രാമലീലയ്ക്കു ശേഷം ദിലീപിനൊപ്പം പ്രയാഗ വീണ്ടും! സിനിമ റിലീസിങ്ങിനൊരുങ്ങുന്നു
രാമലീല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ദിലീപും പ്രയാഗ മാര്‍ട്ടിനും. അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ മെഗാഹിറ്റായി മാറുകയും ചെയ്തു. ജനപ്രിയ നായകനൊപ്പം തുല്യ പ്രാധാന്യമുളള റോളിലാണ് നടി അഭിനയിച്ചിരുന്നത്. രാമലീലയ്ക്ക് ശേഷം ദിലീപിനൊപ്പം വീണ്ടും എത്തുകയാണ് പ്രയാഗ.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ നടി അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. 2 കണ്‍ട്രീസിനു ശേഷം മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദും ദിലീപിന്റെ നായികമാരായി എത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

പാസഞ്ചറിനു ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയില്‍ വിക്കുളള വക്കീലായിട്ടാണ് ദിലീപ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എറണാകുളമാണ് ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്.
ദിലീപ് ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുരാജ് വെഞ്ഞാറമൂട്,ലെന തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. കോടതി സമക്ഷം ബാലന്‍ വക്കീലിനു പുറമെ പ്രൊഫസര്‍ ഡിങ്കനും ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ്.


Click it and Unblock the Notifications