‌കൂള്‍ അവധി ആയതിനാല്‍ മീനാക്ഷിയും കൂടെയുണ്ടായിരുന്നു. രാംലീലയുടെ ഷൂട്ടിങ് വിദേശത്ത് വച്ച് നടന്നപ്പോള്‍ എടുത്ത ഫോട്ടോയാണിത്.

ഇത് കഷ്ടമാണ് ദിലീപ്

മഞ്ജു വാര്യരുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ക്യാമറയുടെ വെളിച്ചത്തിലേക്കേ മഞ്ജു വന്നിട്ടില്ല. ഇപ്പോള്‍ കാവ്യയുടെ അവസ്ഥയും അങ്ങനെയൊക്കെ തന്നെ. തങ്ങള്‍ ഏറെ ആരാധിച്ച നായികമാരുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് അവകാശമില്ലേ ദിലീപ് എന്നാണ് ചോദ്യം...

ഈ വീഡിയോ കാണൂ..

വിനയന്റെ മകളുടെ വിവാഹത്തിന് ദിലീപ് വന്നപ്പോഴുള്ള വീഡിയോ ആണിത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ എല്ലാവരും തിരയുന്നത് ജനപ്രിയ നായകന്റെ ഭാര്യയും പ്രിയപ്പെട്ട നടിയുമായ കാവ്യയെയാണ്.

English summary
Dileep at director Vinayan's daughter's wedding; Where is Kavya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam