കൈനിറയെ ചിത്രങ്ങളുമായി ദിലീപ്! വടക്കന്‍ സെല്‍ഫി സംവിധായകന്റെ സിനിമയില്‍ നടനെത്തുമെന്ന് റിപ്പോര്‍ട്ട്
ജനപ്രിയ നായകന്‍ ദിലീപിന്റെ സിനിമകള്‍ക്കായി ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. കാലമൂല്യമുളളവയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളളതുമായ ദിലീപിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം എന്ന ചിത്രമായിരുന്നു ദിലീപിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.
ഒരു ആക്ഷേപ ഹാസ്യ ചിത്രമായിരുന്ന കമ്മാരസംഭവം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. കമ്മാരസംഭവത്തിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ജനപ്രിയ നായകന്റെ മറ്റൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി വന്നിരിക്കുകയാണ്.

വടക്കന്‍ സെല്‍ഫി സംവിധായകനൊപ്പം
നിവിന്‍ പോളിയെ നായകനാക്കി ഒരു വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്ത ജി പ്രജിത്തിനൊപ്പമാണ് ദിലീപ് അടുത്തതായി ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്കു ശേഷമായിരിക്കും ദിലീപ് ഈ ചിത്രത്തിലേക്ക് കടക്കുക. ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാകും സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കുക. ബിജു മേനോനെ നായകനാക്കിയുളള പുതിയ ചിത്രത്തിനു ശേഷമാകും ജി പ്രജിത്ത് ദിലീപ് ചിത്രത്തിലേക്ക് കടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബിഗ് ബഡ്ജറ്റ് ചിത്രം
അഭിലാഷ് പിളളയും ടി എന്‍ സൂരജും ചേര്‍ന്നാണ് ദിലീപിന്റെ പുതിയ സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായാണ് അറിയുന്നത്. എബി തോട്ടപ്പുറമാണ് ജി പ്രജിത്തിന്റെ ദീലിപ് ചിത്രം നിര്‍മ്മിക്കുക.എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജി പ്രജിത്ത് ചിത്രത്തിനു പുറമെ ദിലീപിന്റെതായി ഒന്നിലധികം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

വാളയാര്‍ പരമശിവം
റണ്‍വേയുടെ രണ്ടാംഭാഗമായ വാളയാര്‍ പരമശിവവും എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ്. ഹിറ്റ് മേക്കര്‍ ജോഷി തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ നാള്‍ മുന്‍പേ വന്നിരുന്നു. റണ്‍വേ ഒരുക്കിയ തിരക്കഥാകൃത്തുകള്‍ തന്നെയാണ് വാളയാര്‍ പരമശിവത്തിനു വേണ്ടിയും തിരക്കഥയൊരുക്കുന്നത്.

പ്രൊഫസര്‍ ഡിങ്കന്‍
പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയും ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ്. ചായാഗ്രാഹകനായ ശ്രദ്ധ നേടിയ രാമചന്ദ്രബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഫിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതുന്നത്. കമ്മാരസംഭവത്തിനു ശേഷം നമിതാ പ്രമോദ് വീണ്ടം ദിലീപിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍ത്രീഡി ഫോര്‍മാറ്റിലാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്

കോടതി സമക്ഷം ബാലന്‍ വക്കീല്‍
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദിലീപിന്റെ പിറന്നാള്‍ ദിനമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചിത്രത്തില്‍ വിക്കുളള ബാലന്‍ വക്കീല്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി തന്നെയാണ് നടന്‍ എത്തുന്നത്. മംമ്താ മോഹന്‍ദാസും പ്രിയാ ആനന്ദുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.


Click it and Unblock the Notifications











