വിവാഹ മോചന ലഹളകള്‍ തീര്‍ന്നു; ദിലീപ് ഫേസ്ബുക്കില്‍ തിരിച്ചുകയറി
ജനപ്രിയ നായകന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയോട് ഒരലം പാലിച്ചിരുന്ന ദിലീപ് കഴിഞ്ഞ വര്‍ഷമാണ് ഫേസ്ബുക്കിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയത്.
എന്നാല്‍ മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തോടെ ഫേസ്ബുക്ക് ഡി ആക്ടീവേറ്റ് ചെയ്തിരിക്കുകയായിരുന്നു. താനുമായി ബന്ധപ്പെട്ട വ്യക്തിപരമായ കമന്റുകളും ഗോസിപ്പുകളും വന്നതോടെയാണ് ദിലീപ് ഫേസ്ബുക്ക് ഡിആക്ടീവേറ്റ് ചെയ്തത്.

ഇപ്പോള്‍ വീണ്ടും ഫേസ്ബുക്കിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകതയാണ് ദിലീപ്. പുതുതായി ചെയ്യുന്ന ലവ് 24x7 എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും പോസ്റ്റിക്കൊണ്ടാണ് ദിലീപ് തിരിച്ചുവരവറിയിച്ചത്. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 നാണ് ദിലീപ് ഒടുവില്‍ ഫേസ്ബുക്കില്‍ കയറിയത്. അതിന് ശേഷം നടന്റെ പേജില്‍ ചലനമുണ്ടായിരുന്നില്ല.
അതിനിടയില്‍ ദിലീപ് ഓണ്‍ലൈന്‍ എന്ന പേരില്‍ മറ്റൊരു ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചിരുന്നു. ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ദിലീപ് ഓണ്‍ലൈന്‍ എന്ന പേജിലേക്കാണ് ലിങ്ക് കൊടുത്തിരിക്കുന്നത്. ഈ രണ്ട് പേജുകളും ഇപ്പോള്‍ ആക്റ്റീവാണ്


Click it and Unblock the Notifications