»   » ദിലീപിൻറെ ആ ചോദ്യം, ഓണക്കോടിയുമായി വന്ന ജയറാമിന് കണ്ണീരടക്കാൻ കഴിഞ്ഞില്ല!!

ദിലീപിൻറെ ആ ചോദ്യം, ഓണക്കോടിയുമായി വന്ന ജയറാമിന് കണ്ണീരടക്കാൻ കഴിഞ്ഞില്ല!!

By: Rohini
Subscribe to Filmibeat Malayalam

എല്ലാ ഓണത്തിനും ദിലീപിൻറെ ഏത് സിനിമ റിലീസാകും എന്ന് നോക്കിയിരുന്ന ദിലീപ് ആരാധകർ ഈ വർഷം, ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതും നോക്കി ഇരിക്കുകയായിരുന്നു. ഓണം കഴിഞ്ഞ്, സെപ്റ്റംബർ ആറിന് ദിലീപ് അച്ഛൻറെ ശ്രാദ്ധ ചടങ്ങുകൾക്കായി രണ്ട് മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങി, മടങ്ങി.

ഉടുതുണി അഴിച്ച് അഭിനയിക്കാന്‍ ആര്‍ക്കും കഴിയും, പക്ഷെ ടൊവിനോയുടെ നായികയുടെ ധൈര്യം സമ്മതിച്ചു!!

ദിലീപ് ജയിലിൽ നിന്നിറങ്ങുന്നതിന് രണ്ട് ദിവസം മുൻപ് നടൻ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ഉത്രാട ദിനത്തിൽ ദിലീപിനുള്ള ഓണക്കോടിയുമായി വന്നതാണെന്നാണ് ജയറാം പ്രതികരിച്ചത്. ഇപ്പോഴിതാ ജയറാം - ദിലീപ് കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങൾ പുറത്ത് വരുന്നു.

ഇത് പതിവാണ്

വർഷങ്ങളായി തിരുവോണത്തിന് ജയറാമും ദിലീപും ഒത്തുകൂടാറുണ്ടത്രെ. തിരുവോണത്തിന് എന്തെങ്കിലും അസൌകര്യമുണ്ടായാൽ ഓണ നാളിലെ ഏതെങ്കിലും ഒരു നാളിലെങ്കിലും കാണാൻ സൌകര്യമൊരുക്കും.

ഇത്തവണ ജയിലിൽ

ഇത്തവണ ഉത്രാടത്തിന് ദിലീപിനെ കാണാൻ ജയറാമിന് ആലുവ ജയിലിൽ എത്തേണ്ടി വന്നു. പതിവുപോലെ ദിലീപിനുള്ള ഓണ സമ്മാനവുമായിട്ടാണ് ജയറാം എത്തിയത്.

സൂപ്രണ്ടിൻറെ മുറിയിൽ

ജയിൽ സൂപ്രണ്ടിൻറെ മുറിയിലാണ് ജയറാമിനും ദിലീപിനും കൂടിക്കാഴ്ചയ്ക്കുള്ള സൌകര്യമൊരുക്കിയത്. പരസ്പരം കണ്ടതും ഇരുവരും കെട്ടിപ്പിടിച്ചു..

ഞാൻ നിരപരാധിയാണ്

നിറ കണ്ണുകളോടെ ദിലീപ് ജയറാമിനോട് പറഞ്ഞു, ഞാൻ നിരപരാധിയാണ്. ദിലീപിൻറെ തോളിൽത്തട്ടി ജയറാം ആശ്വസിപ്പിച്ചു.. എല്ലാം ശരിയാവും..

ആ ചോദ്യം

അപ്പോഴാണ് അപ്രതീക്ഷിതമായി ദിലീപിൻറെ ആ ചോദ്യം വന്നത്. 'ജയറാമേട്ടാ നമുക്കൊരുമിച്ചൊരു സിനിമ ചെയ്യണ്ടേ?' എന്ന് നിറ കണ്ണുകളോടെ തമാശ രൂപത്തിൽ ദിലീപ് ചോദിച്ചപ്പോൾ ജയറാമിന് കണ്ണീരടക്കാൻ കഴിഞ്ഞില്ലത്രെ.

ജയറാം പറഞ്ഞത്..

തീർച്ചയായും നമുക്കിനിയും ഒന്നിച്ചഭിനയിക്കാം എന്ന് ജയറാം ദിലീപിനോട് പറഞ്ഞു. ഈ കഷ്ടകാലമൊക്കെ ഒന്ന് കഴിഞ്ഞൊരു ദിനം വരും. അന്ന് എല്ലാം ശരിയാവും... എന്ന് പറഞ്ഞ് ജയറാം മടങ്ങി

English summary
Dileep's Stunning Question to Jayaram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam