രണ്ടാമൂഴം ഏറ്റെടുക്കാനായി ദിലീപ്? മഞ്ജു വാര്യരും മോഹന്‍ലാലുമില്ല? അത് സംഭവിക്കുമോ? കാണൂ!

ഒടിയനെന്ന സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ വിഎ ശ്രീകുമാര്‍ മേനോന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് രണ്ടാമൂഴമെന്ന പേരായിരുന്നു നല്‍കിയത്. വ്യവസായ പ്രമുഖഖനായ ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1000 കോടി ബഡ്ജറ്റില്‍ ചിത്രമൊരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തിനെ നായികനായകന്‍മാരെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പരസ്യ രംഗത്തുനിന്നും സിനിമയിലേക്കെത്തിയ സംവിധായകന്റെ ആദ്യ ചിത്രമായ ഒടിയന്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകളുമായി നീങ്ങുന്നതിനിടയിലാണ് രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ കോടതിയിലെത്തിയതും സംവിധായകന് നോട്ടീസ് ലഭിച്ചതും.

നാല് വര്‍ഷം മുന്‍പാണ് താന്‍ തിരക്കഥ നല്‍കിയതെന്നും രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം സമയം നീട്ടി ചോദിച്ചിരുന്നുവെന്നും അത് നല്‍കിയെന്നും എംടി വാസുദേവന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകനില്‍ ഇനി തനിക്ക് വിശ്വാസമില്ലെന്നും ചിത്രത്തിനായി കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കുകയാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. അദ്ദഹവുമായി സംവിധായകന്‍ ചര്‍ച്ച നടത്തിയിരുന്നു. ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ സിനിമയെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും അതാണ് ഇപ്പോഴത്തെ തെറ്റിദ്ധാരണയ്ക്ക് കാരണമെന്നുമായിരുന്നു സംവിധായകന്‍ വിശദീകരിച്ചത്. എന്നാല്‍ തന്റെ തീരുമാനത്തിന് മാറ്റമില്ലെന്നും സിനിമയില്‍ നിന്നും പിന്‍മാറുകയാണെന്നും എംടി വ്യക്തമാക്കിയതോടെയാണ് സിനിമയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. സോഷ്യല്‍ മീഡിയയും ഈ വിഷയത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. സിനിമ ദിലീപ് ഏറ്റെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ശ്രീകുമാര്‍ മേനോന് നഷ്ടമാവും?

ശ്രീകുമാര്‍ മേനോന് നഷ്ടമാവും?

പരസ്യ രംഗത്തുനിന്നും സിനിമയിലേക്കെത്തിയ വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംരംഭവമായ ഒടിയന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല സിനിമാപ്രേമികള്‍ ഒന്നടങ്കം ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അടുത്ത ചിത്രം പ്രഖ്യാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാമൂഴം കേവലം സ്വപ്‌നമായി അവശേഷിക്കുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മഹാഭാരതവുമായി മുന്നോട്ടെന്ന് നിര്‍മ്മാതാവ്

മഹാഭാരതവുമായി മുന്നോട്ടെന്ന് നിര്‍മ്മാതാവ്

മലയാളമുള്‍പ്പടെ നിരവധി ഭാഷകളിലായി ഒരുക്കാന്‍ നിശ്ചയിച്ച ചിത്രമാണ് രണ്ടാമൂഴം. മലയാളത്തില്‍ രണ്ടാമൂഴമാവുമ്പോള്‍ അന്യഭാഷകളിലെത്തുമ്പോള്‍ ഇത് മഹാഭാരതമാണ്. വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്നുവരെ കാണാത്ത തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1000 കോടിയായിരുന്നു സിനിമയക്കായി മുടക്കുന്നത്. എന്നാല്‍ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എംടിയും ശ്രീകുമാര്‍ മേനോനുമില്ലെങ്കിലും ചിത്രവുമായി മുന്നോട്ട് പോവുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

സംവിധായകനില്‍ താല്‍പര്യമില്ല

സംവിധായകനില്‍ താല്‍പര്യമില്ല

വിഎ ശ്രീകുമാര്‍ മേനോനില്‍ തനിക്ക് വിശ്വാസമില്ലെന്നും തിരക്കഥയില്‍ താല്‍പര്യം പ്രകടിപ്പിച്ച് ആരെങ്കിലുമെത്തിയാല്‍ അവര്‍ക്കൊപ്പം ചേരുമെന്നും എംടി വാസുദേവന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകനില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹവുമൊത്തെ സിനിമയൊരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താനായി മധ്യസ്ഥനെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞുവെങ്കിലും ആ നീക്കം വിജയിക്കുമെന്ന കാര്യത്തിന് യാതൊരുറപ്പുമില്ല. തന്റെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എംടി.

ദിലീപ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ദിലീപ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

രണ്ടാമൂഴമെന്ന സിനിമ ദിലീപ് ഏറ്റെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മംഗളം അടക്കമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാതിവഴിയില്‍ മുടങ്ങുന്ന സിനിമയെ താരമേറ്റെടുത്ത് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്.

മഞ്ജു വാര്യര്‍ പുറത്തായേക്കും?

മഞ്ജു വാര്യര്‍ പുറത്തായേക്കും?

ദിലീപാണ് സിനിമ ഏറ്റെടുക്കുന്നതെങ്കില്‍ ചിത്രത്തിലെ താരനിര്‍ണ്ണയവും മാറി മറിയും. നായികയായി നിശ്ചയിച്ചിട്ടുള്ള മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും പുറത്താവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വില്ലനും ഒടിയനും ശേഷം മോഹന്‍ലാലിനൊപ്പം താരം അഭിനയിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.

മോഹന്‍ലാലിനെയും മാറ്റും?

മോഹന്‍ലാലിനെയും മാറ്റും?

മഞ്ജു വാര്യര്‍ മാത്രമല്ല നായകനായ മോഹന്‍ലാലിനെയും മാറ്റുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ സംവിധായകനായി പ്രിയദര്‍ശനാണ് എത്തുന്നതെങ്കില്‍ നായക സ്ഥാനത്തുനിന്നും അദ്ദേഹം മാറാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബജറ്റ് സിനിമകളുമായി പ്രേക്ഷകെ അത്ഭതപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയന്‍ റിലീസിന് തയ്യാറാവുകയാണ്.

ദിലീപിന്റെ പ്രതികാരമോ?

ദിലീപിന്റെ പ്രതികാരമോ?

വിഎ ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും മോഹന്‍ലാലുമൊക്കെയായി ദിലീപ് അത്ര രസത്തിലല്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇവരുടെ സ്വപന് പദ്ധതിയെ ഏറ്റെടുക്കുന്നതിലൂടെ ജനപ്രിയ നായകന്‍ പ്രതികാരം തീര്‍ക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. എംടിയുടെ തിരക്കഥ തന്നെ ചിത്രത്തിനായു ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു

സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു

സുഹൃത്തായ വ്യവസായിയുമായി ദിലീപ് ചര്‍ച്ച നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും താരത്തില്‍ നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് സിനിമാലോകം. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കേവലം മോഹമായി അവശേഷിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X