»   » ദിലീപിനെ വിടാന്‍ ഉദ്ദേശമില്ലാതെ ശത്രുക്കൾ!!! ഡേറ്റ് ലഭിക്കാത്തതിന് പക പോക്കുന്നു, ഇര രാമലീല???

ദിലീപിനെ വിടാന്‍ ഉദ്ദേശമില്ലാതെ ശത്രുക്കൾ!!! ഡേറ്റ് ലഭിക്കാത്തതിന് പക പോക്കുന്നു, ഇര രാമലീല???

Posted By: Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ദിലീപിന് ഇപ്പോള്‍ ശത്രുക്കളുടെ എണ്ണം വളരെ കൂടുതലാണ്. ദിലീപ് കാവ്യ വിവാഹത്തിന് ശേഷം ദിലീപിന് നേരെയും ദിലീപ് ചിത്രങ്ങള്‍ക്ക് നേരേയും ആസൂത്രിതമായ സൈബര്‍ ആക്രമണങ്ങളാണ് നടന്നത്. 

  ജനപ്രിയ നായകന്റെ രാഷ്ട്രീയക്കാരന്‍ കലക്കും!!! അണിയറ കാഴ്ചകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു!!! കാണാം...

  മോഹന്‍ലാല്‍ പുതിയ റെക്കോര്‍ഡിലേക്ക്??? പുലിമുരുകനല്ല, ഇക്കുറി നേട്ടം ദൃശ്യത്തിലൂടെ!!!

  ഓണ്‍ലൈന്‍ മാധ്യങ്ങളിലും പത്ര മാധ്യമങ്ങളിലും ദിലീപിനെതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ന്ന് കേട്ടത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടപ്പോഴും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടത് ദിലീപായിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ശത്രുക്കള്‍. ഇക്കാര്യത്തോട് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും പ്രതികരണം വ്യക്തമാക്കി കഴിഞ്ഞു.

  ജനപ്രീതി നശിപ്പിക്കാന്‍

  ദിലീപ് ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ തിയറ്ററിലേക്ക് കുടുംബത്തോടെ ഇടിച്ച് കയറുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ദിലീപിന്റെ ഈ ജനപ്രീതി നശിപ്പിക്കാന്‍ ശക്തമായ ഒരു മാഫിയ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ തെറ്റിദ്ധാരാണാജനകമായ വാര്‍ത്തകള്‍ പുറത്ത് വിട്ടാണ് അവര്‍ ഇതിന് ശ്രമിക്കുന്നത്.

  രാമലീലയ്‌ക്കെതിരെ

  ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം രാമലീലയുടെ റിലീസ് തിയതി പ്രഖ്യാപിക്കപ്പെട്ടത് പിന്നാലെ ചിത്രത്തെ കേന്ദ്രീകരിച്ച് വ്യാജവാര്‍ത്തകളും പുറത്ത് വരാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയിലൂടെയും ദിലീപിനെതിരെ ആക്രമണം തടങ്ങിയിരിക്കുകയാണ്.

  രാമലീലയെ പരാജയപ്പെടുത്തുക ലക്ഷ്യം

  ദിലീപിനെതിരെ ഉയര്‍ന്നു വരുന്ന ഇപ്പോഴത്തെ ആരോപണങ്ങളുടെ ലക്ഷ്യം ദിലീപിന്റെ ഇമേജ് തകര്‍ത്ത് പുതിയ ചിത്രത്തെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുത്തുക എന്നതാണ്. ഇതിനായി യുവനടി ആക്രമിക്കപ്പെട്ട വിഷയത്തെയാണ് ദിലീപിനെതിരെ പ്രധാന ആയുധമായി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

  മറ്റുള്ളവരെ ദ്രോഹിക്കുന്നവരില്‍ സുഖം കണ്ടെത്തുന്നവര്‍

  താന്‍ ഇങ്ങനെയുള്ള നിരവധി മാഫിയകളെ കണ്ടിട്ടുള്ളതാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നതില്‍ സുഖം കണ്ടെത്തുന്നവരാണവരെന്നായിരുന്നു നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ പ്രതികരണം. പുലിമുരുകനൊപ്പം നിന്ന പ്രേക്ഷകര്‍ രാമലീലയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

  ഡേറ്റ് നല്‍കാത്തതിന്റെ വിരോധം

  കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ പത്രത്തിന്റെ ഇലക്ട്രോണിക് മീഡിയയുടെ തലപ്പത്തുള്ളയാള്‍ ഒരു സിനിമ നിര്‍മിക്കാന്‍ ദിലീപിനെ സമീപിച്ചപ്പോള്‍ ദിലീപ് തയാറാകാത്തതാണ് വിരോധത്തിന കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ അവതാരകന്‍ നയിക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ദിലീപിന് പ്രതിസ്ഥാനത്ത് നിറുത്തിയതിന് കാരണവും അതാണത്രേ.

  വമ്പന്മാരുടെ കൈകള്‍

  ഈ മാധ്യമ സ്ഥാപനത്തിന്റെ പത്രത്തിലും സിനിമ മാസികകളിലും ദിലീപ് സിനിമകളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കാറില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ദിലീപിനെതിരായ മാധ്യമ വേട്ടയില്‍വമ്പന്മാരും പങ്കാളികളാണെന്ന് വ്യക്തമാകുന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

  നിര്‍മാതാവിന്റെ ഉറപ്പ്

  ഏറെ കാലത്തിന് ശേഷം മുഴുനീള രാഷ്ട്രീയക്കാരനായി ദിലീപ് എത്തുന്ന ചിത്രമാണ് ചിത്രമാണ് രാമലീല. ഇതിലെ രാമനുണ്ണി എന്ന കഥാപാത്രം ദിലീപിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കുമെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഉറപ്പ് നല്‍കുന്നു. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  English summary
  An allegation raised these days that a very strong mafia is degrading Dileep and his new movie. The spread fake news followed by the team Ramaleela announce its release date.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more