മീനാക്ഷിയ്ക്ക് കൂട്ടായൊരു കുഞ്ഞു വാവ!! നടി കാവ്യ മാധവൻ അമ്മയാകുന്നു...
മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം.
Recommended Video

ദിലിപ് കാവ്യ കുടുംബത്തിലേയ്ക്ക് ഒരു പുതിയ അതിഥി കൂടി എത്താൻ പോകുകയാണ്. മീനാക്ഷിയ്ക്ക് കൂട്ടായി ഒരു പുതിയ ആളുകൂടി അവരുടെ കുടുംബത്തിൽ എത്തുകയാണത്രേ. കാവ്യയും ദിലീപും കുഞ്ഞതിഥിയെ വരവേൽക്കാനെരുങ്ങുകയാണ് . മനോരമ, മാതൃഭൂമി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയതിട്ടുണ്ട്. താരങ്ങളുടെ കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഇതിനു മുൻപും കാവ്യമാധവൻ ഗർഭിണിയാണെന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. കാവ്യ നാലു മാസം ഗർഭിണിയാണെന്നു വരെ അന്ന് പാപ്പരാസികൾ പടച്ചു വിട്ടിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന വാർത്ത അത്തരത്തിലുളളതാകില്ലെന്നാണ് നിഗമനം.

സന്തോഷത്തിൽ കുടുബാംഗങ്ങൾ
കാവ്യ അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. കൂടാതെ കാവ്യയും ദിലീപും മീനാക്ഷിയും വീട്ടിൽ പുതിയ അതിഥിയെ സ്വീകരിക്കാനുളള തയ്യാറെടുപ്പിലാണത്രേ. കഴിഞ്ഞ കുറച്ചു നാളുകളായി കാർമേഘം മൂടിക്കെട്ടിയ നിലയിലായിരുന്നു ഇവരുടെ ജീവിതം. എന്നാൽ അതൊഴിഞ്ഞ് ജീവിതത്തിലേയ്ക്ക് സന്തോഷം കടന്നു വരുകയാണ്

നേരത്തേയും വാർത്തകൾ പ്രചരിച്ചു
ഇതിനു മുൻപും കാവ്യ ഗർഭിണിയാണെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അന്നൊക്കെ അത് പാപ്പരാസികളുടെ വെറും കണ്ടെത്തുകൾ മാത്രമായിരുന്നു എന്നു തെളിഞ്ഞിരുന്നു. എന്നാൽ ഇത്തവണയും വാർത്തയുടെ നിജസ്ഥിതി അറിഞ്ഞിട്ടില്ല.

ഗോസിപ്പുകള്‍ക്ക് ക്ഷാമമില്ല
വിവാഹത്തിനു മുൻപ് തന്നെ കാവ്യ മാധവൻ- ദിലീപും ഗോസിപ്പു കോളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു.വിവാഹത്തിനു മുൻപ് പല തവണയും ഇവരെ തമ്മിൽ കല്യാണം കഴിപ്പിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം പല തവണ നടന്നത്. വിവാഹം കഴിഞ്ഞപ്പോൾ കേസുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിച്ചു. നടിയുമായി ബന്ധപ്പെട്ട കേസിൽ കാവ്യയ്ക്കും പങ്കുണ്ടെന്നും .. ദിലീപ് കാവ്യയെ സംരക്ഷിക്കാൻ നോക്കുന്നു എന്നു തരത്തിലുളള വാർത്തകൾ വന്നിരുന്നു. പിന്നീട് ഗർഭ സംബന്ധമായ വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞോടിരുന്നു. ഇപ്പോൾ വീണ്ടും ഇത്തരത്തിലുളള വാർത്തകൾ പ്രചരിക്കുകയാണ്.

അഭിനയത്തിന് വിട
ബാലതാരമായി എത്തി മലായാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ നടിയായിരുന്നു കാവ്യ. മികച്ച നിരവധി കഥാപാത്രങ്ങൾക്കാണ് കാവ്യ ജീവൻ നൽകിയത്. വീട്ടിലെ സ്വന്തം കുട്ടി എന്ന പരിഗണനയാണ് പ്രേക്ഷകർ കാവ്യയ്ക്ക് നൽകിയിരുന്നത്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ ആ പഴയസ്ഥാനത്ത് കാവ്യ ഇപ്പോഴുമുണ്ട്.

കുടുംബിനിയായി കാവ്യ
വിവാഹ ശേഷവും സിനിമയിൽ ചില നായികമാർ സജീവമാകാറുണ്ട്. മറ്റ് ചിലർ ഒരു ബ്രേക്കിനു ശേഷം തിരിച്ചു വരും. ഇവിടെ കാവ്യ വിവാഹ ശേഷം പൂർണ്ണമായും അഭിനയത്തിനോട് വിട പറഞ്ഞിരിക്കുകയാണ്. കുടുംബിനിയായി കൂടാനാണ് കാവ്യ തീരുമാനിച്ചിരിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയുമാണ് കാവ്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ദിലീപിനൊപ്പമായിരുന്നു കാവ്യ അവസാനമായി സ്ക്രീനിലെത്തിയത്.


Click it and Unblock the Notifications











