»   » ചോദ്യം ചെയ്യലില്‍ മഞ്ജുവുമായി പിരിയാനുണ്ടായ കാരണവും ദിലീപ് പറഞ്ഞു, കാരണം കേട്ട് പൊലീസ് അമ്പരന്നു!!

ചോദ്യം ചെയ്യലില്‍ മഞ്ജുവുമായി പിരിയാനുണ്ടായ കാരണവും ദിലീപ് പറഞ്ഞു, കാരണം കേട്ട് പൊലീസ് അമ്പരന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് നല്‍കിയ പരാതിയില്‍ പതിമൂന്ന് മണിക്കൂര്‍ നടനെ ചോദ്യം ചെയ്തത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം എന്തോ ഭാരം ഇറക്കിവച്ച പ്രതീതിയോടെയാണ് ദിലീപ് പുറത്തേക്കിറങ്ങിയത്. ഇപ്പോള്‍ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട് എന്നും നടന്‍ പറഞ്ഞു.

അമ്മയുടെ യോഗത്തിന്റെ വേദിയിലേക്ക് ദിലീപിന്റെ സര്‍പ്രൈസ് എന്‍ട്രിയും ഡയലോഗും, സിനിമാ സ്റ്റൈല്‍ !!

പക്ഷെ പതിമൂന്ന് മണിക്കൂര്‍ എന്താണ് പൊലീസ് ദിലീപിനോട് സംസാരിച്ചത്, ദിലീപ് എന്താണ് പറഞ്ഞത് എന്നൊക്കെയുള്ള ആരാധകരുടെ സംശയം തീരുന്നില്ല. മഞ്ജു വാര്യരുമായുള്ള ബന്ധം വേര്‍പെടുത്തിയത് വരെയുള്ള കാര്യങ്ങള്‍ ദിലീപ് പൊലീസിനോട് പറഞ്ഞിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. കാരണം കേട്ട് പൊലീസുകാര്‍ പോലും ഞെട്ടിയത്രെ.

എന്താണ് ബന്ധം

മഞ്ജു - ദിലീപ് വിവാഹ മോചനത്തില്‍ ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് പങ്കുണ്ട് എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ പേരിലാണ് ദിലീപിന് നടിയോട് ശത്രുത ഉണ്ടായത് എന്നായിരുന്നു ആരോപണം. അതിനാലാണ് വിവാഹ മോചനത്തെ കുറിച്ച് പൊലീസ് ചോദിച്ചതും ദിലീപ് കാര്യ കാരണം പറഞ്ഞതും.

പൊലീസ് അമ്പരന്നോ?

ദിലീപോ മഞ്ജുവോ എവിടെയും പറയാത്ത തങ്ങളുടെ വിവാഹ മോചനത്തിന്റെ കാര്യവും കാരണവും വിശദമായ ചോദ്യം ചെയ്യലില്‍ ദിലീപ് വ്യക്തമാക്കി. ദിലീപിന്റെ വെളിപ്പെടുത്തലില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പോലും അമ്പരന്നുപോയി എന്നാണ് കേട്ടത്.

വിവാഹ മോചനത്തിന് ശേഷം

തനിക്കെതിരായ ആക്രമണങ്ങള്‍ ശക്തമായത് വിവാഹ മോചനത്തിന് ശേഷമാണെന്ന് ദിലീപ് ആരോപിയ്ക്കുന്നുവത്രെ. കാവ്യ മാധവനുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം വേട്ടയാടല്‍ അതിന്റെ എല്ലാ പരിധികളും ലംഘിച്ചു എന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്.

എതിരെ വന്ന വാര്‍ത്ത

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രമായ മാധ്യമത്തില്‍ തനിക്കെതിരായി വന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ദിലീപ് പറയുന്നു.

വെളിപ്പെടുത്തലുകള്‍

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ചില നിര്‍ണായ വെളിപ്പെടുത്തലുകള്‍ ചോദ്യം ചെയ്യലില്‍ ദിലീപ് നടത്തിയത്രെ. അതേ സമയം പള്‍സര്‍ സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ നടന്‍ ഉറച്ചു നിന്നു.

പൊലീസിന് കിട്ടിയ തുമ്പ്

നടി ആക്രമിയ്ക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ഇതാണ് നടനെ കേസുമായി ബന്ധിപ്പിയ്ക്കുന്നതിന് പൊലീസിന് ലഭിച്ച ഏക തുമ്പ്. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു.

English summary
Dileep opens up to police about divorce from Manju Warrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam