കാവ്യ മാധവനും മീനാക്ഷിയും പൂക്കളമിട്ടു, സദ്യയും ഒരുക്കി! ദിലീപിന്‍റെ ഓണാഘോഷം ഇങ്ങനെയോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ദിലീപിന്റേത്. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരമാണ് അദ്ദേഹം. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല താരത്തിന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളറിയാനുമായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. കാവ്യ മാധവനുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. 2016 നവംബര്‍ 25നായിരുന്നു ഇവരുടെ വിവാഹം.

2019 ഒക്ടോബര്‍ 19നായിരുന്നു ദിലീപിന്റേയും കാവ്യ മാധവന്റേയും ജീവിതത്തിലേക്ക് മഹാലക്ഷ്മി എത്തിയത്. വിജയദശമി ദിനത്തിലായിരുന്നു താരപുത്രിയുടെ ജനനം. അതാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് താരകുടുംബം വ്യക്തമാക്കിയിരുന്നു. കാവ്യ മാധവന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇപ്പോഴിതാ ദിലീപിന്റേയും കുടുംബത്തിന്റേയും ഓണാഘോഷത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യൂട്യൂബ് ചാനലുകളിലൂടെയാണ് ഓണാഘോഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ദിലീപും കാവ്യയും

ദിലീപും കാവ്യയും

ജീവിതത്തിലും ദിലീപും കാവ്യ മാധവനും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ആരാധകര്‍ ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് നല്‍കിയത്. വിവാഹത്തോടെ കാവ്യ മാധവന്‍ സിനിമയില്‍ നിന്നും ഇടവേളെയടുക്കുകയായിരുന്നു. എന്നാണ് തിരിച്ച് വരുന്നതെന്നുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. പൊതുപരിപാടികളിലും മറ്റുമായി സജീവമാവാറുണ്ട് താരം. തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി താരം നല്‍കിയിരുന്നില്ല.

പുതിയ റിപ്പോര്‍ട്ട്

പുതിയ റിപ്പോര്‍ട്ട്

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബങ്ങളിലൊന്നാണ് ദിലീപിന്റേത്. ഇവരുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നുവെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പ്രചരിച്ചത്. ഇപ്പോഴിതാ ഓണാഘോഷത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് പ്രചരിക്കുന്നത്. ടെലിവിഷന്‍ ചാനലുകളിലൊന്നും ദിലീപിനെയും കുടുംബത്തേയും കാണാനുണ്ടായിരുന്നില്ല. ആരാധകര്‍ക്ക് ഓണാശംസ നേര്‍ന്ന് താരമെത്തിയിരുന്നു.

ഓണാഘോഷത്തെക്കുറിച്ച്

ഓണാഘോഷത്തെക്കുറിച്ച്

പത്മസരോവരത്തിലെ ഓണാഘോഷത്തെക്കുറിച്ച് ദിലീപ് വാചാലനാവുന്നു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊവിഡ് കാലമായതിനാല്‍ ഇത്തവണ വീട്ടിലെല്ലാവരും ഉണ്ടായിരുന്നു, കുടുംബസമേതമായി ഒരുമിച്ച് ഓണം ആഘോഷിക്കുകയായിരുന്നു ദിലീപ്.

Recommended Video

കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Filmibeat Malayalam
മീനാക്ഷിയും കാവ്യ മാധവനും

മീനാക്ഷിയും കാവ്യ മാധവനും

കാവ്യ മാധവനും മീനാക്ഷിയും പൂക്കളവും സദ്യയുമൊക്കെ തയ്യാറാക്കി ആഘോഷത്തിന് മാറ്റ് കൂട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പായസങ്ങളുള്‍പ്പടെ ഗംഭീര സദ്യയാണ് ഇരുവരും ഉണ്ടാക്കിയതെന്നാണ് ദിലീപിന്റെ സാക്ഷ്യപ്പെടുത്തല്‍. കൊവിഡ് പ്രതിസന്ധി വന്നതോടെയാണ് ചെന്നൈയിലായിരുന്ന മീനാക്ഷി നാട്ടിലേക്ക് തിരിച്ചെത്തിയത്. മീനാക്ഷി കൂടെയുള്ളതിന്റെ സന്തോഷവും കാവ്യയ്ക്കും ദിലീപിനുമുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സന്ദര്‍ശകരില്ല

സന്ദര്‍ശകരില്ല

പ്രായമായ അമ്മയും കുഞ്ഞുമഹാലക്ഷ്മിയും വീട്ടിലുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ലെന്ന് ദിലീപ് പറഞ്ഞതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കാനാണ് ആഗ്രഹം. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സാധിക്കുമോയെന്നറിയില്ല. പിറന്നാള്‍ ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ കാവ്യ മാധവനും ദിലീപും പുറത്തുവിട്ടത്.

കാവ്യ മാധവന്‍ ഗര്‍ഭിണിയോ?

കാവ്യ മാധവന്‍ ഗര്‍ഭിണിയോ?

മഹാലക്ഷ്മിക്ക് ശേഷമായി കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുകയാണെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇക്കാര്യം പ്രചരിച്ചത്. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയില്‍ കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മകള്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞിനായി കാത്തിരിക്കുകയാണ് എല്ലാവരുമെന്നും വ്യക്തമാക്കി നടിയുടെ പിതാവ് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X