»   » ദിലീപും കലാഭവന്‍ മണിയും തമ്മില്‍ തെറ്റിയോ, ചില വെളിപ്പെടുത്തലുകള്‍ നടത്തുന്ന ഫോട്ടോസ്

ദിലീപും കലാഭവന്‍ മണിയും തമ്മില്‍ തെറ്റിയോ, ചില വെളിപ്പെടുത്തലുകള്‍ നടത്തുന്ന ഫോട്ടോസ്

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് കലാഭവന്‍ മണിയുമായും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മണി മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം നടന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിന്റെ ഉടമസ്ഥയിലുള്ള ഡി സിനിമാസുമായി ബന്ധപ്പെട്ടാണ് ദിലീപും കലാഭവന്‍ മണിയും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ ഡി മാസ് സിനിമാസുമായി ബന്ധപ്പെട്ട് ദിലീപും കലാഭവന്‍ മണിയും തമ്മില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവു കാണിക്കുന്ന ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡി മാസിന്റെ ഉദ്ഘാടനത്തിന് മണി എത്തി ദിലീപുമായി സ്‌നേഹ സംഭാഷണം നടത്തുന്ന ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

വ്യാജ വാര്‍ത്തകള്‍

ദിലീപും മണിയുമായി പിണക്കമുണ്ടായിരുന്നില്ലെന്ന് തെളിയിക്കും വിധമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ മണി എത്തുകയും പൂ സ്വീകരിച്ച് ചിരിച്ചുകൊണ്ട് അകത്തേക്ക് കടക്കുന്നതുമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

മണിയുമായി ചേര്‍ന്ന്

ഇപ്പോള്‍ ദിലീപിന്റെ ഉടമസ്ഥയിലാണ് ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റര്‍. നേരത്തെ മണിയും ദിലീപും സംയുക്തമായി ഈ സംരഭം നടത്താന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉദ്ഘാടനത്തിന് ശേഷം

തിയേറ്ററിന് വേണ്ടി മണിയും പണം ചെലവഴിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ഉടമസ്ഥതയുടെ പേരില്‍ ദിലീപും മണിയും തമ്മലുള്ള തര്‍ക്കമുണ്ടായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ചാലക്കുടിയായിരുന്നില്ല

ഡി സിനിമാസിന്റെ പദ്ധതിക്കായി ആദ്യം സ്ഥലം കണ്ടെത്തിയിരുന്നത് കൊല്ലം കൊട്ടാരക്കരയിലായിരുന്നു. ദിലീപായിരുന്നു കൊട്ടാരക്കരയില്‍ പദ്ധതി തുടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് മണിയുടെ നിര്‍ബന്ധ പ്രകാരമാണ് ചാലക്കുടിയിലേക്ക് മാറ്റിയത്.

ഡി സിനിമാസ് കൈയേറ്റ ഭൂമിയില്‍

ഡി സിനിമാസ് സര്‍ക്കാര്‍ കൈയേറ്റ ഭൂമിയിലാണുള്ളതെന്ന ആരോപണവും വന്നിരുന്നു. ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ ഭൂമി കൈയേറിയതായാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്.

പ്രചരിക്കുന്ന ഫോട്ടോസ്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഡി സിനിമാസ് തിയേറ്ററിന്റെ ഉദ്ഘാടന ചടങ്ങിലെ ഫോട്ടോസാണ്. അതിന് ശേഷമാണ് ഇരുവരും ഉടമസ്ഥതയുടെ പേരില്‍ തര്‍ക്കമുണ്ടക്കിയതെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

English summary
Dileep,Kalabhavan Mani in d cinemas inauguration function.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam