ബാലന്‍ വക്കീലിനു ശേഷം ജോഷി ചിത്രത്തില്‍ ദിലീപ്! സിനിമ റണ്‍വേയുടെ രണ്ടാം ഭാഗമോ? കാണൂ

By Midhun Raj

രാമലീലയുടെ വന്‍വിജയത്തിനു ശേഷം ദിലീപിന് ലഭിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം ജനപ്രിയ നായകന്റെ സിനിമയെ കുടുംബ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു.

വിക്കന്‍ വക്കീലായുളള ദിലീപിന്റെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്. ബി ഉണ്ണികൃഷ്‌ന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം വലിയ കളക്ഷനും നേടിക്കൊണ്ടാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. ബാലന്‍ വക്കീലിനു ശേഷം നിരവധി സിനിമകളാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാവുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദിലീപും ജോഷിയും

ദിലീപും ജോഷിയും

റണ്‍വേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ദിലീപും ജോഷിയും. ജോഷിയുടെ സൈന്യം എന്ന ചിത്രത്തില്‍ ദിലീപ് ആദ്യം അഭിനയിച്ചെങ്കിലും നായകനായി എത്തിയത് റണ്‍വേയിലാണ്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ റണ്‍വേയിലെ വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. കാവ്യ മാധവന്‍,ഹരിശ്രീ അശോകന്‍,കൊച്ചിന്‍ ഹനീഫ, ഇന്ദ്രജിത്ത് തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു.

റണ്‍വേയുടെ രണ്ടാംഭാഗം

റണ്‍വേയുടെ രണ്ടാംഭാഗം

റണ്‍വേയുടെ രണ്ടാംഭാഗം ഉടനെത്തുമെന്ന് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ജോഷിയുടെ തന്നെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ദിലീപിന്റെ മറ്റു സിനിമകളുടെ പ്രഖ്യാപനം വന്നതോടെ വാളയാര്‍ പരമിവം വൈകുകയായിരുന്നു.

ഒരു ത്രില്ലര്‍ ചിത്രത്തിനു വേണ്ടി

ഒരു ത്രില്ലര്‍ ചിത്രത്തിനു വേണ്ടി

എന്നാല്‍ വാളയാര്‍ പരമിശവത്തിനു മുന്‍പേ മറ്റൊരു ചിത്രവുമായി ദിലീപ് ജോഷി കൂട്ടുകെട്ട് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രത്തിനു വേണ്ടിയാകും ഈ ജനപ്രിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതെന്നാണ് അറിയുന്നത്. നിലവില്‍ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ വിജയത്തില്‍ തിളങ്ങിനില്‍ക്കുകയാണ് ദീലീപ്. ജോഷി ദിലീപ് കൂട്ടുകെട്ടിന്റെ പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും അറിയുന്നു.

പ്രൊഫസര്‍ ഡിങ്കനാണ്

പ്രൊഫസര്‍ ഡിങ്കനാണ്

അതേസമയം പ്രൊഫസര്‍ ഡിങ്കനാണ് കോടതി സമക്ഷം ബാലന്‍ വക്കീലിനു പിനനാലെയെത്തുന്ന ദിലീപ് ചിത്രം. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ നമിത പ്രമോദാണ് ദിലീപിന്റെ നായിക.

പറക്കും പപ്പന്‍

പറക്കും പപ്പന്‍

പ്രൊഫസര്‍ ഡിങ്കനു പുറമെ വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ദിലീപാണ് നായകവേഷത്തില്‍ എത്തുന്നത്. അനുസിത്താരയാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പനും ദിലീപിന്‌റെതായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X