ചരിത്രവും ചതി-ത്രവും ഒരേ തീയില്‍ നിന്നും കത്തിക്കയറുന്നു! കമ്മാരസംഭവം പോസ്റ്ററിലൊളിപ്പിച്ചത് രഹസ്യം
ഇനി മലയാളക്കര കാത്തിരിക്കുന്ന മറ്റൊരു ചരിത്ര സിനിമ ദിലീപ് നായകനാവുന്ന കമ്മാര സംഭവമാണ്. പാതിവഴിയില്‍ നിന്ന് പോയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം പൂരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയില്‍ നിന്നും മൂന്നാമത്തെ പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ്.
ദിലീപ് തന്നെയാണ് ഇന്നലെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. സിനിമയിലെ ശക്തമായ രണ്ട് കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിനൊപ്പം നടന്‍ മുരളി ഗോപിയും പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. അതില്‍ താരം പറയുന്നൊരു കാര്യം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
പോസ്റ്റര്‍ പുറത്ത്
ദിലീപ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയായ കമ്മാര സംഭവത്തില്‍ നിന്നും മൂന്നാമത്തെ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ദിലീപ് തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഒപ്പം മറ്റ് താരങ്ങളും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

പോസ്റ്ററിലെ ഉളളടക്കം
ഒരു സിഗരറ്റ് ലാമ്പില്‍ നിന്നും തീ കൊളുത്തുന്ന സിദ്ധാര്‍ത്ഥും ദിലീപുമാണ് പോസ്റ്ററില്‍ ഉള്ളത്. ഇതില്‍ ഇരുവരുടെയും സിഗരറ്റുകള്‍ തമ്മിലും വ്യത്യാസമുണ്ടെന്നുള്ളതും ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്.

പോസ്റ്റര്‍ പങ്കുവെച്ച് മുരളി ഗോപി
സിനിമയുടെ പോസ്റ്റര്‍ മുരളി ഗോപിയും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. അതിനൊപ്പം താരം പറഞ്ഞ ചെറിയൊരു വാചകവും ഹിറ്റായിരിക്കുകയാണ്.
താരം പറയുന്നതിങ്ങനെ..
ഒരേ തീയില്‍ നിന്ന് കത്തിക്കയറുന്ന.. ചരിത്രവും ചതി-ത്രവും! കമ്മാര സംഭവം മൂന്നാമത്തെ പോസ്റ്റര്‍ എന്നാണ് മുരളി ഗോപി പറയുന്നത്. പോസ്റ്ററിലെ താരങ്ങളുടെ കഥാപാത്രത്തിന്റെ സ്വഭാവത്തെ കുറിച്ചാണോ മുരളി ഗോപി അങ്ങനെ വിശേഷിപ്പിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തിരക്കഥയെഴുതി താരം
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് കമ്മാര സംഭവത്തിന് കഥ എഴുതിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

കമ്മാരസംഭവം
ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാരസംഭവം. രണ്ടാമതും ചിത്രീകരണം ആരംഭിച്ച സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.

കേന്ദ്ര കഥാപാത്രങ്ങള്‍
ദിലീപ് നായകനാവുമ്പോള്‍ നമിത പ്രമോദാണ് നായിക. ഒപ്പം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കമ്മാരനായി ദിലീപ്
ചിത്രത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റ് സിനിമയായി നിര്‍മ്മിക്കുന്ന കമ്മാര സംഭവം ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.

വ്യത്യസ്ത ലുക്കില്‍ ദിലീപ്
ദിലീപിന്റെ മുമ്പ് കണ്ട സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ലുക്കിലാണ് കമ്മാര സംഭവത്തില്‍ താരം അഭിനയിക്കുന്നത്. നീണ്ട താടിയുള്ള കമ്മാരന്‍ ഒരു പ്രത്യേകതരം യൂണിഫോം ധരിച്ചാണ് സിനിമയില്‍ അഭിനയിക്കുന്നത്.

പോസ്റ്ററുകള്‍
ആദ്യം ദിലീപിന്റെയും പിന്നാലെ സിദ്ധാര്‍ത്ഥിന്റെയും ലുക്കുള്ള പോസ്റ്ററുകളായിരുന്നു പുറത്ത് വന്നത്. മൂന്നാമതായി ഇരുവരും ഒന്നിച്ചുള്ളതാണ് വരുന്നത്. പുറത്ത് വന്ന ഉടനെ പോസ്റ്ററുകളെല്ലാം വൈറലായിരുന്നു.

സിദ്ധാര്‍ത്ഥിന്റെ പോസ്റ്റര്‍
സിദ്ധര്‍ത്ഥ് മുഖചിത്രമായി വന്ന പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ബോയ്‌സില്‍ തുടങ്ങി, രംഗ് ദേബസന്തിയിലും, ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്, ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്!


Click it and Unblock the Notifications