ചെന്നൈയിലെത്തിയ ദിലീപും കുടുംബവും ജയറാമിനെ സന്ദര്‍ശിച്ചു.. സിനിമയിലെ മാര്‍ഗദര്‍ശി!

By Nimisha

മിമിക്രിയില്‍ നിന്നും സിനിമയിലെത്തി താരമായി മാറിയ അഭിനേതാവാണ് ജയറാം. സമാന മേഖലയില്‍ നിന്ന് തന്നെയാണ് ദിലീപും സിനിമയിലേക്കെത്തിയത്. ദിലീപും ജയറാമും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. മൂന്നര പതിറ്റാണ്ടിലെ സൗഹൃദത്തിനിടയില്‍ ദിലീപിന്റെ ഓരോ വളര്‍ച്ചയും നോക്കിക്കണ്ട വ്യക്തിയാണ് താനെന്ന് ജയറാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട ജയിലില്‍ കഴിയുന്നതിനിടയില്‍ ജയറാം ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഓണത്തിനും താരത്തിന് ജാമ്യം ലഭിക്കാത്തതിനാല്‍ ഓണക്കോടിയുമായാണ് ജയറാം ജയിലിലേക്ക് എത്തിയത്.

മിമിക്രിയില്‍ നിന്നും സിനിമയിലെത്തി താരമായതിന് പുറമെ മറ്റ് സമാനതകളും ഇവരുടെ ജീവിതത്തിലുണ്ട്. തുടക്കത്തില്‍ രണ്ടുപേരും ഹാസ്യ നായകന്‍മാരായിരുന്നു. അത് പോലെ തന്നെ ഓണ്‍സ്‌ക്രീന്‍ ജോഡിയെയാണ് ഇരുവരും വിവാഹം ചെയ്തത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപ് കമ്മാരസംഭവവുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലേക്ക് പോയത്. ചിത്രീകരണത്തിന്റെ ഭാഗമായി ചെന്നൈയിലേക്കെത്തിയ ദിലീപും കുടുംബവും ജയറാമിനെ സന്ദര്‍ശിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ജയറാമിനെ സന്ദര്‍ശിച്ചു

ജയറാമിനെ സന്ദര്‍ശിച്ചു

കമ്മാരസംഭവത്തിന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തിയപ്പോഴാണ് ദിലീപ് കുടുംബസമേതം ജയറാമിനെ സന്ദര്‍ശിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സിനിമയിലെ മാര്‍ഗദര്‍ശി

സിനിമയിലെ മാര്‍ഗദര്‍ശി

ദിലീപിനെക്കാള്‍ മുന്‍പേ സിനിമയിലെത്തിയതാണ് ജയറാം. മിമിക്രിയില്‍ നിന്നും കടന്നുവന്ന ദിലീപിന് പൂര്‍ണ്മ പിന്തുണയും വഴികാട്ടിയുമായി ജയറാം കൂടെയുണ്ടായിരുന്നുവെന്ന് ദിലീപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സകുടുംബം ചെന്നൈയില്‍

സകുടുംബം ചെന്നൈയില്‍

മലയാളിയാണെങ്കിലും ചെന്നൈയിലാണ് ജാരം താമസിക്കുന്നത്. പാര്‍വതിക്കും കാളിദാസിനും മാളവികയ്ക്കുമൊപ്പമാണ്് താരം കഴിയുന്നത്. ചെന്നൈയിലെത്തിയ ദിലീപ് കുടുംബസമേതമാണ് ജയറാമിനെ സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കുടുംബസമേതം ക്ഷേത്രസന്ദര്‍ശനം നടത്തി

കുടുംബസമേതം ക്ഷേത്രസന്ദര്‍ശനം നടത്തി

ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് കടക്കുന്നതിന് മുന്‍പ് കുടുംബസമേതം ക്ഷേത്രസന്ദര്‍ശിനെത്തിയ ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം ദിലീപ് എത്തിയത്.

മീനാക്ഷിയുടെയും കാവ്യയുടെയും കൂടെ

മീനാക്ഷിയുടെയും കാവ്യയുടെയും കൂടെ

നാളുകള്‍ക്ക് ശേഷമാണ് ഇത്രയധികം സന്തോഷത്തോടെ മീനാക്ഷിയെ കാണുന്നതെന്ന് ആരാധകര്‍ പറയുന്നു. ഈ മകള്‍ കൂടെയുള്ളിടത്തോളം കാലം ഈ അച്ഛനും മകളും തോല്‍ക്കില്ലെന്നും മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

ഒരുമിച്ച് അഭിനയിച്ചിരുന്നു

ഒരുമിച്ച് അഭിനയിച്ചിരുന്നു

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, വൃദ്ധന്‍മാരെ സൂക്ഷിക്കുക, സുദിനം, ചൈനാ ടൗണ്‍, ട്വന്റി ട്വന്റി തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപും ജയറാമും ഒരുമിച്ച് അഭിനയിച്ചിരുന്നു. വീണ്ടും നമുക്ക് ഒരുമിച്ച് സിനിമ ചെയ്യേണ്ടെയെന്ന് ദിലീപ് അടുത്തിടെയും ജയറാമിനോട് ചോദിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയിലില്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ദിലീപ് ഈ ചോദ്യം ചോദിച്ചത്.

ഓണക്കോടി നല്‍കാന്‍ ജയിലില്‍

ഓണക്കോടി നല്‍കാന്‍ ജയിലില്‍

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് ഓണത്തിനും ജാമ്യം ലഭിച്ചിരുന്നില്ല. ജയിലില്‍ തുടരുന്നതിനിടയിലാണ് ജയറാം അദ്ദേഹത്തെ സന്ദര്‍ശിച്ച് ഓണക്കോടി കൈമാറിയത്. ഉത്രാടദിനത്തിലായിരുന്നു ജയറാം ദിലീപിനെ സന്ദര്‍ശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X