ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

By Rohini

ദിലീപിന് വെള്ളിത്തിരയില്‍ ചില ശത്രുക്കള്‍ ഉണ്ടെന്ന് പലപ്പോഴും ഗോസിപ്പുകോളങ്ങളിലെ ചര്‍ച്ചയായിരുന്നു. പൃഥ്വിരാജുമായി ജനപ്രിയ നായകന് ശത്രുതയുണ്ടെന്ന് ഒരിടയ്ക്ക് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അമ്മയുടെ മീറ്റിങിലും മറ്റ് സ്വകാര്യ ചടങ്ങുകളിലും പൃഥ്വിയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വന്നതോടെ ആ കിംവദന്തി താനേ മാഞ്ഞു പോയി. ഇപ്പോള്‍ കേള്‍ക്കുന്നത് ദിലീപിന്റെ മറ്റൊരു ശത്രുവിനെ കുറിച്ചാണ്.

മറ്റാരുമല്ല, കുഞ്ചാക്കോ ബോബന്‍! ചാക്കോച്ചനും ദിലീപും കടുത്ത ശത്രുക്കളാണെന്നും പരസ്പരം കണ്ടാല്‍ പോലും മിണ്ടാറില്ലെന്നാണ് പുതിയ കിംവദന്തി. ദോസ്ത് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതു മുതല്‍ തുടങ്ങിയ ശത്രുത ഇപ്പോള്‍ ഇരട്ടിച്ചത് മഞ്ജു വാര്യര്‍ കാരണമാണെന്നാണ് പാപ്പരസികള്‍ പറയുന്നത്. മഞ്ജുവിന്റെ മടങ്ങിവരവിന് കാരണമായ ചിത്രത്തിലെ നായകന്‍ ചാക്കോച്ചനായിരുന്നു. തുടര്‍ന്ന് വായിക്കൂ...

ദോസ്തില്‍

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

2001 ല്‍ തുളസി ദാസ് സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇരുവരുടെയും പിണക്കം കാരണം ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ ഒരുപാട് പാട്‌പെട്ടിരുന്നു എന്നാണത്രെ അണിയറയിലെ വര്‍ത്തമാനം

കല്യാണരാമനില്‍

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

തുടര്‍ന്ന് 2002 ല്‍ റിലീസ് ചെയ്ത ഷാഫിയുടെ കല്യാണരാമന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ഷാഫി ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. പിന്നീട് കുറേക്കാലും ഇരവരും ശത്രുക്കളായി തന്നെ തുടര്‍ന്നുവത്രെ

സ്പാനിഷ് മസാല

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല എന്ന ചിത്രത്തിന് വേണ്ടിയാണ് പിന്നെ ചാക്കോച്ചനും ദിലീപും ഒന്നിച്ചത്. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ തനിക്ക് ബ്രേക്ക് നല്‍കിയ ലാല്‍ ജോസ് നിര്‍ബദ്ധിച്ചതുകൊണ്ടാണ് ചാക്കോച്ചന്‍ ആ വേഷം ചെയ്തതെന്ന് പിന്നീട് അണിയറയില്‍ പറയുന്നതു കേട്ടു

പലരും പിന്നെയും ശ്രമിച്ചു

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

എന്നിട്ടും ദിലീപിനും കുഞ്ചാക്കോ ബോബനും ഇടയിലെ ശത്രുത മാറ്റാന്‍ സാധിച്ചില്ലത്രെ. ഇരുവരെയും ഒന്നിപ്പിച്ച് ഒരു സിനിമ എടുക്കാന്‍ പല പ്രമുഖ സംവിധായകരും ശ്രമിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഫലം കാണുന്നില്ലത്രെ.

മഞ്ജു കാരണമോ

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

ഇപ്പോള്‍ ഈ ശത്രുത ഇത്രയും ഇരട്ടിക്കാന്‍ കാരണം മഞ്ജു വാര്യരാണെന്നും പാപ്പരസികള്‍ പറയുന്നു. മഞ്ജുവിന്റെ തിരിച്ചുവരവിന് കാരണമായ ഹൗ ഓള്‍ഡ് ആര്‍ യുവിലെ നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ വീണ്ടും വേട്ട എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നു.

റോഷന്‍ ആന്‍ഡ്രൂസിനോട്

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

മഞ്ജുവിനെ വച്ച് സിനിമ എടുത്ത ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ദിലീപ് ഡേറ്റ് നല്‍കില്ല എന്നത് പരസ്യമായ രഹസ്യമാണ്.

രഞ്ജിത്ത് ചിത്രം

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചിത്രമൊരുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മഞ്ജുവിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതിനാലാണ് രഞ്ജിത്ത് ആ ചിത്രം ഉപേക്ഷിച്ചതെന്നും കേള്‍ക്കുന്നു

സത്യന്‍ അന്തിക്കാടിനൊപ്പം

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

എന്നാല്‍ പിന്നീട് മഞ്ജു അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദിലീപ് പറഞ്ഞതിന് ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും പാപ്പരസികള്‍ പറഞ്ഞു നടക്കുന്നു.

മമ്മൂട്ടി അഭിനയിക്കില്ല

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

മഞ്ജു വാര്യര്‍ക്കൊപ്പം താന്‍ അഭിനയിക്കില്ല എന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞതും വാര്‍ത്തയായിരുന്നു. ദിലീപുമായി തനിക്കത്രയേറെ ആത്മബന്ധമുണ്ടെന്നാണ് അതിന് കാരണമായി മമ്മൂട്ടി പറഞ്ഞത്

ഭാവനയുടെ അവസ്ഥ

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

മഞ്ജു - ദിലീപ് പ്രശ്‌നം കൊണ്ട് പണികിട്ടിയ മറ്റൊരു താരമാണ് ഭാവന. ഇരുവരുടെയും ദാമ്പത്യത്തില്‍ മഞ്ജു വാര്യരെ സപ്പോര്‍ട്ട് ചെയ്തതു കാരണം ഭാവനയ്ക്ക് വരുന്ന അവസരങ്ങളെല്ലാം ദിലീപ് മുടക്കുന്നു എന്നാണ് കിംവദന്തി

എന്തൊരു കഷ്ടം

ദിലീപും കുഞ്ചാക്കോ ബോബനും കണ്ടാലും മിണ്ടാത്ത കടുത്ത ശത്രുക്കള്‍; കാരണം മഞ്ജു വാര്യരോ?

ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞാലും അവര്‍ക്കു നേരെയുള്ള നോട്ടം പാപ്പരസികള്‍ അവസാനിപ്പിക്കില്ലേ. വേര്‍പിരിയലിന് ശേഷവും എന്തൊക്കെ കിംവദന്തികള്‍ പരന്നു. എത്രയെത്ര താരങ്ങളെ ഈ പ്രശ്‌നത്തിലേക്ക് ആവശ്യമില്ലാതെ വലിച്ചിഴച്ചു. അല്ലെങ്കില്‍ തന്നെ ഒരു നടന്‍ വിചാരിച്ചാല്‍ സിനിമയിലെ പലരുടെയും കഞ്ഞികുടി മുട്ടിക്കാന്‍ കഴിയുമോ. എന്തായാലും കേട്ട പാട്ട് ഏറ്റുപിടിക്കാന്‍ എല്ലാവരുമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X