»   »  ദിലീപും കാവ്യയും വിശ്വസിച്ച് പറഞ്ഞവരും കണ്ണുകൊണ്ട് കണ്ടവരും ആ രഹസ്യം പുറത്താക്കി

ദിലീപും കാവ്യയും വിശ്വസിച്ച് പറഞ്ഞവരും കണ്ണുകൊണ്ട് കണ്ടവരും ആ രഹസ്യം പുറത്താക്കി

Posted By: Sanviya
Subscribe to Filmibeat Malayalam

നവംബര്‍ 25ന് വിവാഹിതരായ ദിലീപിനെയും കാവ്യയെയും ഇനിയെങ്കിലും വെറുതെ വിട്ടു കൂടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞു. ദിലീപ് താന്‍ ഏറ്റെടുത്ത സിനിമകളിലേക്കും കാവ്യ തന്റെ കടമകളിലേക്കും കടന്നു. പക്ഷേ ഇരുവരെയും സോഷ്യല്‍ മീഡിയ വെറുതെ വിടുന്നില്ല. ഒന്നിന് പിറകെ ഒന്നായി ഇരുവരെയും വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയ്ക്കുകയാണ്.

ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ച മീശ മാധവന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലെ പഴയക്കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തി പൊക്കി കൊണ്ടുവരുന്നത്. സിനിമയിലെ ചില രംഗങ്ങളെ കുറിച്ചും ദിലീപിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും കാവ്യ ചിലരോട് വിശ്വസിച്ച് പറഞ്ഞിരുന്നു. എന്നാല്‍ കാവ്യ വിശ്വസിച്ച് പറഞ്ഞതൊക്കെയും ഇപ്പോള്‍ പുറത്തായതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീശ മാധവന്‍ എന്ന ചിത്രം വികാരപരമായി എന്നെ ദിലീപേട്ടനുമായി ഏറെ അടുപ്പിച്ചുവെന്നാണ് കാവ്യ പറഞ്ഞത്. മീശ മാധവന്റെ ലൊക്കേഷനില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഇത് ശരിവയ്ക്കുകയും ചെയ്യുന്നു.

അരഞ്ഞാണ മോഷണം

2002ലാണ് മീശ മാധവന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ ദിലീപ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന ഒരു രംഗമുണ്ട്. ദിലീപ്-കാവ്യ ആരാധകരില്‍ ചിലര്‍ക്ക് അക്കാലത്ത് സ്വീകരിക്കാന്‍ ഒരു മടി തോന്നിയ ഒരു രംഗം കൂടിയായിരുന്നു അത്. ആരാധകര്‍ക്ക് അത്ര പിടിക്കാത്ത ആ രംഗത്തിന്റെ പേരില്‍ പലരും ദിലീപിനെയും കാവ്യയെയും വെച്ച് ഗോസിപ്പുകള്‍ പടച്ചു വിട്ടിരുന്നു.

ഇരുവരും ഒരുമിച്ച് തീരുമാനിച്ചു

എന്നാല്‍ ചിത്രത്തിലെ ഈ രംഗത്തില്‍ അഭിനയിക്കാന്‍ ഇരുവരും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ മടി കാണിക്കുന്ന കാവ്യ ദിലീപിനൊപ്പം അഭിനയിക്കാന്‍ തയ്യാറായി വരികയായിരുന്നുവത്രേ.

ദിലീപിനോട് അടുക്കുന്നത്

മീശ മാധവന് ശേഷമാണ് ദിലീപുമായി താന്‍ ഏറെ അടുത്ത് പോയതെന്ന് വിവാഹത്തിന് ശേഷം കാവ്യ തന്നെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവത്രേ. ആ സമയത്ത് ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നവരില്‍ പലരും പിന്നീട് ഇത് ശരിവയ്ക്കുകയും ചെയ്തു.

റിഹേഴ്‌സല്‍

അഞ്ചില്‍ കൂടുതല്‍ പ്രാവശ്യം ദിലീപും കാവ്യയും ഈ രംഗത്തിന് വേണ്ടി റീഹേഴ്‌സല്‍ എടുത്തിരുന്നു. ചിത്രത്തിലെ പല രംഗങ്ങള്‍ക്ക് വേണ്ടിയും ദിലീപും കാവ്യയും മാത്രമിരുന്ന് ചര്‍ച്ച ചെയ്തിരുന്നതായും പ്രചരിക്കുന്ന വാര്‍ത്തകളിലുണ്ട്. മാധവന്‍ എന്ന പേര് തെരഞ്ഞെടുത്തത് ദിലീപ് ആയിരുന്നുവത്രേ.

English summary
Dileep Kavya Meesa Madhavan Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam