Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ദിലീപ് ആരാധകര്‍ക്ക് ഇനി ആഘോഷിക്കാം! 2 കണ്ട്രീസിന് രണ്ടാം ഭാഗം വരുന്നു? ഇത് പൊളിച്ചടുക്കും!!
ജനപ്രിയ നായകന് ദീലിപും സംവിധായകന് ഷാഫിയും ഒന്നിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിട്ടുളളത്. കല്ല്യാണ രാമന് എന്ന ചിത്രത്തിലൂടെ ഒന്നിച്ച ഈ കൂട്ടുകെട്ട് സിനിമാ പ്രേമികളെ പൊട്ടിച്ചിരിപ്പിച്ച സിനിമകള്‍ ഒരുക്കിയായിരുന്നു പ്രേക്ഷക പ്രശംസകള്‍ നേടിയിരുന്നത്. കല്ല്യാണ രാമന് ശേഷമിറങ്ങിയ ഇവരുടെ മേരിക്കുണ്ടൊരു കുഞ്ഞാടും തിയ്യേറ്റുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു.
സഞ്ജയ് ദത്തായി രണ്‍ബീറിന്റെ പരകായ പ്രവേശം! സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ദിലീപിനെ നായകനാക്കി ഷാഫിയൊരുക്കിയ ചിത്രമായിരുന്നു ടു കണ്ട്രീസ്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ കളക്ഷനായിരുന്നു നേടിയിരുന്നത്. തിയ്യേറ്ററുകളില്‍ വിജയമായി മാറിയ 2 കണ്ട്രീസിന് രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

2 കണ്ട്രീസ്
മൈ ബോസ് എന്ന ചിത്രത്തിനു ശേഷം ദിലീപും മംമ്താ മോഹന്‍ദാസും ഒന്നിച്ച ചിത്രമായിരുന്നു 2 കണ്ട്രീസ്. കോമഡിക്ക് പ്രധാന്യം നല്കിയൊരുക്കിയ ചിത്രത്തില്‍ മല്‍സരിച്ചുളള അഭിനയപ്രകടനമായിരുന്നു ദീലിപും മംമ്തയും നടത്തിയിരുന്നത്. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടായിരുന്നു 2 കണ്ട്രീസ് പുറത്തിറങ്ങിയത്.കേരളത്തിലെ ഒരു യുവാവ് കാനഡയില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കു ശേഷം ദിലീപിന് ലഭിച്ച വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു 2 കണ്ട്രീസ്.

മംമ്തയും ദീലിപും
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദീലിപും മംമ്തയും ആദ്യമായി ഒന്നിച്ചിരുന്നത്. ജിത്തു ജോസഫ് സംവിധാനം മൈ ബോസ് എന്ന ചിത്രമായിരുന്നു ഇവരുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രം. മൈ ബോസിനു ശേഷം ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു 2 കണ്ട്രീസ്. ചിത്രത്തില്‍ ഇരുവരുടെയും പ്രകടനം തന്നെയായിരുന്നു മികച്ചുനിന്നത്. മദ്യപാനിയായ ഭാര്യയെ ഒതുക്കാന്‍ പാടുപെടുന്ന ഭര്‍ത്താവായാണ് ചിത്രത്തില്‍ ദിലീപ് എത്തിയിരുന്നത്. ഏറെക്കാലത്തിന് ശേഷം മനസ് നിറഞ്ഞ് ചിരിച്ച ദീലിപ് ചിത്രങ്ങളിലൊന്നായിരുന്നു 2 കണ്ട്രീസെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്.

റാഫിയുടെ തിരക്കഥ
ഷാഫിയുടെ സഹോദരന് റാഫിയായിരുന്നു 2 കണ്ട്രീസിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്തുകൊണ്ടായിരുന്നു അവതരിപ്പിച്ചിരുന്നത്. റാഫിയുടെ തിരക്കഥ തന്നെയായിരുന്നു ചിത്രത്തെ ഇത്രത്തോളം പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റിയിരുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

മറ്റു താരങ്ങള്‍
ദിലീപിനൊപ്പം അജു വര്‍ഗീസ്,സുരാജ് വെഞ്ഞാറമൂട്,മുകേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 2015ല്‍ ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ചു തുടങ്ങിയിരുന്നത്. ദിലീപിന്റെ കരിയറിലാദ്യമായി അമ്പത് കോടി ക്ലബില്‍ കടന്ന ചിത്രം കൂടിയായിരുന്നു 2 കണ്ട്രീസ്. ഗോപീ സുന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയ ചിത്രം തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

2 കണ്ട്രീസിന് രണ്ടാം ഭാഗം
2 കണ്ട്രീസിന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടുമൊന്നിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇത് ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന പ്രൊഫസര്‍ ഡിങ്കന്.കേശു ഈ വീടിന്റെ നാഥന് എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും ഷാഫി ദിലീപ് കൂട്ടുകെട്ടിലുളള പുതിയ ചിത്രം ഉണ്ടാവുക. എന്നാല്‍ ഇവരുടെ പുതിയ ചിത്രം 2 കണ്ട്രീസിന്റെ രണ്ടാം ഭാഗം തന്നെയായിരിക്കുമെന്ന തരത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
അശ്ലീല തമാശകള്‍ നിര്‍ത്തുക! ഇല്ലെങ്കില്‍ നീ വിവരമറിയും! ഹാസ്യ താരത്തിനെതിരെ ഭീഷണിയുമായി ശ്രീറെഡ്ഡി
അന്ന് യഥാര്‍ത്ഥ വൃക്തിത്വം കാണിക്കാന്‍ എനിക്ക് ഭയമായിരുന്നു! തുറന്ന് പറഞ്ഞ് സല്മാന് ഖാന്
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി