twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ മടുത്തോ? ബി ഉണ്ണിക്കൃഷ്ണന്റെ അടുത്ത ചിത്രത്തില്‍ നായകനായി ദിലീപ്?

    |

    രാമലീലയ്ക്കും കമ്മാരസംഭവത്തിനും ശേഷം ദിലീപ് നായകനായെത്തുന്ന പുതിയ സിനിമയെക്കുറിച്ച് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. ഏതായിരിക്കും ആ സിനിമയെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ദിലീപ് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വില്ലന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഒക്ടോബറിലായിരുന്നു വില്ലന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. തുടക്കത്തില്‍ നെഗറ്റീവ് പ്രചാരമായിരുന്നുവെങ്കിലും പിന്നീട് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

    dileep

    ഈ സിനിമയ്ക്ക് ശേഷം ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, സജീവ് പാഴൂര്‍ കൂട്ടുകെട്ടുമായി ചേരുമെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചിരുന്നുവെങ്കിലും സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. അതിനിടയിലാണ് ദിലീപിനൊപ്പമെത്തുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ദിലീപിന്റെ കമ്മാരസംഭവം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പതിവിന് വിപരീതമായ മേക്കോവറും മേക്കിങ് രീതിയുമായി താരമെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ദിലീപ് ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് കമ്മാരനെ സ്വീകരിച്ചത്.

    lal

    കമ്മാരന് ശേഷം പ്രൊഫസര്‍ ഡിങ്കനിലേക്കാണ് ദിലീപ് ജോയിന്‍ ചെയ്തത്. ഇത് കൂടാതെ നാദിര്‍ഷയുടെ ചിത്രത്തിലും താരം അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടയിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഔദ്യോഗികസ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ ഈ പ്രൊജക്ടിനെക്കുറിച്ച് ഉറപ്പിക്കാന്‍ കഴിയൂ. ഇതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

    English summary
    Dileep and B Unnikrishnan joins for a film?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X