»   » അങ്ങനെ അത് സംഭവിച്ചു!!! ദിലീപും മഞ്ജുവും ഒരുമിച്ചു!!! പക്ഷെ, കൈയടി നേടിയത് മഞ്ജു

അങ്ങനെ അത് സംഭവിച്ചു!!! ദിലീപും മഞ്ജുവും ഒരുമിച്ചു!!! പക്ഷെ, കൈയടി നേടിയത് മഞ്ജു

Posted By: കാർത്തി
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകം കാത്തിരുന്ന ഒന്നായിരുന്നു ദിലീപും മഞ്ജുവും ഒരുമിച്ചൊരു വേദിയില്‍ എത്തുക എന്നത്. കഴിഞ്ഞ ദിവസം അത് സംഭവിച്ചു. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ താരദമ്പതികളായിരുന്നു ഇരുവരും. വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഇരുവരും ഒരുമിച്ച് ഒരു വേദിയില്‍ എത്തിയിരുന്നില്ല. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഇരുവരും ഒരു വേദിയില്‍ എത്തുന്നത്.

മലയാളത്തിലെ യുവനായിക അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ മലയാള സിനിമയിലെ പ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടിയ വേദിയിലായിരുന്നു ആ മുഹൂര്‍ത്തം. മലയാള സിനിമയിലെ പ്രമുഖരായ എല്ലാ വ്യക്തികളും ആ വേദിയില്‍ എത്തിയിരുന്നു. കൊച്ചിയിലാരുന്നു സിനിമാപ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടിയിത്. കാവ്യ ദിലീപ് വിവാഹത്തിന് ശേഷം ഇരുവരും ആദ്യമായി നേരില്‍ കാണുന്നതും അന്നായിരുന്നു.

ഇരുവരും പരിപാടിയില്‍ പങ്കെടുത്തെങ്കിലും മഞ്ജുവില്‍ നിന്നും ഏറെ അകലെയായിരുന്നു ദിലീപിന്റെ സ്ഥാനം. പ്രമുഖ താരങ്ങള്‍ക്കൊപ്പം വേദിയുടെ മുന്‍നിര മഞ്ജു കീഴടക്കിയപ്പോള്‍ ആരാധകര്‍ക്കിടയിലായിരുന്നു ദിലീപ്. മമ്മുട്ടി, ഇന്നസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഇടം നേടിയ ഏക വനിതയായിരുന്നു മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍.

ഇരുവരും ഒരു വേദിയില്‍ എത്തിയെങ്കിലും കൈയടി നേടിയത് മഞ്ജുവാര്യരായിരുന്നു. യുവനടിക്ക് നേരായ ആക്രമണത്തില്‍ ക്രിമനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആ ചടങ്ങില്‍ പറയാന്‍ ധൈര്യം കാണിച്ചതും മഞ്ജു മാത്രമായിരുന്നു. അതേ സമയം വാര്‍ത്തകളെ മാധ്യമങ്ങള്‍ വളച്ചോടിക്കുകയായിരുന്നെന്നാണ് ദിലീപ് പറഞ്ഞത്.

മഞ്ജുവും ദിലീപും അവസാനമായി ഒരുമിച്ചത്തിയത് വിവാഹ മോചനം നേടുന്നതിനായി കോടതിയിലാരുന്നു. എന്നാല്‍ മഞ്ജുവാര്യര്‍ നര്‍ത്തികിയായി രണ്ടാമതും അരങ്ങേറിയ ചടങ്ങായിരുന്നു ഇരുവരും അവസാനമായി എത്തിയ പൊതുവേദി. പിന്നീടങ്ങോട്ട് ഒരുമിച്ചൊരു വേദിയിലും ഇരുവരേയും പ്രേക്ഷകര്‍ കണ്ടിരുന്നില്ല.

ഇരുവര്‍ക്കിമിടയില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതായി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹമോചനത്തിനായി ഇരുവരും കോടതിയിലെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം സിനിമാ ലോകം തിരിച്ചറിഞ്ഞത്. 2014ന് ഇരവരും വിവാഹ മോചിതരായി.

വിവാഹമോചനത്തിന് ശേഷം മഞ്ജു സിനിമയില്‍ സജീവമാകുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ 'ഹൗ ഓള്‍ഡ് ആര്‍ യു'വിലൂടെ മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ചിത്രമായ എന്നും എപ്പോഴും, ജോ ആന്‍ഡ് ദ ബോയി, കരിങ്കുന്നം സിക്‌സസ് തുടങ്ങി മഞ്ജു സിനിമകളില്‍ സജീവമാകുകയായിരുന്നു. ഇതിനിടെ മഞ്ജു ദിലീപ് ബന്ധം തകരാനുണ്ടായ കാരണങ്ങളേക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.

വിവാഹമോചനത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ അത്ര സുഖമുള്ള അനുഭവങ്ങളായിരുന്നില്ല മഞ്ജുവിന്. സിനിമകള്‍ ലഭിച്ചെങ്കിലും പല അവസരങ്ങളും മഞ്ജുവില്‍ നിന്നും അകന്ന് നിന്നു. ദിലീപുമായുള്ള ബന്ധം തകരാന്‍ ആഗ്രഹിക്കാത്തവര്‍ തങ്ങളുടെ സിനിമയില്‍ നിന്നും മഞ്ജുവിനെ അകറ്റി നിറുത്തി. കമല്‍ ചിത്രമായ ആമിയില്‍ മാധവിക്കുട്ടിയായി എത്തുന്നത് മഞ്ജുവാണ്.

ദിലീപ് മഞ്ജു ബന്ധത്തില്‍ വില്ലനായി നിന്നത് കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പമാണെന്നതരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ദിലീപിന്റെ വിവാഹ മോചനത്തിന് പിന്നാലെ തന്നെ കാവ്യയും ദിലീപും വിവാഹിതരാകുന്നു എന്നതരത്തിലായിരുന്നു വാര്‍ത്തകള്‍. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഹിറ്റ് താരജോഡികളായിരുന്നു ദിലീപും കാവ്യയും.

തീവ്ര പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരായവരാണ് മഞ്ജുവും ദിലീപും. ഈ പുഴയും കടന്ന് സല്ലാപം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി. ഈ ചിത്രങ്ങളിലൂടെയാണ് ഇരുവരുടേയും പ്രണയം തളിക്കുന്നതും.

അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ട് ഒടുവില്‍ ദിലീപും കാവ്യയും വിവാഹിതരാകുന്നു എന്ന വാര്‍ത്തയാണ് പ്രേക്ഷക ലോകം കണ്ടത്. ദിലീപ് തന്നെയാണ് ഇക്കാര്യം അറിയച്ചത്. 2016 നവംബര്‍ അവസാനം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കും സപ്പോര്‍ട്ട് കുറയുകയും വളരെ മോശം കമന്റുകള്‍ നേരിടുകയും ചെയ്തു.

English summary
Dileep and Manju Warrier share stage on actress attack issue. After divorce they didn't share a public space together. The Programme was conducted for supporting the actress who where attacked in her car.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam