കാവ്യയുടെ സഹോദരന്റെ കുഞ്ഞിനോടൊപ്പം മഹാലക്ഷ്മി, വീഡിയോ പകർത്തിയത് ദിലീപ്, ക്യൂട്ടാണെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ദിലീപിന്റേത്. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാവാറുണ്ട്. കാവ്യയ്ക്കും മക്കളായ മഹാലക്ഷ്മിക്കും മീനാക്ഷിയ്ക്കുമൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് താരം. പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കുടുതൽ ചർച്ച ചെയ്യപ്പെടുന്ന താരപുത്രിയാണ് കാവ്യ മാധവന്റേയും ദിലീപിന്റേയും മകൾ മഹാലക്ഷ്മി. കുഞ്ഞിന്റെ ജനനം മുതൽ മഹാലക്ഷ്മി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഹാലക്ഷ്മിയുടെ വീഡിയോയാണ്. താരങ്ങളുടെ ഫാൻസ് പേജിലൂടെയാണ് മഹാലക്ഷ്മിയുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ വൈറലാവുകയായിരുന്നു. കാവ്യയും ദിലീപും സമൂഹമാധ്യമങ്ങളിൽ സജീവമല്ലെങ്കിൽ പോലും ഇവരുടെ വിശേഷങ്ങളെല്ലാം വലിയ വാർത്തയാവാറുണ്ട്.

 മഹാലക്ഷ്മിയുടെ വീഡിയോ

ദിലീപ് ക്യാമറയിൽ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാവ്യയുടെ നീലേശ്വരത്തെ വീട്ടിൽ നിന്നുള്ള ദൃശ്യമാണെന്നാണ് സൂചന. നടിയുടെ സഹോദരൻ മിഥുന്റെ കുഞ്ഞിനോടൊപ്പം മുറ്റത്ത് നിന്ന് കളിക്കുന്ന വീഡിയോണ് പ്രചരിക്കുന്നത്. മഹാലക്ഷ്മിയുടെ ഈ വീഡിയോ നേരത്തേയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ സ്ഥലമോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല. എന്നാൽ വീണ്ടും താരപുത്രിയുടെ ആ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

മഹാലക്ഷ്മിയുടെ വീഡിയോ

താരങ്ങളുടെ ഫാൻസ് പേജുകളിലൂടെയാണ് മഹാലക്ഷ്മിയുടെ രസകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപ് ആണ് വീ‍ഡിയോ പകർത്തിയിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. യൂട്യൂബ് ചാനലുകളാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ദിലീപിന്റേയും കാവ്യയുടേയും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അധികം കാണാറില്ലായിരുന്നു. കുട്ടിയുടെ ഒന്നാം പിറന്നാളിനാണ് മഹാലക്ഷമിയുടെ ചിത്രം ആദ്യമായി താരങ്ങൾ പുറത്ത് വിടുന്നത്. പൊതുവേദിയിലും മഹാലക്ഷ്മിയെ അധികം കൊണ്ട് വരാറില്ല.ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നാദിർഷയുടെ മകളുടെ വിവാഹത്തിന് ദിലീപും കാവ്യയും മകൾ മീനാക്ഷിയും എത്തിയിരുന്നു. എന്നാൽ അന്നും മകൾ മഹാലക്ഷ്മിയെ കണ്ടിരുന്നില്ല.

 മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ഈ അടുത്ത കാലത്ത് മഹാലക്ഷ്മിയുടെ ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാവ്യയ്ക്കും ദിലീപിനുമൊപ്പം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് പിറന്നാൾ ആശംസയുമായി മഹാലക്ഷ്മിയും എത്തിയിരുന്നു. വീഡിയോ കോളിലൂടെയായിരുന്നു അടൂരിന് ഇവർ പിറന്നാൾ ആശംസ നേർന്നത്. മഹാലക്ഷ്മി ആയിരുന്നു ആ വീഡിയോയിലെ ഹൈലൈറ്റ്. സൂം മീറ്റിനിടെ കാവ്യയോട് മഹാലക്ഷ്മി മുടി കെട്ടിത്തരാനും പറയുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ദിലീപിനേയും കാവ്യയേയും മഹാലക്ഷമിയേയും ഒരുമിച്ച് കാണുന്നത്.

Recommended Video

ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam
കമന്റ്

മഹാലക്ഷ്മിയുടെ വീഡിയോ വൈറലായതോടെ ദിലീപിന്റെ വ്യക്തി ജീവിതം ഒരു വശത്ത് വീണ്ടും ചർച്ചയായിട്ടുണ്ട്. താരത്തിന്റെ ജീവിതത്തെ ചൊല്ലി കുഞ്ഞിനെ വിമർശിക്കരുതെന്നാണ് ഒരു വിഭാഗം പറയുന്നത്. മഹാലക്ഷ്മി ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകർ പറയുന്നു. കാവ്യയുടെ ഫോട്ടോകോപ്പിയാണ് മഹാലക്ഷമി എന്നാണ് ഒരു കൂട്ടം പേർ പറയുന്നത്. എന്നാൽ ദിലീപിനേയും മീനാക്ഷിയേയും പോലെയുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടി കാണിക്കുന്നുണ്ട്. മഹാലക്ഷ്മി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

More from Filmibeat

Read more about: dileep kavya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X