»   » രാമലീല തരംഗം തീര്‍ന്നു, ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍! ഡിങ്കനും ലെജന്റും കട്ടപ്പുറത്താകും?

രാമലീല തരംഗം തീര്‍ന്നു, ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍! ഡിങ്കനും ലെജന്റും കട്ടപ്പുറത്താകും?

Posted By: Desk
Subscribe to Filmibeat Malayalam
ദിലീപിൻറെ ചിത്രങ്ങള്‍ ഇഴയുന്നു | filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് ഒരു പിടി ചിത്രങ്ങളാണ്. ദിലീപ് ജാമ്യം ലഭിക്കുന്നതിന് മുമ്പ് തിയറ്ററിലെത്തിയ രാമലീല ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയം നേടുകയും ചെയ്തു. ഇത് അണിയറയില്‍ ഒരുങ്ങുന്ന ദിലീപ് ചിത്രങ്ങളുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

മമ്മൂട്ടിയുടെ ഈ തീപ്പൊരി ചിത്രങ്ങളുടെ റീമേക്കില്‍ നായകനായി ദുല്‍ഖര്‍? തുറന്ന് പറഞ്ഞ് ദുല്‍ഖര്‍!

എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു, ലാലു ചേട്ടാ! 'ഏട്ടന്‍' ചിത്രത്തില്‍ സെല്‍ഫ് ട്രോളോ?

എന്നാല്‍ ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയിട്ടും കൃത്യമായി മുന്നോട്ട് പോകുന്നില്ല. കേസിന്റെ കാര്യത്തില്‍ തീരുമാനമാകാത്തത് നിര്‍മാതാക്കളേയും പിന്നോട്ട് വലിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപിന്റെ അറസ്റ്റ്

കമ്മാര സംഭവം എന്ന ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ദിലീപ് അറസ്റ്റിലാകുന്നത്. മലയാറ്റൂര്‍ വനത്തില്‍ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോഴായിരുന്നു അറസ്റ്റ്. 20 ബജറ്റുള്ള ചിത്രത്തിന്റെ ഭൂരിഭാഗവും നേരത്തെ ചിത്രീകരിച്ചു കഴിഞ്ഞു.

ദിലീപ് മടങ്ങിയെത്തി

ജാമ്യം ലഭിച്ച ദിലീപ് ഷൂട്ടിംഗ് ലൊക്കേഷനില്‍ മടങ്ങിയെത്തിയത് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി. ഷൂട്ടിംഗ് പുനരാരംഭിച്ചെങ്കിലും രണ്ടാമത്തെ ഷെഡ്യൂളിലുള്ള ദിലീപിന്റെ സീനുകള്‍ ആയിട്ടില്ല. സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ എന്നിവര്‍ക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനികളാണ് ഇനി ചിത്രീകരിക്കാനുള്ളത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.

ചിത്രീകരണം ഇഴയുന്നു

ദിലീപ് ജയലില്‍ കഴിയവേ തിയറ്ററിലെത്തിയ രാമലീലയ്ക്ക് ലഭിച്ച സ്വീകരണം മറ്റ് ചിത്രങ്ങള്‍ക്ക് ലഭിച്ചേക്കില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന കമ്മാര സംഭവത്തിന്റെ ചിത്രീകരണം ഇഴയുന്നതിന് പിന്നിലെ കാരണവും ഇതാണെന്നാണ് പറയപ്പെടുന്നത്.

വിവാദം രാമലീലയെ രക്ഷിച്ചു

വിവാദം കത്തി നില്‍ക്കുന്ന സമയത്തായിരുന്നു രാമലീല തിയറ്ററില്‍ എത്തിയത്. ശരാശരി സിനിമയ്ക്ക് അപ്പുറം ഒന്നും ഇല്ലാതിരുന്നിട്ടും ചിത്രം വിജയിച്ചതിന് കാരണം വിവാദമാണെന്ന അഭിപ്രായം നിര്‍മാതാക്കള്‍ക്കിടയിലുണ്ട്. തുടര്‍ന്നുള്ള സിനിമകളില്‍ അത് സംഭവിച്ചേക്കില്ലെന്നും അവര്‍ കണക്കുകൂട്ടുന്നു.

പുതിയ പ്രൊജക്ടുകളില്ല

ദിലീപിനെ തേടി പുതിയ പ്രൊജക്ടുകളൊന്നും എത്തുന്നില്ല. ദിലീപ് കുറ്റവിമുക്തനായതിന് ശേഷം താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ മതിയെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ഒരു ദിലീപ് ചിത്രത്തിന്റെ ശരാശരി ചെലവ് അഞ്ച് മുതല്‍ ആറ് കോടി വരെയാണ്.

പ്രൊഫസര്‍ ഡിങ്കനും ദി ലെജന്റും

ക്യാമറാമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനാണ് ദിലീപിന്റെ ചിത്രീകരണം തുടങ്ങി വച്ച ചിത്രം. ലജന്റ് എന്നൊരു ചിത്രവും ദിലീപിനെ നായകനാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട് ചിത്രങ്ങളും കട്ടപ്പുറത്താകാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്.

ലജന്റും ബിഗ് ബജറ്റ്

2017ല്‍ ചിത്രീകരണം ആരംഭിക്കും എന്ന രീതിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ദിലീപ് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രമായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രത്തിലേത്. കൂടുതല്‍ വിവരങ്ങള്‍ ചിത്രീകരണം ആരംഭിക്കുമ്പോള്‍ അറിയിക്കാം എന്നുമായിരുന്നു ജോമോന്‍ പറഞ്ഞിരുന്നത്.

നാദിര്‍ഷ ചിത്രം

ഇതിനിടെ ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരു ചിത്രം പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരിന്റേതാണ് തിരക്കഥ. കേശു ഈ വീടിന്റെ നാഥന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രീകരണം എപ്പോള്‍ ആരംഭിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

English summary
Dileep movies in crisis, producers have fear to proceed Dileep projects.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X