ദിലീപ്-റാഫി കൂട്ടുകെട്ട് വീണ്ടും? പ്രൊഫസര്‍ ഡിങ്കനു ശേഷം പുതിയ സിനിമ! പോക്കറ്റടിക്കാരനായി ദിലീപ്?

By Prashant V R

നടന്‍ ദിലീപിന്റെ പുതിയ സിനിമകള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കമ്മാരസംഭവത്തിനു ശേഷം നിരവധി സിനിമകളാണ് ജനപ്രിയ നായകന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ദീലിപിന്റെ പുതിയ സിനിമകള്‍ക്ക് ലഭിച്ചിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലാണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷമുളള ദിലീപിന്റെ പുതിയ സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മലയാളത്തിലെ ശ്രദ്ധേയ കൂട്ടുകെട്ടായ റാഫി-ദിലീപ് ടീമിന്റെ ചിത്രത്തെക്കുറിച്ചുളള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ദിലീപും റാഫിയും

ദിലീപും റാഫിയും

മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ കൂട്ടുകെട്ടായിരുന്നു ദീലിപും റാഫിയും. പഞ്ചാബി ഹൗസ് എന്ന വിജയ ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നത്. പഞ്ചാബി ഹൗസിനു ശേഷം തെങ്കാശിപ്പട്ടണം, പാണ്ടിപ്പട,ചൈന ടൗണ്‍,റിംഗ് മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു. ഇതിനു പുറമെ റാഫി തിരക്കഥയെഴുതിയ നിരവധി സിനിമകളിലും ദിലീപ് അഭിനയിച്ചിരുന്നു.2 കണ്‍ട്രീസായിരുന്നു ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമ.ബ്ലോക്ക് ബസ്റ്ററായ 2 കണ്‍ട്രീസിനു ശേഷം രണ്ടു സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഒരുങ്ങുന്നത്.

പ്രൊഫസര്‍ ഡിങ്കന്‍

പ്രൊഫസര്‍ ഡിങ്കന്‍

പ്രൊഫസര്‍ ഡിങ്കനാണ് ഇതില്‍ ആദ്യേെത്ത സിനിമ. ചിത്രത്തിന് റാഫിയാണ് തിരക്കഥയൊരുക്കുന്നത്. പ്രശസ്ത ചായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. കമ്മാരസംഭവത്തിനു ശേഷം ദിലീപിന്റെ നായികയായി നമിതാ പ്രമോദ് എത്തുന്ന ചിത്രം കൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തില്‍ ഒരു മാജിക്കുകാരന്റെ വേഷത്തിലാണ് താരം എത്തുന്നത്. ദിലീപിന്റെ ഇതുവരെയുളള സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രം കൂടിയായിരിക്കും പ്രൊഫസര്‍ ഡിങ്കന്‍

പിക്ക് പോക്കറ്റ്

പിക്ക് പോക്കറ്റ്

പ്രൊഫസര്‍ ഡിങ്കനു പുറമെ പിക്ക് പോക്കറ്റ് എന്ന ചിത്രവും ദിലീപ് റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണ്. പി ബാലചന്ദ്ര കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ്ങിനു ശേഷമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. റാഫിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. ബിഗ് ബഡ്ജറ്റിലായിരിക്കും ചിത്രം അണിയിച്ചൊരുക്കുക. ചിത്രത്തില്‍ ഒരു പോക്കറ്റടിക്കാരന്റെ വേഷത്തിലായിരിക്കും ദിലീപ് എത്തുകയെന്നാണ് അറിയുന്നത്.

നാദിര്‍ഷയും ദിലീപും

നാദിര്‍ഷയും ദിലീപും

നാദിര്‍ഷ ആയിരിക്കും ദിലീപ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുക. ഒരു ഹോളിവുഡ് താരമായിരിക്കും ചിത്രത്തില്‍ ദിലീപിന്റെ വില്ലന്‍ വേഷത്തില്‍ എത്തുകയെന്നാണ് അറിയുന്നത്. കോമഡി പിക്ക് പോക്കറ്റ് എന്റര്‍ടെയിനര്‍ ബോബ് ആര്‍ണോ ആയിരിക്കും ചിത്രത്തിനു വേണ്ടി ദിലീപിന് ട്രെയിനിംഗ് നല്‍കുക. ബ്രസീലും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളി ലൊന്നാണ്. കെച്ച കംപാക്‌ഡെ ആയിരിക്കും ചിത്രത്തിനു വേണ്ടി സംഘടനരംഗങ്ങള്‍
ഒരുക്കുക.ബോളിവുഡ് ക്യാമാറാമാന്‍ മാനുഷ് നന്ദനാണ് സിനിമയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X