നിവിന്‍ പോളിയ്ക്ക് മുന്‍പേ ദിലീപ്? മേജര്‍ രവിയുടെ സിനിമയില്‍ ദിലീപ്! പ്രീപ്രൊഡക്ഷന്‍ നടക്കുന്നു
ദിലീപ് നായകനായി അഭിനയിച്ച രണ്ട് സിനിമകളാണ് ഇക്കൊല്ലം റിലീസിനെത്തിയത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ രണ്ട് സിനിമകളും തിയറ്ററുകളില്‍ നിന്നും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇനി വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. അതിനൊപ്പം മേജര്‍ രവിയുടെ സംവിധാനത്തിലെത്തുന്ന ദിലീപ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

രണ്ട് വര്‍ഷം മുന്‍പാണ് ദിലീപിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന സിനിമ വരുന്നതായി വാര്‍ത്ത വന്നത്. ഇപ്പോഴിതാ ആ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. തിരക്കഥ ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ചിത്രീകരണം സംബന്ധിച്ച് തീയ്യതിയോ മറ്റ് കാര്യങ്ങളോ തീരുമാച്ചിട്ടില്ല. സാധാരണയുള്ള പട്ടാള സിനിമകളില്‍ നിന്നും മാറി വേറിട്ടൊരു കഥയുമായിട്ടാണ് മേജര്‍ രവി ഇത്തവണ വരുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിയോര്‍ണ്ട് ബോര്‍ഡ്‌സ് 1971 എന്ന ചിത്രത്തിന് ശേഷമാണ് മേജര്‍ രവി ദിലീപിനൊപ്പം സിനിമ ചെയ്യുന്ന കാര്യം പുറത്ത് വന്നത്. ഇതിന് പിന്നാലെ നിവിന്‍ പോളിയെ നായകനാക്കി സിനിമ ഒരുക്കുന്നുണ്ടെന്നും മേജര്‍ രവി വ്യക്തമാക്കിയിരുന്നു. ഇതൊരു പ്രണയ സിനിമയായിരിക്കുമെന്ന കാര്യം സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











