»   »  സാരിയില്‍ അതീവ സുന്ദരിയായി ദിലീപിന്‍റെ സ്വന്തം മീനൂട്ടി, ഇത് മീനാക്ഷി തന്നെയാണോ?

സാരിയില്‍ അതീവ സുന്ദരിയായി ദിലീപിന്‍റെ സ്വന്തം മീനൂട്ടി, ഇത് മീനാക്ഷി തന്നെയാണോ?

Posted By: Nihara
Subscribe to Filmibeat Malayalam

താരങ്ങളുടെ കുടുംബ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും താല്‍പര്യമാണ്. ആരാധകര്‍ കാരണം പലപ്പോഴും താരങ്ങള്‍ വെട്ടിലായ സംഭവങ്ങളുമുണ്ട്. താരപുത്രന്‍മാരുടെ സിനിമാ അരങ്ങേറ്റമൊക്കെ പ്രേക്ഷകര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. താരങ്ങള്‍ക്ക് പിന്നാലെ അടുത്ത തലമുറയും സിനിമയിലെത്തുന്നത് സ്വാഭാവികമായ കാര്യമാണ്. താരദമ്പതികളുടെ മക്കളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്. സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയ മകള്‍. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി.

മഞ്ജു വാര്യരും ദിലീപും വിവാഹ ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനോടൊപ്പം പോകാനാണ് മകള്‍ താല്‍പര്യം പ്രകടിപ്പിച്ചത്. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അറിയാവുന്നതിനാല്‍ മഞ്ജു വാര്യര്‍ സന്തോഷത്തോടെ അത് സമ്മതിക്കുകയായിരുന്നു.

സാരിയില്‍ സുന്ദരിയായി മീനാക്ഷി

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ചിത്രമായിരുന്നു ഇത്. ഡിസൈനര്‍ സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുകയാണ് മീനാക്ഷി. ഇത് മീനാക്ഷി തന്നെയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ദിലീപിന്റെ സ്വന്തം മീനൂട്ടി

മകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന പിതാവാണ് ദിലീപ്. മകളോടുള്ള സ്‌നേഹത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ താരം വാചാലനാവാറുണ്ട്. മകളുടെ തീരുമാനത്തിന് പ്രാധാന്യം നല്‍കുന്ന പിതാവാണ് ദിലീപ്.

വിവാഹത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു

ആദ്യ ഭാര്യയായ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം നേടിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷണാണ് ദിലീപ് രണ്ടാമത് വിവാഹിതനായത്. രണ്ടം വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ മകളുടെ അഭിപ്രായം തേടിയിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.

അച്ഛന്റെ മകള്‍

അമ്മയേക്കാള്‍ അച്ഛനോട് അടുപ്പമുള്ള താരപുത്രിയാണ് മീനാക്ഷി. അച്ഛനോടൊപ്പമാണ് ഇനിയുള്ള കാലമെന്ന തീരുമാനമെടുത്തതും മീനാക്ഷി തന്നെയാണ്. മകളുടെ മനസ്സറിയാവുന്ന അമ്മയാവട്ടെ ഇക്കാര്യത്തിന് തടസ്സമായി വന്നിട്ടുമില്ലായിരുന്നു.

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ വഴക്കാണെന്ന് പ്രചരിപ്പിച്ചു

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന കുടുംബം കൂടിയാണ് ദിലീപിന്റേത്. ദിലീപിന്റെയും മീനാക്ഷിയും ജീവിതത്തിലേക്ക് കാവ്യാ മാധവന്‍ കടന്നുവന്നതിന് ശേഷം ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് മനസ്സിലായി.

കാവ്യാ മാധവന്റെ പിന്തുണ

കാവ്യാ മാധവന്‍ വന്നതിന് ശേഷമുള്ള മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

അമേരിക്കന്‍ ഷോയില്‍ കാവ്യയ്‌ക്കൊപ്പം

നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യാ മാധവന്‍ ചിലങ്കയണിഞ്ഞത് അമേരിക്കയിലെ പരിപാടിക്ക് വേണ്ടിയായിരുന്നു. പരിപാടിയില്‍ കാവ്യയ്‌ക്കൊപ്പം സജീവ സാന്നിധ്യമായി മീനാക്ഷിയും കൂടെയുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ വൈറലായിരുന്നു.

സിനിമാപ്രവേശനത്തെക്കുറിച്ച്

താരങ്ങളുടെ മക്കള്‍ സിനിമയില്‍ അരങ്ങേറുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ മീനാക്ഷിയും സിനിമയില്‍ അരങ്ങേറുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

English summary
Dileep's daughter's photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam