»   » ജോസൂട്ടിയുടെ ലൊക്കേഷനില്‍ വച്ച് ദിലീപ് പ്രണവിനെ ഉപദേശിച്ചെന്നോ?

ജോസൂട്ടിയുടെ ലൊക്കേഷനില്‍ വച്ച് ദിലീപ് പ്രണവിനെ ഉപദേശിച്ചെന്നോ?

Posted By:
Subscribe to Filmibeat Malayalam

ഒന്നാമന്‍, പുനര്‍ജനി തുടങ്ങിയ വിരലിലെണ്ണാവുന്ന സിനിമകളിലാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയിച്ചത്. അതിന് ശേഷമാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയായിരുന്നു ദുല്‍ഖറിന്റെ ആദ്യം ചിത്രം. അതുകഴിഞ്ഞ് അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ തുടങ്ങി ദുല്‍ഖര്‍ മലയാള സിനിമയില്‍ തിളങ്ങാന്‍ തുടങ്ങി.

എന്നാല്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നമ്മള്‍ കണ്ടതേയില്ല. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തയാണ് പിന്നീട് പ്രേക്ഷകര്‍ കേള്‍ക്കുന്നത്.

pranav-mohanlal

ഇപ്പോഴിതാ ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയുടെ സംവിധാന സഹായിയായും പ്രണവ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതൊന്നുമല്ല, പ്രേക്ഷകര്‍ക്ക് അറിയേണ്ടത് പ്രണവ് സിനിമയില്‍ അഭിനിക്കുന്നില്ലേ എന്നാണ്. പ്രണവ് സിനിമയില്‍ അഭിനയിക്കുമോ എന്നാ കാര്യത്തില്‍ മോഹന്‍ലാലിന് പോലും വ്യക്തമായ മറുപടി തരാന്‍ കഴിയില്ല.

ലൈഫ് ഓഫ് ജോസൂട്ടിയുടെ ലൊക്കേഷനില്‍ വച്ച് നടന്‍ ദിലീപ് തന്നെ പ്രണവിനോട് ചോദിക്കുകയുണ്ടായി. പ്രണവിന് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലേ? അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇപ്പോഴാണ് അതിന് പറ്റിയ സമയമാണെന്നും ദിലീപ് പറഞ്ഞു. പക്ഷേ ദിലീപിന്റെ ചോദ്യത്തിന് പ്രണവ് ഒരു പുഞ്ചിരി മാത്രമേ നല്‍കിയുള്ളൂ.

English summary
pranav mohanlal now concentrating his career as a assistant director.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam