കാവ്യ മാധവന് കുഞ്ഞ് പിറന്നോ? ദിലീപിന് വീണ്ടും പെണ്‍കുഞ്ഞെന്ന് ആരാധകര്‍! ഗോസിപ്പ് പരക്കുന്നു

നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ താരദമ്പതികളായ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു.

Dileep oNline

കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാവ്യ പ്രസവിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞുതഥി എത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ദിലീപിന്‍റെ അടുത്ത കുടുംബസുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഈ വാര്‍ത്ത കണ്‍ഫേം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാവ്യയുടെ കൂടുതല്‍ വിശേഷങ്ങളിങ്ങനെ..

കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്..

കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്..

2016 ലായിരുന്നു മലയാളക്കരയെ അത്ഭുതപ്പെടുത്തി കൊണ്ട് ദിലീപ്-കാവ്യ മാധവന്‍ വിവാഹ വാര്‍ത്തയെത്തി. വിവാഹത്തിന് ശേഷം വലിയ പ്രശ്‌നങ്ങള്‍ ദമ്പതികളെ തേടി എത്തിയെങ്കിലും കാവ്യ മാധാവനും ദിലീപും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അടുത്തിടെയാണ് ഔദ്യോഗികമായി പറഞ്ഞത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളെത്തിയിരുന്നു.

കാവ്യയുടെ സന്തോഷം

കാവ്യയുടെ സന്തോഷം

അമ്മയാവുന്നതിലുള്ള സന്തോഷത്തിലായിരുന്നു കാവ്യ മാധവനും. ബേബി ഷവര്‍ പാര്‍ട്ടിയില്‍ മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് കാവ്യ പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. പാര്‍ട്ടിയ്ക്കിടെയുള്ള ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തെത്തിയത്. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷമായിരുന്നു കാവ്യയുടെ മുഖത്ത്. ചിത്രങ്ങളില്‍ ദിലീപിനെയും മീനാക്ഷിയെയും കണ്ടില്ലെന്നുള്ളത് ആരാധകരെ നിരാശരാക്കിയിരുന്നു.

കുഞ്ഞതിഥി എത്തിയോ?

കുഞ്ഞതിഥി എത്തിയോ?

ഒടുവില്‍ ദിലീപിന് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. കാവ്യ മാധവന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ദിലീപ് ഫാന്‍സ് ക്ലബ്ബില്‍ വന്ന കുറിപ്പില്‍ പറയുന്നു. ജനപ്രിയന്‍ വീണ്ടും അച്ഛനായി. കാവ്യയ്ക്ക് പെണ്‍കുഞ്ഞാണെന്നും ആശംസകള്‍ അറിയിക്കുന്നതായിട്ടുമാണ് പോസ്റ്റിലുള്ളത്. അതേ സമയം ഇത് ഫേക്ക് ന്യൂസാണെന്നും കാവ്യ പ്രസവിച്ചിട്ടില്ലെന്നും ഒരു വിഭാഗം ഫാൻസ് പറയുന്നുണ്ട്.

 മീനാഷിയ്ക്ക് കൂട്ട്

മീനാഷിയ്ക്ക് കൂട്ട്

ദിലീപിനും കാവ്യയ്ക്കും പിറക്കുന്നത് ആണ്‍കുട്ടിയാണെന്നും അല്ലെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രവചനനമുണ്ടായിരുന്നു. ദിലീപിന്റെ പുത്രിയായി മീനാക്ഷിയുള്ളപ്പോള്‍ മലയാള സിനിമയിലെ മറ്റൊരു താരപുത്രനായിരിക്കും ജനിക്കുന്നതെന്നും ചിലര്‍ വാദിച്ചിരുന്നു. താരപുത്രനായാലും പുത്രിയായലും സന്തോഷമാണെന്നും മറ്റ് ചില ആരാധകര്‍ പറയുന്നു.

 കുടുംബിനിയായ കാവ്യ മാധവന്‍

കുടുംബിനിയായ കാവ്യ മാധവന്‍

ദിലീപുമായിട്ടുള്ള വിവാഹത്തോടെ കാവ്യ പൂര്‍ണമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വീണ്ടും കാവ്യ സിനിമയിലഭിനയിക്കുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയാനുള്ളത്. എന്നാല്‍ കാവ്യയിപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്. അമ്മ ആകുന്നതോടെ പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുന്നതോടെ കാവ്യയുടെ തിരിച്ച് വരവ് ഉടനുണ്ടാവില്ലെന്നുള്ള കാര്യം വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X