ജോസൂട്ടിയെ രക്ഷിച്ചത് ജോര്‍ജ്ജുക്കുട്ടി തന്നെ? അതെങ്ങെനെ?
ജനപ്രിയ നായകനെന്ന് പെട്ടന്ന് മുദ്ര കുത്തിയ ഒരു നടനാണ് ദീലീപ്. എന്നാല്‍ കുറച്ച് നാളായി ദീലീപിന് മലയാള സിനിമയില്‍ അത്ര നല്ല പേരല്ല. പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് പോലും നോക്കാതെ കിട്ടുന്ന സിനിമകള്‍ എല്ലാം ചെയ്തു. തുടര്‍ച്ചയായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കുറേ ആവര്‍ത്തന വിരസതയും, അതുക്കൊണ്ട് തന്നെ ദിലീപിന്റെ സിനിമകളെ ആളുകള്‍ക്ക് പോയി കാണാന്‍ താല്പര്യവുമില്ലാതെയായി.
ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫിന്റെ ദീലിപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. സിനിമ തെരഞ്ഞെടുക്കുന്നതിലും അതു പോലെ തന്നെ അഭിനയ ശൈലിയിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നതിനുള്ള തെളിവാണ് ലൈഫ് ജോസൂട്ടി.

എന്നാലിപ്പോള്‍ ദിലീപ് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രേരകമായത് മോഹന്‍ലാലാണെന്നാണ് സംസാരം. അതിന് കാരണവുമുണ്ട്. ആര്‍ സുകുമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ദിലീപിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ദിലീപ് ആ ഓഫര്‍ വേണ്ടന്ന് വച്ചു. എന്നാല്‍ സിനിമ വേണ്ടന്ന് വച്ചതും വളരെ ബുദ്ധിപരമായി തന്നെയാണ്. മുഖത്ത് അടിച്ച പോലെ സിനിമ വേണ്ടെന്ന് പറഞ്ഞില്ല. പകരം ഒരു പുഞ്ചിരി മാത്രം. അത്് ആരെയും വെറുപ്പിക്കാന്‍ കഴിയില്ലെന്നതുക്കൊണ്ട് തന്നെ.
മോഹന്‍ലാലും ഇങ്ങനെ തന്നെ, കഥ ഇഷ്ടപ്പെട്ടില്ലങ്കില്‍ ഉടന്‍ തന്നെ തുറന്നടിച്ച് വേണ്ടന്ന് പറയില്ല. ഒരു പുഞ്ചിരി മാത്രം, ഇക്കാര്യത്തില്‍ ഇപ്പോള്‍ ദിലീപും മോഹന്‍ലാലിനെ പോലെയായി വരുന്നു എന്നാണ് പറയുന്നത്.


Click it and Unblock the Notifications