»   » രാമലീലയുടെ വമ്പന്‍ മാര്‍ക്കറ്റിങ് തന്ത്രം, എട്ടു നിലയില്‍ പൊട്ടാന്‍ സമ്മതിക്കില്ല!

രാമലീലയുടെ വമ്പന്‍ മാര്‍ക്കറ്റിങ് തന്ത്രം, എട്ടു നിലയില്‍ പൊട്ടാന്‍ സമ്മതിക്കില്ല!

Posted By:
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സംവിധായകരും നിര്‍മ്മാതാക്കളും. ദിലീപിനെ നായകനാക്കി ഒരുക്കുന്ന കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍, ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമെല്ലാം പൂര്‍ത്തിയായി റിലീസിനായി കാത്തിരിക്കുന്ന രാമലീലയുടെയുമെല്ലാ സംവിധായകരും നിര്‍മ്മാതാക്കളും ആശങ്കയിലായിലാണ്.

എന്നാലിപ്പോള്‍ എന്ത് പ്രതിസന്ധി മറികടന്നും സിനിമ വിജയിപ്പിക്കണമെന്ന തീരുമാനത്തിലാണ് രാമലീലയുടെ നിര്‍മ്മാതാവും സംവിധായകനും. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ രാമലീലയുടെ ടീസറിലാണ് നിര്‍മ്മാതാവും സംവിധായനും വമ്പന്‍ മാര്‍ക്കറ്റിങ് തന്ത്രം ഉപയോഗിച്ചത്. പൊളിടിക്കല്‍ ത്രില്ലറായ രാമലീലയുടെ മാര്‍ക്കറ്റിങില്‍ ഉപയോഗിച്ചിരിക്കുന്നതും ജയിലില്‍ കിടക്കുന്ന ദിലീപിനെ തന്നെയാണ്.

പൊളിടിക്കല്‍ ത്രില്ലര്‍

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പൊളിടിക്കല്‍ ത്രില്ലര്‍ ചിത്രമാണ് രാമലീല. കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ചിത്രം.

നിലവിലെ ദിലീപിന്റെ സാഹചര്യം

ജൂലൈ 20ന് രാവിലെയാണ് ജനപ്രിയ നായകന്‍ ദിലീപിന്റെ രാമലീലയുടെ ടീസര്‍ പുറത്തിറങ്ങുന്നത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിലവിലെ ദിലീപിന്റെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉപയോഗിച്ച ഡയലോഗുകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് അനുകൂലമായ ഡയലോഗുകളാണ് ടീസറില്‍ അധികവും. ദിലീപിന്റെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് രംഗങ്ങള്‍ക്ക് പിന്നില്‍ വമ്പന്‍ മാര്‍ക്കറ്റിങ് തന്ത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് ചര്‍ച്ച. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കുന്ന ചിത്രത്തില്‍ ദിലീപിന് അനുകൂല വികാരമുണ്ടാക്കാനും ശ്രമിക്കുന്നുണ്ടെന്നും പറയുന്നു.

മുകേഷിന്റെ ഡയലോഗ്

മുകേഷിന്റെ ഡയലോഗോടെ തുടങ്ങുന്ന ടീസറില്‍ പ്രതിയാരായിരിക്കണം എന്ന് തെളിവുകള്‍ തീരുമാനിക്കണമെന്ന് ടീസറില്‍ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകര്‍ ദിലീപിന് വേണ്ടി ഇത്തരത്തില്‍ പ്രചരണം നടത്തിയിരുന്നു. ദിലീപിന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് തോന്നിക്കുന്ന ടീസര്‍ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്താന്‍ ശ്രമിക്കും വിധമാണ്.

പ്രതി ഞാനാകണം

പ്രതി ഞാനാകണം എന്ന് തീരുമാനുമുള്ളതു പോലെ എന്ന ദിലീപിന്റെ ഒറ്റ ഡയലോഗ് പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കാന്‍ വേണ്ടും വിധമാണ്. ഡയലോഗിനൊപ്പം ഉറച്ച നിലപാടില്‍ നില്‍ക്കുന്ന ദിലീപിന്റെ കണ്ണു നിറയുന്നതും ആകര്‍ഷകമായ ഒന്നാണ്.

റിലീസ് മാറ്റി

ജൂലൈ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് നേരത്തെ അറിഞ്ഞിരുന്നത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി. ഡബ്ബിങ് പൂര്‍ത്തിയാകാതിരുന്നതാണ് റിലീസ് നീട്ടാന്‍ കാരണമെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

വിശ്വാസം അതാണ്-നിര്‍മ്മാതാവ്

ദിലീപിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ രാമലീലയുടെ റിലീസിനെ ബാധിക്കില്ലെന്ന വിശ്വാസമാണ് ഇപ്പോഴുള്ളതെന്ന് നിര്‍മ്മാതാവ് പറഞ്ഞു. സിനിമ നന്നായാല്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ഉറപ്പുണ്ടെന്ന് നിര്‍മ്മാതാവ് പറയുന്നു.

നിര്‍മ്മാണം

ടോമിച്ചന്‍ മുളകുപാടമാണ് രാമലീല നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ വമ്പന്‍ വിജയത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി രാമലീലയ്ക്കുണ്ട്.

തിയേറ്ററുകള്‍ മോഹന്‍ലാലിന്

രാമലീലയുടെ റിലീസ് മാറ്റിയതോടെ തിയേറ്ററുകളെല്ലാം മോഹന്‍ലാലിന്റെ പുലിമുരുകന്റെ ത്രിഡി പ്രദര്‍ശനത്തിന് നല്‍കിയിരിക്കുകയാണ്. എന്തായാലും മുന്‍പ് തീരുമാനിച്ചതു പോലെ തന്നെ രാമലീലയുടെ റിലീസുണ്ടാകുമെന്നാണ് അറിയുന്നത്.

English summary
Dileep Ramaleela teaser viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam