»   » ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ്

ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ്

Posted By: Karthi
Subscribe to Filmibeat Malayalam

ദിലീപ് സിനിമ ഇല്ലാത്ത ഒരു ഓണക്കാലമായിരുന്നു മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇക്കുറി കടന്ന് പോയത്. ദിലീപ് സിനിമയ്ക്ക് വേണ്ടിയല്ല സാക്ഷാല്‍ ദിലീപ് തന്നെ റിലീസ് ചെയ്യുന്നത് എപ്പോഴാണ് എന്നാണ് ആരാധകര്‍ കാത്തിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് മാസം രണ്ട് പിന്നിടുകയാണ്.

ഇനി മറയ്ക്കാനൊന്നുമില്ല, പൂര്‍ണ നഗ്നയായി മരത്തിന് മുകളില്‍ കിം കര്‍ദാഷിയാന്‍... ചിത്രം വൈറല്‍!

ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..!

ഉത്രാടം, തിരുവോണം നാളുകളില്‍ ദിലീപിനെ കാണുന്നതിനാിയി നിരവധി സിനിമാക്കാരാണ് ജയലിലെത്തിയത്. തിരുവോണക്കോടിയുമായിട്ടായിരുന്നു ജയറാം ദിലീപിനെ കാണാനെത്തിയത്. ജയലില്‍ ദിലീപ് തന്നോട് ചോദിച്ച ഒരു ചോദ്യം തന്നെ കരയിപ്പിച്ചതായി ജയറാം മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. ആ ചോദ്യം യഥാര്‍ത്ഥത്തില്‍ എന്തായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ട്രോളര്‍മാര്‍.

കരയിപ്പിച്ച ചോദ്യം

അപ്രതീക്ഷിതമായിട്ടായിരുന്നു ദിലീപ് ജയറാമിനോട് ആ ചോദ്യം ചോദിച്ചത്. 'ജയറാമേട്ടാ നമുക്കൊരുമിച്ചൊരു സിനിമ ചെയ്യണ്ടേ?' എന്ന് നിറ കണ്ണുകളോടെ ദിലീപ് ചോദിച്ചപ്പോള്‍ ജയറാമിന് കണ്ണീരടക്കാന്‍ സാധിച്ചില്ലത്രേ.

യഥാര്‍ത്ഥ ചോദ്യം

എന്നാല്‍ ഈ ചോദ്യമല്ല യഥാര്‍ത്ഥത്തില്‍ ദിലീപ് ചോദിച്ചതെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. കാളിദാസിന്റെ പൂമരം റിലീസ് ആയോ എന്ന ദിലീപിന്റെ ചോദ്യമാണ് ജയറാമിനെ കരയിച്ചതെത്രേ.

വൈറലായ ട്രോള്‍

ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ പോസ്റ്റ് ചെയ്ത ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രോള്‍ പോസ്റ്റ് ചെയ്ത് അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 13000ലധികം ലൈക്കുകളും 360ല്‍ അധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചു.

പൂമരം, എട്ടാമത്തെ വീഡിയോ സോംഗ്

ട്രോളിന് ലഭിച്ച കമന്റും ശ്രദ്ധേയമായി. 2030ലെ വാര്‍ത്ത എന്ന തലവാചകത്തിലാണ് കമന്റ്. പുലിമുരുകന്‍ 10Dക്ക് റെക്കോര്‍ഡ് കളക്ഷന്‍, പൃഥ്വിരാജിന് ദേശീയ പുരസ്‌കാരം, മമ്മൂട്ടിയുടെ നായികയായി ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര അഭിനയിക്കുന്നു, പൂമരം സിനിമയിലെ എട്ടാമത്തെ വീഡിയോ സോംഗ് റിലീസ് ചെയ്തു.

കാളിദാസിന്റെ അവസ്ഥ

ഈ ചോദ്യം കേട്ട ജയറാമിന്റെ കണ്ണ് നിറഞ്ഞ് പോയെങ്കില്‍ പൂമരത്തിലെ നായകനായ കാളിദാസിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിക്കുന്ന കമന്റിനും ധാരാളം ലൈക്കുകള്‍ ലഭിച്ചു. ട്രോള്‍ സ്വഭാവം ഉള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.

ജയറാമിനും ദിലീപിനും ഒരേ ഉത്തരം

പൂമരത്തിന്റെ റിലീസിനേക്കുറിച്ചും ജയിലില്‍ നിന്ന് ദിലീപ് എന്ന് റിലീസാകുമെന്നതിനേക്കുറിച്ചും ഇരുവരും പറഞ്ഞത് ഒരേ ഉത്തരമായിരിക്കുമെന്ന് കണ്ടെത്തിയവരും ഉണ്ട്. 'എന്ന് റിലീസാകുമെന്ന് ദൈവത്തിന് മാത്രമേ അറിയത്തൊള്ളൊന്ന്'.

സൂപ്രണ്ടിന്റെ മുറിയില്‍

ദിലീപിനെ കാണാനെത്തിയ ജയറാന് സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് ദിലീപിനെ കാണാനുള്ള അവസരമൊരുക്കിയത്. താന്‍ നിരപരാധിയാണെന്ന് ദിലീപ് ജയറാമിനോട് പറഞ്ഞു. ദിലീപിനെ ആശ്വസിപ്പിച്ചാണ് ജയറാം മടങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റ്

ഐസിയു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ട്രോൾ കാണാം...

English summary
Dileep's stunning question to Jayaram was about the release of Poomaram says trollers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam