കല്യാണ രാമന്‍ സിനിമയും ദിലീപിന്റെ ജീവിതവും തമ്മിലുള്ള ബന്ധം??? ക്ലൈമാക്‌സ് ആവര്‍ത്തിക്കുമോ???

By David

മലയാളക്കര എക്കാലവും ഓര്‍ത്തിരിക്കുന്ന ദിലീപ് ചിത്രങ്ങളില്‍ ഒന്നാണ് കല്യാണ രാമന്‍. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രം അതിന്റെ നര്‍മ്മ രംഗങ്ങള്‍കൊണ്ട് ഇന്ന് പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ തന്നെ കല്യാണരാമനും ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കല്യാണ രാമന്‍ സിനിമയും ദിലീപിന്റെ ജീവിതവും തമ്മിലെന്ത് ബന്ധമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് സ്വാഭാവികം മാത്രം.

കോമഡിയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ പ്രമേയം ഏറെ ഗൗരവമേറിയതാണ്. ആ പ്രമേയത്തെ ചെറിയ തിരുത്തലുകളോടെ ദിലീപിന്റെ അടുത്ത കാലത്തെ ജീവിതത്തിലേക്ക് മാറ്റിയാല്‍ ഒട്ടേറെ സാമ്യതകള്‍ നമുക്ക് കാണാന്‍ സാധിക്കും. കല്യാണ രാമന്‍ ചില വിശ്വാസങ്ങളെ പ്രണയം കൊണ്ട് തോല്‍പിക്കുന്ന കഥയാണ് പറയുന്നത്. ഇവിടേയും അതെല്ലാം കാണാന്‍ സാധിക്കുമെന്നത് തന്നെയാണ് പ്രധാന സാമവ്യവും.

നായകന്‍ അല്ല നായിക

നായകന്‍ അല്ല നായിക

തുടക്കം തന്നെ തിരക്കഥയെ ചില തിരുത്തലുകളോടെ സമീപിക്കാം. കല്യാണരാമനില്‍ നായകന്റെ കുടുംബത്തിന്‍ ഒരു ദോഷമുണ്ട്, ആ കുടുംബത്തില്‍ സ്ത്രീകള്‍ വാഴില്ല. ആ കുടുംബത്തിലെ സ്ത്രീകളെല്ലാവരും അകലാമരണമടയുകയും ചെയ്തു. യഥാര്‍ത്ഥ ജീവിതത്തില്‍ നായകനല്ല നായികയ്ക്കാണ് പ്രശ്‌നമെന്ന് മാത്രം.

കാവ്യയും ദിലീപും

കാവ്യയും ദിലീപും

കാവ്യയും ദിലീപും വിവാഹിതരായതിന് ശേഷമാണ് ദിലീപിന്റെ ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടായതെന്നായിരുന്നു സോഷ്യല്‍ മീഡിയ പറയുന്നത്. ദിലീപിന്റെ സിനിമകളുടെ പരാജയവും പുതിയ ചിത്രങ്ങള്‍ ലഭിക്കാത്തതും ഒടുവിലെ പോലീസ് കേസും ഇതിനെ സാധൂകരിക്കാന്‍ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ദോഷം ആര്‍ക്ക്

ദോഷം ആര്‍ക്ക്

സ്ത്രീകള്‍ വാഴാത്ത കുടുംബമാണ് കല്യാണരാമനിലെ നായകന്‍ രാമന്‍ കുട്ടിയുടേതെങ്കില്‍ സോഷ്യല്‍ മീഡിയ ഇവിടെ വിരല്‍ ചൂണ്ടുന്നത് ദിലീപിന്റെ ഭാര്യ കാവ്യ മാധവനിലേക്കാണ്. കാവ്യയെ വിവാഹം കഴിച്ചതിന് ശേഷമാണ് ദിലീപിന്റെ തിരിച്ചടികള്‍ എന്നത് മാത്രമല്ല കാരണം.

ആദ്യ വിവാഹം

ആദ്യ വിവാഹം

വിവാഹ ശേഷം ദിലീപിന് നേരിട്ട തിരിച്ചടികള്‍ മാത്രം എണ്ണി പറഞ്ഞ് കാവ്യയെ കുറ്റപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ തയാറല്ല. ഇതിന് പിന്‍ബലമായി കാവ്യയുടെ ആദ്യ ഭര്‍ത്താവിന്റെ ജീവിതവും ഇവര്‍ ഇതോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നു. കാവ്യയില്‍ നിന്ന് നിശാല്‍ ചന്ദ്ര രക്ഷപെടുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

കഥ ക്ലൈമാക്‌സിലേക്ക്

കഥ ക്ലൈമാക്‌സിലേക്ക്

കല്യാണരാമന്റെ ക്ലൈമാക്‌സിന് മുമ്പുള്ള ഏറെ സങ്കര്‍ഷഭരിതമായ അവസ്ഥയിലാണ് യഥാര്‍ത്ഥ ജീവിതത്തിലും ദിലീപ് ഉള്ളത്. നായിക വാഹനാപകത്തില്‍പെട്ട് ഗുരുതരാവസ്ഥയിലാകുന്നതോടെയാണ് ചിത്രം ക്ലൈമാക്‌സിലേക്ക് അടുക്കുന്നത്. സമാനമായ അവസ്ഥയിലാണ് ഇപ്പോള്‍ ദിലീപും ആശുപത്രിക്ക് പകരം ജയിലാണെന്ന് മാത്രം.

തിരകെയെത്തുമോ ജീവിതത്തിലും

തിരകെയെത്തുമോ ജീവിതത്തിലും

നായിക ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടെങ്കിലും വിധിയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന് ശുഭ പര്യവസായിയാട്ടാണ് ചിത്രം അവസാനിച്ചത്. ഇതേ പോലെ ജയലില്‍ നിന്നും കുറ്റ മോചിതനായി ദിലീപ് എത്തുന്ന ക്ലൈമാക്‌സ് ആയിരിക്കുമോ ജീവിതത്തിലും എന്നാണ് കാത്തരിക്കുന്നത്.

ജീവിതവും സിനിമയും

ജീവിതവും സിനിമയും

ജീവിതവും സിനിമയും ഒരേ ക്ലൈമാക്‌സിലേക്ക് പോകുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. അറസ്റ്റിന് മുമ്പ് ദിലീപ് വ്യത്യസ്ത ക്ഷേത്രങ്ങളില്‍ കാവ്യ മാധവനൊപ്പവും ഒറ്റയ്ക്കും നടത്തിയ ശത്രുസംഹാര പൂജകള്‍ ഫലം കാണുമോ എന്നതും കാത്തിരുന്ന കാണാം.

ദിലീപിലെ സദാനന്ദന്‍

ദിലീപിലെ സദാനന്ദന്‍

അന്ധവിശ്വാസിയായ സദാനന്ദന്‍ എന്ന കഥാപാത്രമായി ദിലീപ് അഭിനയിച്ച ചിത്രമാണ് സദാനന്ദന്റെ സമയം. ഈ കഥാപാത്രത്തേപ്പോലെ അത്ര രൂക്ഷമല്ലെങ്കിലും ദിലീപും കടുത്ത വിശ്വാസിയാണ്. അതുകൊണ്ടു തന്നെ തന്റെ കഷ്ടകാലത്തിന് കാരണം കാവ്യ തന്നെയാണെന്ന് ദിലീപ് വിശ്വസിച്ചാല്‍ എന്താകും സംഭവിക്കുകയെന്ന് കാത്തിരിക്കുന്നവരുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X