ആസിഫ് അലി ചിത്രത്തിൽ ദിലീപ് നായകനാകുന്നു! സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ...

പ്രേക്ഷകരുടെ ജനപ്രിയ താരങ്ങളാണ് നടൻ ദിലീപും ആസിഫ് അലിയും. ഇപ്പോഴിത ഇവർ ഇരുവരും ഒന്നിക്കുകയാണ് . എന്നാൽ ക്യമറയ്ക്ക് മുന്നിലല്ല ജനപ്രിയ താരങ്ങൾ ന്നിക്കുന്നതെന്ന് മാത്രം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായത്തിലുമുളള ആരാധകരുളള താരമാണ് ദിലീപ്. യൂത്തിനിടയിൽ മാസ് ഓഡിയൻസുള്ള താരമാണ് ആസിഫ് അലി.

പ്രേക്ഷകരുടെ യൂത്ത് ഐക്കണും ജനപ്രിയ നായകനും ഒന്നിക്കുന്നു എന്നുള്ള വാർത്ത പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിട്ടുണ്ട് . ഒരാൾ അണിയറയിലും മറ്റൊരാൾ ക്യാമറയ്ക്ക് മുന്നിലുമാണ് പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധയാകൻ ജോഷിയാണ് ഒരുക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ജോഷി- ദിലീപ് ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

 ആസിഫ് അലി  നിർമ്മിക്കുന്നു

ആസിഫ് അലി നിർമ്മിക്കുന്ന ചിത്രത്തിലാണ് ദിലീപ് നായകനായി എത്തുന്നത്. എന്നാൽ സിനിമയുടെ പേരോ മറ്റ് പ്രഖ്യാപനങ്ങളൊ ഉണ്ടായിട്ടില്ല. നവംബർ അവസാനത്തോടെ ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിടുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം മൈസാന്റയും ചിത്രീകരണത്തിനു ശേഷം മറ്റൊരു ചിത്രം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ദിലീപ് ഈ ചിത്രത്തിൽ എത്തുകയുള്ളൂ. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ജോഷി - ദിലീപ്  ചിത്രം

പ്രേക്ഷകരുടെ ജനപ്രിയ സംവിധായകനാണ് ജോഷി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ദീലീപും ജോഷിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. 2004 ൽ സേതു തിരക്കഥ എഴുതിയ ചിത്രമായ അവതാരമായിരുന്നു ജോഷി ദിലീപ് കൂട്ട്ക്കെട്ടിൽ പിറന്ന അവസാന ചിത്രം. ഈ സിനിമയ്ക്ക വേണ്ട പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നില്ല. ഇതിനു മുൻപ് പുറത്തു റൺവെ, ലയൺ എന്നീ ചിത്രങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ ജനപ്രിയ സംവിധായകൻ സജീവമായിരിക്കുകയാണ്. പൊറിഞ്ചു മറിയം ജോസിലൂടെയാണ് ജോഷി വെളളിത്തിരയിൽ മടങ്ങി എത്തിയിരിക്കുന്നത്. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

  ദീലീപ് ചിത്രങ്ങൾ

ഒരുപിടി മികച്ച ദിലീപ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. 3ഡി ചിത്രമായ പ്രെഫസർ ഡിങ്കൻ, ജാക്ക് ഡാനിയൽ, മൈ സാന്റാ എന്നീ ചിത്രങ്ങളാണ് ഓദ്യോഗികമായി പ്രഖ്യാപിച്ച ദിലീപ് ചിത്രങ്ങൾ. പ്രെഫസർ ഡിങ്കന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട് . പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് ജാക്ക് ഡാനിയൽ. തെന്നിന്ത്യൻ താരം അർജുൻ സർജയും താരത്തിനോടൊപ്പം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു.

നിർമ്മാണത്തിലേയ്ക്ക്


അഭിനയത്തിൽ മാത്രമല്ല നിർമ്മാണത്തിലും ആസിഫ് അലി ചുവട് വെച്ചിട്ടുണ്ട് വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമായ കൊഹിന്നൂരാണ് താരം ആദ്യമായി നിർമ്മിച്ച ചിത്രം. പിന്നീട് കവി ഉദ്യേശിച്ചത് എന്ന ചിത്രവും താര നിർമ്മിച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി നിർമ്മിക്കുന്ന ചിത്രമായിരിക്കും ഇത്. കക്ഷി അമ്മിണി പിള്ളയ്ക്ക് ശേഷം പുറത്തു വരുന്ന ആസിഫ് അലി ചിത്രമാണ് അണ്ടർ വേൾഡ്. കെട്ടിയോൾ ആണ് എന്റെ മാലാഖ, കുഞ്ഞെല്ഡദോ എന്നീ ചിത്രങ്ങളാണ് പുറത്തു വരാനുള്ള ആസിഫ് അലി ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X