അമ്മയുടെ മഴവില്ല് മെഗാഷോ നടക്കുമ്പോള്‍ എവിടെയായിരിക്കും? ദിലീപിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു...

By Desk

'അമ്മ' മഴവില്ല് മെഗാഷോ മെയ് ആറിന് തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ അരങ്ങേറുമ്പോള്‍ ഒരു കാലത്ത് 'അമ്മ' യുടെ എല്ലാമെല്ലാമായിരുന്ന നടന്‍ ദിലീപിന്റെ മെഗാഷോയിലെ അസാന്നിധ്യം ചര്‍ച്ചാ വിഷയമാകുന്നു. ദിലീപ് ഇപ്പോള്‍ വിദേശത്താണുള്ളത്. ഷോ നടക്കുന്നതിന്റെ തലേദിവസമേ അദ്ദേഹം കൊച്ചിയിലെത്തകയുള്ളൂ. അതുകൊണ്ടു തന്നെ അദ്ദേഹം പങ്കെടുക്കുന്നില്ല എന്ന കുറ്റപ്പെടുത്തലിന് വലിയ കാര്യമില്ല.

അഥവാ ഇനി അദ്ദേഹം സ്ഥലത്തുണ്ടാകുകയും ഈ താരനിശയില്‍ മെമ്പറല്ലാഞ്ഞിട്ടും പങ്കെടുക്കുകയാണെങ്കിലോ അത് വലിയ ചര്‍ച്ചാവിഷയമാകുകമായിരുന്നു. കാരണം വരും മാസങ്ങളിലാണ് അമ്മയുടെ ജനറല്‍ബോഡി നടക്കുവാന്‍ പോകുന്നതും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുവാന്‍ പോകുന്നതും.

അമ്മ

അമ്മ

അവശരായ സിനിമാതാരങ്ങളെ സഹായിക്കുവാനുള്ള പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് 'അമ്മ' അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മെഗാഷോ സംഘടിപ്പിക്കുന്നത്. അമ്മയുടെ അംഗങ്ങളായ നൂറോളം താരങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കാണ് മഴവില്ല് മെഗാഷോയില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇതിന് മുമ്പ് നടന്ന മെഗാഷോകളിലെ പ്രധാന സംഘാടകനായിരുന്ന ദിലീപ് ഇല്ലാതെയാണ് ഈ പ്രാവശ്യത്തെ താരനിശ അരങ്ങേറുന്നതെന്നത് ആദ്യം മുതലേ ചര്‍ച്ചായിട്ടുണ്ട്. ദിലീപ് പങ്കെടുക്കുന്നില്ലെന്ന ഒറ്റ വാക്കിലെ ഉത്തരത്തില്‍ ഇതിനുള്ള മറുപടി ഒതുക്കുകയായിരുന്നു പത്രക്കാരുടെ മുന്നില്‍ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്.

ദിലീപ്  'അമ്മ'യുടെ മെമ്പറല്ല

ദിലീപ് 'അമ്മ'യുടെ മെമ്പറല്ല

സാങ്കേതിക കാരണങ്ങളാല്‍ ദിലീപ് ഇപ്പോള്‍ 'അമ്മ'യുടെ മെമ്പറല്ല. അതുകൊണ്ടു തന്നെ അദ്ദേഹം പങ്കെടുക്കേണ്ടതുമില്ല. പക്ഷേ വരും മാസങ്ങളില്‍ നടക്കാനിരിക്കുന്ന അമ്മയുടെ ജനറല്‍ ബോഡി പോലുള്ള യോഗങ്ങളില്‍ ദിലീപിനെ തിരിച്ചു കൊണ്ടുവരുന്ന വിഷയം സജീവ ചര്‍ച്ചാവിഷയമായി തീരും. ദിലീപ് സജീവമായി ഇപ്രാവശ്യത്തെ താരനിശയില്‍ പങ്കെടുക്കുകയാണെങ്കില്‍ ദിലീപ് അനുകൂലികളായ 'അമ്മ'യിലെ പ്രധാന ഭാരവാഹികള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് സുഗമമാക്കുവാന്‍ ഇതൊരു കാരണമാക്കിയേക്കും. ഇതു മുന്നില്‍ കണ്ടു കൊണ്ടു തന്നെയാണ് ദിലീപിനെ താരനിശയിലേക്ക് അടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് മാസങ്ങള്‍ക്കു മുമ്പേ തന്നെ ദിലിപിനെതിരെ, യുവ നടിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ 'അമ്മ'യില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ യുവ നടന്‍മാരുടെ സംഘം മുമ്പെ കരുക്കള്‍ നീക്കിയത്.

ദിലീപ് വിദേശത്ത്

ദിലീപ് വിദേശത്ത്

ദിലീപ് ഇപ്പോള്‍ കേരളത്തിലില്ല. ദുബായ്, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ ബിസിനസ് ആവശ്യാര്‍ത്ഥവും ചിത്രീകരണം പോലുള്ളവക്കും മറ്റും കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പോയിരിക്കുകയാണ്. നാലിനോടു കൂടിയേ അദ്ദേഹം തിരിച്ചെത്തുകയുള്ളൂ. ദിലീപിനോട് അടുത്ത് അടുപ്പം പുലര്‍ത്തുന്ന 'അമ്മ'യുടെ പ്രധാന ഭാരവാഹികളല്ലാത്ത പലരും ഷോയുടെ ഭാഗമാകാതെ നില്‍ക്കുന്നുമുണ്ട്. ചിലരെല്ലാം സിനിമാ ചിത്രീകരണത്തിലും ചിലര്‍ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന താര ഷോകളിലുമാണ്. ദിലീപിനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന മിമിക്രി രംഗത്തുള്ള കലാകാരന്മാരാണ് താരനിശയെ ഏറെ ആകര്‍ഷകമാക്കാറ്. എന്നാല്‍ അവരില്‍ ചിലര്‍ അമ്മ മഴവില്‍ ഷോയിലുണ്ടാകില്ലെന്നറിയുന്നു. ഇത് താരനിശയുടെ പൊലിമ കുറക്കരുതെന്ന് യുവ താരങ്ങളുടെ കൂട്ടത്തിന് ഏറെ നിര്‍ബന്ധമുണ്ട്. ഇതിനാല്‍ അവരെല്ലാം ഏറെ സജീവമായി താരനിശയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

താരനിശ

താരനിശ

താരനിശയിലെ പരിപാടിയുടെ പൊലിമ കുറഞ്ഞാല്‍ അതും 'അമ്മ'യില്‍ വരുംകാലത്ത് സജീവ ചര്‍ച്ചാവിഷയമാകും. ഇതുകൊണ്ടു തന്നെയാണ് പ്രമുഖ സംവിധായകനും മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളൊരുക്കിയ സിദ്ദിഖിനെ തന്നെ ഷോയുടെ ഡയറക്ടറായി രംഗത്തിറക്കിയിരിക്കുന്നത്. അമ്മക്ക് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ സാമ്പത്തിക ലാഭം ഉണ്ടാക്കി നല്‍കിയ ട്വന്റി-20 സിനിമാ നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ദിലീപിന്റെ നേതൃത്വത്തിലാണ് നടന്നത്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന വാദഗതി ഉയര്‍ന്നപ്പോള്‍ ദിലീപ് അനുകൂലികളായവര്‍ ഇക്കാര്യമടക്കമാണ് എടുത്തു കാണിച്ചിരുന്നത്. ഇതുകൊണ്ടു തന്നെ ഈ മെഗാ ഷോ അമ്മയിലെ ദിലീപ് വിഷയത്തില്‍ രണ്ട് ഭാഗങ്ങളിലായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം താന്‍ തങ്ങളുടെ അഭിമാന വിഷയങ്ങളിലൊന്നു തന്നെയാണ്.

അമ്മയുടെ ഭാരവാഹികള്‍

അമ്മയുടെ ഭാരവാഹികള്‍

എന്നാല്‍ താരനിശയില്‍ ആരും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് അമ്മ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. മറിച്ച് ഏതാനും സൂപ്പര്‍ മെഗാ താരങ്ങളോട് ഈ സമയത്തെ ചിത്രീകരണം നിര്‍ത്തിവെച്ച് രംഗത്തുണ്ടാകണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍പ് സ്റ്റാര്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാത്തതിന് ആസിഫലിക്കെതിരെ കടുത്ത നടപടിയടക്കമുള്ളവ എടുക്കുവാന്‍ വരെ അമ്മയുടെ ഭാരവാഹികള്‍ മുതിര്‍ന്നിരുന്നു. പക്ഷേ ഇപ്പോള്‍ ഇത്തരം കടുത്ത നടപടികള്‍ ആര്‍ക്കെങ്കിലുമെതിരെ എടുത്താല്‍ അത് സംഘടനക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്ന നിഗമനത്തിലാണ് താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X