»   »  സത്യങ്ങള്‍ എല്ലാം അറിഞ്ഞാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് അത് തിരുത്തേണ്ടി വരും എന്ന് ദിലീപ്

സത്യങ്ങള്‍ എല്ലാം അറിഞ്ഞാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് അത് തിരുത്തേണ്ടി വരും എന്ന് ദിലീപ്

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപ് - കാവ്യ മാധവന്‍ വിവാഹം നടന്നതോടെ മഞ്ജു വാര്യരും നിഷാല്‍ ചന്ദ്രയുമായിരുന്നു ശരി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പോസ്റ്റുകളും ഉയരുന്നത്. കാവ്യയെയും ദിലീപിനെയും ക്രൂരമായി വിമര്‍ശിക്കുന്നവരും ഏറെയാണ്.

എന്റെ മകളെ കൊണ്ട് കള്ളം പറയിപ്പിച്ചു, ഏതാണ് അഭിനയം എന്ന് തിരിച്ചറിയുന്നില്ല എന്ന് മഞ്ജു വാര്യര്‍

എന്നാല്‍ സത്യങ്ങളെല്ലാം അറിഞ്ഞാല്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ക്ക് അത് തിരുത്തേണ്ടി വരും എന്ന് ദിലീപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി സൂചന. ദുബായില്‍ നിന്ന് ഇന്ന് (നവംബര്‍ 29) തിരിച്ചെത്തുന്ന ദിലീപ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കും എന്നാണ് അറിയുന്നത്.

മനക്കരുത്തോടെ മഞ്ജു; ദിലീപ് - കാവ്യ വിവാഹത്തിന് ശേഷം മഞ്ജുവിന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്

ദിലീപിനെ പിന്തുണയ്ക്കുന്നവരും സുഹൃത്തുക്കളും ഇപ്പോഴും നടന്റെ പക്ഷത്ത് തന്നെയാണ്. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും കാവ്യ - ദിലീപ് വിവാഹത്തെ കുറിച്ചും ദിലീപിന്റെ സുഹൃത്തുക്കള്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം,

മഞ്ജു എങ്ങിനെ മുംബൈയില്‍ എത്തി

കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി കൊച്ചിയിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ ഉള്ളത്. കൊച്ചിയിലുള്ള മഞ്ജു വാര്യര്‍ എങ്ങിനെ മുംബൈയില്‍ നിന്ന് ഫേസ്ബുക്ക് പോസ്റ്റിടും. അതില്‍ നിന്ന് തന്നെ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാം എന്ന് ആരാധകര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍

ഫിദല്‍ കാസ്‌ട്രോയെ ചാരി തന്നെ കുറിച്ച് പറഞ്ഞ മഞ്ജു വാര്യര്‍, ബോധപൂര്‍വ്വം ദിലീപിനെയും കാവ്യയെയും ആക്രമിക്കാന്‍ തന്നെയാണ് ശ്രമിച്ചതെന്ന് ദിലീപ് ഫാന്‍സ് പറയുന്നു. പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ ഇതിന് തെളിവാണ്.

കുടുംബ പ്രശ്‌നങ്ങള്‍

മഞ്ജുവിനോട് ദിലീപ് എന്നും സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ എന്നും കുടുംബ പ്രശ്‌നങ്ങള്‍ അദ്ദേഹം പൊതു സമൂഹത്തിലേക്ക് വലിച്ചിഴച്ചിട്ടില്ല എന്നും ദിലീപിന്റെ സുഹൃത്തുക്കള്‍ പറയുന്നു. വിവാഹ ശേഷം നല്‍കിയ അഭിമുഖത്തിലും തനിക്കറിയാവുന്ന മഞ്ജു പാവമാണെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. മഞ്ജുവിനെ കുറിച്ച് മോശമായി ഒന്നും അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടില്ല. എന്നാല്‍ മഞ്ജു തന്റെ ജീവിതം സിനിമകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും പൊതു സമൂഹത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നുവത്രെ.

കല്യാണത്തില്‍ മീനാക്ഷിക്ക് എതിര്‍പ്പോ?

ദിലീപ് - കാവ്യ മാധവന്‍ വിവാഹത്തിന് സമ്മതിക്കാന്‍ മകള്‍ നിര്‍ബദ്ധിതയായിരുന്നു എന്ന് പറയുന്നതും വെറും ആരോപണങ്ങള്‍ മാത്രമാണെന്നും, ഒരു മകള്‍ അമ്മയ്‌ക്കൊപ്പം പോകാതെ അച്ഛനൊപ്പം നില്‍ക്കുന്നതിനെ കുറിച്ച് യുക്തിപൂര്‍വ്വം ചിന്തിക്കണമെന്നും ദിലീപ് ഫാന്‍സ് പറയുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാനും അതിന് അനുസരിച്ച് പെരുമാറാനും തീരുമാനമെടുക്കാനുമുള്ള പ്രായവും പക്വതയും മീനാക്ഷിക്കുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ഈ വിവാദം മനപൂര്‍വ്വം

ഇപ്പോഴത്തെ വിവാദം ദിലീപിന്റെ കുടുംബത്തെ മനപൂര്‍വ്വം താറടിച്ച് കാണിക്കാന്‍ വേണ്ടിയാണെന്നും ദിലീപ് ഫാന്‍സ് ആരോപിയ്ക്കുന്നു. ഇത്രയും നാള്‍ ഗോസിപ്പു കോളങ്ങളില്‍ കാവ്യയെയും ദിലീപിനെയും പലതവണ വിവാഹം കഴിപ്പിച്ചവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത് എന്നത് തന്നെ ഏറെ കൗതുകം. ദിലീപിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്തെല്ലാം ദിലീപ് - കാവ്യ വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട്. ദിലീപിന്റെ കരിയറും ജീവിതവും തകര്‍ക്കാനാണ് ചിലരുടെ ശ്രമം എന്നാണ് ദിലീപ് പക്ഷക്കാര്‍ പറയുന്നത്.

ദിലീപിന്റെയും കാവ്യയുടെയും കല്യാണ ഫോട്ടോസിനായി

English summary
Dileep will clear all rumors about his marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam